Skip to main content

Arabian Style Alfaham Chicken Recipe in malayalam

അൽഫഹം എങ്ങനെ രുചികരമായി വീട്ടില്‍ ഉണ്ടാക്കാം 

ചുട്ടെടുത്ത ചിക്കൻ കഴിച്ചിട്ടുണ്ടോ..? നാട്ടിൽ തന്തൂരി,കെബാബ്,ബാർബിക്യൂ,ടിക്കാ എന്ന പല തരത്തിലുള്ള വെറൈറ്റികളുണ്ടങ്കിലും ഇപ്പോൾ ജനകീയമായിരിക്കുന്നത് അറബി നാട്ടിൽ നിന്നും കുടിയേറിയ അൽഫഹം തന്നെ. മലബാറിലെ ഹോട്ടലുകളിൽ യഥേഷ്ടം ലഭിക്കുന്ന ഈ വിഭവം ഒരു ഗ്രില്ലും അൽപ്പം ചിരട്ടയുമുണ്ടങ്കിൽ വീടുകളിൽ വളരെ ഈസി ആയി ഉണ്ടാക്കാവുന്നതാണ്.
നാട്ടിലെ ഫ്രീക്കൻമാർ വൈകുന്നേരങ്ങളിൽ വീടിനു പുറകിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും ചിരട്ടക്കനലിൽ അൽഫഹം ചുട്ടെടുക്കുന്നതിൽ പങ്കാളികളാകാൻ ഒരു പാട് കഴിഞ്ഞിട്ടുണ്ട്.എന്നാൽ തെക്കൻ കേരളത്തിൽ ഇത് അത്രയ്ക്ക് സജീവമായ ഒരു വിഭവമല്ല എന്ന് തോന്നുന്നു. 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പുതിനയില ,തൈര് ,മഞ്ഞള്‍പ്പൊടി ,മുളക് പൊടി ,ചിക്കന്‍ മസാല ,വിനാഗിരി ,കുരുമുളക് പൊടി ,ഉപ്പ് . എല്ലാം കൂടി മിക്സ്  ചൈയ്ത മസാല കൂട്ടിൽ ചിത്രത്തിൽ കാണുന്ന രീതിയിൽ മുറിച്ചെടുത്ത (ചെറുതാക്കുന്നതിൽ കുഴപ്പമില്ല) ചിക്കനിൽ മാരിനേറ്റ് ചൈയ്ത് വെക്കുക. 

അരമണിക്കൂറിനു ശേഷം ചിക്കൻ ഗ്രില്ലിൽ ഫോൾട് ചൈയ്ത് കനലിൽ ചുട്ടെടുക്കാം. ഇത് നമ്മുടെ കേരള സ്റ്റയില്‍ ആയതുകൊണ്ട് കുറച്ചു എരുവ് കൂടുതലായിരിക്കും  ഇത്അൽപ്പം ബട്ടറോ ഓയിലോ ചിക്കനിൽ തേച്ചാൽ ഒന്ന് കൂടെ ഉസാറാകും. (അൽഫഹം ഗ്രില്ല് മാർക്കറ്റുകളിൽ ലഭ്യമാണ്).
PC : Instagram.com/gnafoodhub

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

Pazham Pori with Beef recipe in malayalam

പഴംപൊരി & ബീഫ് കറി  ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ  ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌.  എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം  പഴം പൊരിക്ക് വേണ്ട ചേരുവകൾ  ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.  2 മൈദ-1 ചെറിയ കപ്പ്  3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )  4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ  5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)  6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)  7 ഉപ്പ്  ആവശ്യത്തിന്.  8  വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)  9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ -  ആവശ്യത്തിന്  *തയ്യാറാക്കുന്ന വിധം* ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർ...

3 kinds of payasam to make recipe in malayalam| Kerala | Food

പായസവും പ്രഥമനും.. എന്നോട് പലരും ചോദിച്ചിരുന്നു എന്താണ് വത്യാസം എന്ന്...  ഓരോ മനുഷ്യനും തന്റെ ദൈവങ്ങളോടുള്ള കടം വീട്ടുവാനുള്ള ഒരു രീതിയായിട്ടാണ് പായസം ഉണ്ടാക്കി നൽകുന്നതിനെ പൂർവികർ കണ്ടിരുന്നത്. അമ്പലപ്പുഴ കണ്ണനുള്ള പായസത്തിന്റെ കഥ പോലെ. കണ്ണന്റെ മുന്നിൽ ഒരു മണി നെല്ലുപോലും നൽകാൻ കഴിയാതെ തോൽവിയോടെ നിസ്സഹായനായി നിന്ന  രാജാവിനോട് ഭഗവാൻ പറഞ്ഞു. "എല്ലാം നീ തന്നെ തിരികെ എടുത്തോളൂ, പകരം അഹന്തയില്ലാതെ, പ്രേമഭാവനയോടെ  എനിക്കൊരു പാത്രം പായസം നൽകിയാൽ മതി അത് നിന്റെ കടം വീട്ടലാകട്ടെ"  എന്ന്. ഓം നമോ ഭഗവതേ വാസുദേവായ.  എന്താ ഈ പ്രഥമൻ?  പ്രഥമൻ എന്നാൽ ഒന്നാമൻ എന്നാണു അർഥം. ഇതൊരു സംസ്‌കൃതം വാക്കാണ്. കേട്ടിട്ടില്ലേ പ്രഥമ, ദ്വിതീയ, ത്രിതീയ എന്ന്, അതായത് ഒന്ന്, രണ്ടു, മൂന്നു എന്നർത്ഥം. ഇതിനൊക്കെ പായസവുമായി എന്ത് ബന്ധം എന്നായിരിക്കും സംശയം അല്ലെ? ബന്ധമുണ്ട് പറയാം.  •പായസം  കേരളത്തിൽ പായസം രണ്ടു രീതിയിൽ ആണ് ഉണ്ടാക്കാറ്. രണ്ടിലും പാൽ ചേർത്താണ് തെയ്യാറാക്കാര്. ഒന്നിൽ പശുവിൻ പാലും അടുത്തതിൽ തേങ്ങാ പാലും ആണ് ചേര്ക്കാര്. പശുവിൻ പാൽ ചേർത്തുണ്ടാക്കുന്ന പായസം പാൽ പായസം അല്ലെങ്...