Skip to main content

Posts

Showing posts with the label Chicken

Chicken Chuttathu In Kerala Style Recipe

ചുട്ട കോഴി (Chicken Chuttathu) ആവശ്യമായ സാധനങ്ങൾ : 1.കോഴി : 5 കഷ്ണങ്ങൾ (Leg Pieces or Breast Pieces-Big size) 2.വാഴപ്പോള : 1 (കോഴി കഷ്ണങ്ങൾ പൊതിയാൻ ) 3.വെളുത്തുള്ളി : 6 അല്ലികൾ. 4.ചുവന്നുള്ളി :10 എണ്ണം . 5.കാന്താരി മുളക് :7 എണ്ണം 6.ഇഞ്ചി : 1 1/2 " കഷ്ണം . 7.കുരുമുളക് പൊടി :1 ടീ സ്പൂണ്‍ 8.മഞ്ഞൾ പൊടി :1 1 /4 ടീ സ്പൂണ്‍ 9.തൈര് :2 ടേബിൾ സ്പൂണ്‍ 10.ചെറു നാരങ്ങ :1 എണ്ണം (കുരു കളഞ്ഞു നീര് എടുക്കുക ). 11.മുളക് പൊടി: 2 ടീ സ്പൂണ്‍ 12.ചിക്കൻ മസാല : 1 ടീ സ്പൂണ്‍ 13.മല്ലിയില :1 ടീ സ്പൂണ്‍(( (അരിഞ്ഞത്) 14.ഉപ്പു :പാകത്തിന് തയ്യാറാക്കുന്ന വിധം : കോഴി കഷ്ണങ്ങൾ വരയുക അതിനു ശേഷം 3 ,4, 5, 6 ചേരുവകള നന്നായി ചതച്ചെടുത്തതും 7 മുതൽ 14 വരെയുള്ള ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക .അത് കോഴിയിൽ നന്നായി തേച്ചു പിടിപ്പിച്ചു 2 മണിക്കൂറോളം തണുപ്പിച്ചു വെയ്ക്കുക . അടുപ്പിൽ നന്നായി തീ കത്തിച്ചു കനൽ ഉണ്ടാക്കുക .ഒരു വാഴയുടെ പുറത്തെ പോള തീയിൽ കാണിച്ചു വാട്ടിയെടുക്കുക . മസാല തേച്ചുവച്ച കോഴി കഷ്ണങ്ങൾ വാട്ടിയ പോളയിൽ പൊതിഞ്ഞു നേരിയ നൂൽ കമ്പി ഉപയോഗിച്ച് നന്നായി കെട്ടുക .ഇതിനെ കനലിൽ ഇട്ടു നന്നായി ചുട്ടെടുക്കുക .അര മണ...

Varutharacha Chicken Curry | Nadan Chicken Curry

വറുത്തരച്ച ചിക്കൻ കറി ചേരുവകൾ കോഴിയിറച്ചി - 2 കിലോഗ്രാം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ  മുളകുപൊടി - 3 ടീസ്പൂൺ  മല്ലിപ്പൊടി - 2 ടീസ്പൂൺ  ഇറച്ചിമസാല - 1 ടീസ്പൂൺ ഉപ്പ് - 2 ടീസ്പൂൺ  തേങ്ങാ ചിരകിയത് - 2 കപ്പ്  മല്ലി - 2 ടീസ്പൂൺ  ചുവന്നമുളക് - 2  വെളുത്തുള്ളി- 15 അല്ലി  ചുവന്നുള്ളി -15 എണ്ണം ഇഞ്ചി -ഒരു കഷണം  കറിവേപ്പില -ആവശ്യത്തിന്  സവാള - 2 പച്ചമുളക് - 4 തക്കാളി - 1  വെള്ളം - 3/4 കപ്പ് കുരുമുളകുപൊടി-1 ടീസ്പൂൺ  വെളിച്ചെണ്ണ - ആവശ്യത്തിന് താളിക്കാൻ ചുവന്നുള്ളി - 4 എണ്ണം  തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ  കറിവേപ്പില - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ കോഴിയിറച്ചി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, ഉപ്പ്‌ എല്ലാം ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇത് അര മണിക്കൂർ മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങ, മല്ലി, മുളക് ,വെളുത്തുള്ളി, ചുവന്നുള്ളി, കരിവേപ്പില, കുരുമുളക് ഇതെല്ലാം ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക. ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഇത് നന്നായി കുറച്ച് വെള്...

Kanthari Chicken /Dried Kanthari Chicken Peralan

കാന്താരി ചിക്കൻ കറി (Kanthari Chicken) ചേരുവകള്‍  1. ചിക്കന്‍ - 750 ഗ്രാം (ചെറുതായി മുറിച്ചത്) 2. വലിയ സവാള - 1 3. കാന്താരി മുളക് – 1 1/2 ടേബിള്‍സ്പൂൺ ചതച്ചത് 4. ഇഞ്ചി / വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍ 5. മല്ലിയില – അരിഞ്ഞത് 6. തക്കാളി – 2 വലുത് 7. തൈര് – 1/4 കപ്പ് 8. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 9. ഗരംമസാല – പട്ട, 6 ഗ്രാമ്പു , 3 ഏലക്കായ , 4 ബേ ലീഫ് 10. വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍1 1. കസൂരിമേത്തി – 2 ടീ സ്പൂൺ 12. കിസ്മിസ് / അണ്ടിപരിപ്പ് – 1/4 കപ്പ് 13. മുഴുവൻ കാന്താരി മുളക് – 10-15 14. തേങ്ങാപ്പാൽ – 1/2 കപ്പ്  തയാറാക്കുന്ന വിധം  1. കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി / വെളുത്തുള്ളി /കാന്താരി മുളക് ചതച്ചതും ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞള്‍പ്പൊടിയും തൈരും ചേർത്ത് നന്നായി തിരുമ്മി അരമണിക്കൂർ മാറ്റി വയ്ക്കുക .  2. സവാള, തക്കാളി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കുക.  3. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കിസ്മിസ് / അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് മുഴുവൻ ഗരം മസാലയും ചേർത്ത് അരച്ചു വച്ച സവാള ചേർത്ത് ചെറുതീയില്‍ വഴറ്റുക...

Hyderabadi green chicken recipe (Hariyali chicken) in malayalam

ഗ്രീൻ ചിക്കൻ ( Green Chicken ) 1: ചിക്കൻ : 1 kg 2: ഇഞ്ചി ചെറുതായി അറിഞ്ഞത് : 1 tbl spoon 3: വെളുത്തുള്ളി ചെറുതായി അറിഞ്ഞത് : 1 tbl spoon 4: പട്ട : 1" കഷ്ണം 5: ഏലക്ക : 4 എണ്ണം 6: ഗ്രാമ്പൂ : 3 എണ്ണം 7: തക്കോലം : 1 പൂവ് 8: പച്ചമുളക് : ആവശ്യത്തിന് (മുളക് പോടി ചേർക്കുന്നില്ല ) 9: മല്ലിപ്പൊടി : 2 tbl spoon 10: മഞ്ഞൾ പൊടി 1/2 tsp 11: മല്ലിയില : രണ്ടു പിടി 12: പുതിന : 1/2 പിടി 13: കസൂരി മേത്തി : ഒരു tbl spoon 14: തൈര് അധികം പുളിക്കാത്തത്: 2 cup 15: സവാള: 2 അണ്ടിപ്പരിപ്പ് : 10 എണ്ണം വെളുത്ത എള്ള് : ഒരു tsp എണ്ണ : ആവശ്യത്തിന്  ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചു മാറ്റി വക്കുക അണ്ടിപ്പരിപ്പും എള്ളും വെള്ളത്തിൽ കുതിർത്തു മിക്സിയിൽ നന്നായി അരച്ച് വക്കുക.. 4 മുതൽ 15 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ച് വക്കുക ഒരു പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ വഴറ്റുക.. ശേഷം വേവിച്ചു വച്ച ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.. അരച്ച് വച്ച ഗ്രീൻ മസാലയും ഉപ്പും ചേർത്ത് മീഡിയം flame ൽ 15 മിനുട്ട് വേവിക്കുക (ആവശ്യത്തിന് വെള്ളം ചേർത്ത് കൊള്ളണം ) ...

Crispy Honey Chicken in malayalam

ക്രിസ്പി ഹണി ചിക്കൻ  ആവശ്യമായ ചേരുവകൾ 1- ചിക്കൻ - 250 ഗ്രാം 2- സോയാ സോസ് - 1/2 ടീസ്പൂൺ 3- മൈദ - 1 ടീസ്പൂൺ സ 4- കോൺഫ്ലോർ - 1 1/2 ടീസ്പൂൺ 5- മുട്ട - 1 എണ്ണം 6- ഓയിൽ - ആവശ്യത്തിന് 7-വെളുത്തുള്ളി - 4 എണ്ണം 8- ചില്ലി സോസ് - 1 ടേബിൾ സ്പൂൺ (ഇഷ്ടാനുസരണം) 9- മുളക്പൊടി - 1 ടീസ്പൂൺ 10- വെള്ളം - 1/4 കപ്പ് 11- തേൻ - 1 ടേബിൾ സ്പൂൺ 12- വെളുത്ത എള്ള് - ആവശ്യത്തിന് 13- ഒനിയൻ ലീഫ് - ആവശ്യത്തിന് 14- ഉപ്പ് - ആവശ്യത്തിന് 15- കുരുമുളക് പൊടി - ആവശ്യത്തിന്  തയ്യാറാക്കുന്ന വിധം ചിക്കൻ ബ്രസ്റ്റ് പീസ് നീളത്തിൽ മുറിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, സോയാ സോസ്, മുട്ട, മൈദ, കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത ശേഷം പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കാം. മറ്റൊരു പാനിൽ 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചില്ലി സോസ്,മുളക്പൊടി, വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, തേൻ,ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്ത് സേർവ്വിംഗ് പ്ലേറ്റിലേക്ക് മാറ്റി മുകളിൽ വെളുത്ത എള്ള്, ഒനിയൻ ലീഫ് ചേ...

Chilli chicken recipe-How to make chilli chicken - recipe-in-malayalam

ചില്ലി ചിക്കന്‍  ആവശ്യമായവ:  ചിക്കന്‍ – 500 ഗ്രാം എല്ലോടു കൂടിയതോ എല്ല് ഇല്ലാത്തതോ ആയ ചിക്കന്‍ എടുക്കാം .ചെറിയ കഷണങ്ങളായി മുറിയ്ക്കുക.  ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ :  മുട്ടയുടെ വെള്ള – ഒന്നിന്റെ  കോണ്‍ ഫ്ലോര്‍ – 2 ടേബിള്‍സ്പൂണ്‍  സോയാ സോസ് – ഒന്നര ടേബിള്‍സ്പൂണ്‍  ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – ഒന്നര ടേബിള്‍സ്പൂണ്‍  കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍  കുരുമുളക് പൊടീ – 1/4 ടീസ്പൂണ്‍  പച്ചമുളക് -3 എണ്ണം  ഉപ്പു – പാകത്തിന്  ഇനി സോസ് ഉണ്ടാക്കുവാന്‍ വേണ്ടത് :  സവാള – 2 ഇടത്തരം ,ചതുരത്തില്‍ അരിഞ്ഞത്  കാപ്സികം – 1 വലുത് ; ചതുരത്തില്‍ അരിഞ്ഞത്  ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് – ഒരു സ്പൂണ്‍ വീതം  കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍  സോയാ സോസ് – 1 ടേബിള്‍സ്പൂണ്‍  ടോമാറ്റോ സോസ് – 1 ടേബിള്‍സ്പൂണ്‍  എണ്ണ / ഉപ്പു എന്നിവ പാകത്തിന്  ഉണ്ടാക്കുന്ന വിധം:  ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ പറഞ്ഞിരിയ്ക്കുന്ന ചേരുവകളില്‍ നിന്നും ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി ഒരു ടേബിള്‍ സ്പൂണ...

Chicken Kondattam recipe | chicken recipes in malayalam

ചിക്കൻ കൊണ്ടാട്ടം  ചേരുവകൾ  ചിക്കൻ -250gm(എല്ലില്ലാത്ത ) ഉള്ളി -1(ചെറുതായി മുറിച്ചത്‌ ) പച്ചമുളക് -4(ചെറുതായി മുറിച്ചത്‌ ) കാപ്സികം -1(ചെറുതായി മുറിച്ചത്‌ ) ഇഞ്ചി -1tsp ഗ്രേറ്റ് ചെയ്തത് വെളുത്തുള്ളി -5 അല്ലി (ചെറുതായി മുറിച്ചത്‌ ) ചുവന്ന മുളക് -5 ചുവന്ന മുളക് പൊടിച്ചത് -3Tsp തേങ്ങ ചിരവിയത് -5Tsp വിനാഗിരി -1Tsp മുളക് പൊടി -1Tsp മഞ ൾ പൊടി -2Tsp കുരുമുളക പൊടി -1Tsp മല്ലി പൊടി -1Tsp ഗരം മസാല -1/2 Tsp കൊണ്ഫ്ലോർ -3Tsp ടൊമാറ്റൊ സോസ് -2Tsp സോയ്‌ സോസ് -1 Tsp കറിവേപ്പില കുറച് എണ്ണ ഉപ്പ് അവിശ്യത്തി ന്  തയ്യാറാകുന്ന  വിധം  ചിക്കെനിൽ മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും കോൺഫ്ലോർ ഉം ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് മാറ്റിവെക്കുക.തേങ്ങ ചിരവിയതും ചുവന്ന മുളക് പൊടിച്ചതും യോജിപ്പിച് വെക്കുക .ചുവന്ന മുളകും വിനാഗിരി യും മിക്സ്‌ ചെയ്ത് അരച് വെക്കുക. എണ്ണ ചൂടാകി ചിക്കൻ ഫ്രൈ ചെയ്യത് മാറ്റി വെക്കണം. ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച് ഉള്ളിയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ഇട്ട് വരട്ടണം. ഇതിലേക് മുറിച് വെച്ചിരിക്കുന്ന കാപ്സികം ഇട്ട് വഴറ്റണം . ശേഷം മുളക് മഞ്ഞൾ മല്ലി ഗരം മസാല പൊടികൾ ചില്ലി പേസ്റ്റും ഇ...

Chicken lollipop recipe | How to make chicken lollipop in malayalam

ചിക്കൻ ലോലിപോപ്  ചപ്പാത്തിക്കും നൈസ് പത്തിരിക്കുമൊപ്പം നല്ല കോമ്പിനേഷനാണ് ചിക്കന്‍ ലോലിപോപ്പ്.  കോഴിക്കാല്‍ 4 എണ്ണം എണ്ണ 150 എണ്ണം തൈര് 3 ടേബിള്‍ സ്പൂണ ഇഞ്ചി 5 എണ്ണം വെളുത്തുള്ളി 5 എണ്ണം കുരുമുളകുപൊടി അര സ്പൂണ ചില്ലി സോസ് അര സ്പൂണ സോയാസോസ് അര സ്പൂണ അജിനോമോട്ടോ 1 നുള്ള് ഓറഞ്ച് കളര്‍ 1 നുള്ള് ഉപ്പ് 2 നുള്ള് മുട്ട 1 എണ്ണം റൊട്ടിപ്പൊടി 1 കപ്പ്  തയ്യാറാക്കുന്ന വിധം:  ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിക്കാലില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക.  ചുവടുകട്ടിയുള്ള പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിക്കാല്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തു കോരുക. PC : Instagram.com/myculinaryvibes

How To Make Kerala Style Chicken Biryani Recipe

ചിക്കന്‍ ബിരിയാണി  ചേരുവകള്‍ ബിരിയാണി അരി  -  2 കപ്പ് ഏലക്കായ്  -  3 എണ്ണം ഗ്രാമ്പൂ  -  6 എണ്ണം കറുവാപ്പട്ട   -     2 കഷ്ണം പെരുംജീരകം - 1 ടീസ്പൂണ്‍ ജാതിപത്രി  -  2 എണ്ണം തക്കോലം  - 3 എണ്ണം മല്ലിയില - ¼ കപ്പ് രംഭയില  -  2 പുതിനയില - ¼ കപ്പ് നെയ്യ്    - ¼  ടീസ്പൂണ്‍ എണ്ണ, ഉപ്പ് - ആവശ്യത്തിന്  മസാലയ്ക്കുവേണ്ടി ചിക്കന്‍ വലിയ കഷണങ്ങളാക്കിയത്  - 1 കിലോ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  - 2 ടീസ്പൂണ്‍ വീതം തക്കാളി  -  2 എണ്ണം സവാള ചെറുതായി അരിഞ്ഞത്  - 1½ കപ്പ് മുളകുപൊടി - 1 ടീസ്പൂണ്‍ പച്ചമുളക്  ചെറുതായി അരിഞ്ഞത്   -   3 എണ്ണം കറിവേപ്പില  - ½ ടീസ്പൂണ്‍ മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍ കുരുമുളക് പൊടി  - ¼ ടീസ്പൂണ്‍ മല്ലിപ്പൊടി -  3 ടീസ്പൂണ്‍ മല്ലയില തൈര്‍ -  ½ കപ്പ് നാരങ്ങാനീര്‍ - ½ നാരങ്ങയുടേത്  അലങ്കരിക്കാന്‍ അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി പിളര്‍ന്നത് സവാള നീളത്തിലാക്കിയത്  - ½ കപ്പ് നെയ്യ്  തയ്യാറാക്കുന്ന വിധം ആദ്യം ...

Chicken Momos Recipe in malayalam

ചിക്കൻ മോമോസ്  1. ചിക്കൻ വേവിച്ചു മിൻസ് ചെയ്തത് – 250 ഗ്രാം  2. മൈദ – 500 ഗ്രാം  എണ്ണ – ഒരു വലിയ സ്പൂൺ  ഉപ്പ് – പാകത്തിന്  3. പച്ചമുളക് – രണ്ട്  സവാള – രണ്ട്  ഇഞ്ചി – ഒരിഞ്ചു കഷണം  വെളുത്തുള്ളി – രണ്ട് അല്ലി  4. സോയാസോസ് – ഒരു ചെറിയ സ്പൂൺ  5. ഉപ്പ് – പാകത്തിന്  പാകം ചെയ്യുന്ന വിധം  ∙മൈദ, എണ്ണ, ഉപ്പ് എന്നിവ ഒരു ബൗളിലാക്കി പാകത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കെന്ന പോലെ മയമുള്ള മാവു തയാറാക്കുക.  ∙മൂന്നാമത്തെ ചേരുവ പൊടിയായി അരിഞ്ഞതിൽ ചിക്കനും സോയാസോസും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.  ∙മാവ് ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക. ഇതു കൈവെള്ളയിൽ വച്ചശേഷം നടുവിൽ ഓരോ ചെറിയ സ്പൂൺ ഫില്ലിങ് വച്ച്, മറ്റേ വശത്തേക്കു ചേർത്ത് ചന്ദ്രക്കല ആകൃതിയിലാക്കി അറ്റം ഒട്ടിക്കുക.  ∙അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തി, 20 മിനിറ്റ് ആവിയിൽ വേവിക്കുക. ടുമാറ്റോ–ഗാർലിക് സോസിനൊപ്പം വിളമ്പാം. PC : Instagram.com/feb_foodframes 

Tandoori Chicken Recipe in Malayalam

തന്തൂരി ചിക്കൻ  തന്തൂരി മസാല റെസിപ്പി _______________________ ചേരുവകൾ  1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം _____________________ 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു.  തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്...

Shappile Kariyum Navile Ruchiyum

ഷാപ്പിലെ കോഴി കറി  ഫൈവ്സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ ഷാപ്പിലെ ഭക്ഷണത്തിനാണ് ഇപ്പോൾ കൂടുതൽ ഡിമാൻഡ്. നല്ല എരിവും പുളിയും ചേർന്ന ഷാപ്പിലെ കറികൾക്ക് ഒരു പ്രത്യേക സ്വാദാണ്. ഷാപ്പിലെ കോഴിക്കറിക്കും മീൻ കറികൾക്കുമാണ് ആവശ്യക്കാർ ഏറെ. ഷാപ്പിലെ കറികൾ ഇനി വീട്ടിലും ഒന്നു പരീക്ഷിച്ചു നോക്കിയാലോ. ഷാപ്പിലെ കുരുമുളക് ചതച്ച നാടൻ കോഴിക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.  ചേരുവകൾ  കോഴിയിറച്ചി - 1 കിലോ  കുരുമുളക് (ചതച്ചത്) - 2 ടേബിൾസ്പൂൺ  നാരങ്ങ നീര് - 2 ടേബിൾസ്പൂൺ  സവാള - 3 എണ്ണം  തക്കാളി - ഒന്ന്  പച്ചമുളക് - 2 എണ്ണം  ഇഞ്ചി - ഒരു ചെറിയ കഷണം  വെളുത്തുള്ളി - 5 എണ്ണം  കറിവേപ്പില - രണ്ട് തണ്ട്  മഞ്ഞൾപ്പൊടി - അര ടേബിൾസ്പൂൺ  ഗരംമസാല / ചിക്കൻ മസാല - ഒരു ടേബിൾസ്പൂൺ  മല്ലി പൊടി - 2 ടേബിൾസ്പൂൺ  പെരുംജീരകം - കാൽ ടേബിൾസ്പൂൺ  എണ്ണ - 4 ടേബിൾസ്പൂൺ  ഉപ്പ് - ആവശ്യത്തിന്  തയ്യാറാക്കുന്ന വിധം  കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കുക. ഈ കഷണങ്ങളിലേക്ക് കുരുമുളക് ചതച്ചത്, മഞ്ഞൾപ്പൊടി, നാരങ്ങ നീര് എന്നി...

KFC Chicken Recipe Malayalam | Easy Recipe

കെ എഫ് സി ചിക്കൻ  Step - 1  ചിക്കൻ -250gm മുളകുപൊടി രണ്ടു സ്പൂൺ കുരുമുളകുപൊടി-2 സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-2 സ്പൂൺ നാരങ്ങാനീര്-3സ്പൂൺ എന്നിവ ചേർത്ത് ചിക്കൻ നന്നായി തിരുമ്പി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.  Step - 2  മൈദ അര കപ്പ് കോൺഫ്ളോർ നാല് സ്പൂൺ ഇഞ്ചി പൊടി ഒരു സ്പൂൺ വെളുത്തുള്ളി പൊടി ഒന്നര സ്പൂൺ നല്ല ജീരകം പൊടി ഒരു സ്പൂൺ കുരുമുളകുപൊടി ഒരു സ്പൂൺ ഗരംമസാലപ്പൊടി ഒരു സ്പൂൺ ഉപ്പ് ആവശ്യത്തിന് ഈ പൊടികൾ എല്ലാം നന്നായി മിക്സ് ചെയ്തു ഫ്രിഡ്ജിൽ നിന്ന് എടുത്ത ചിക്കൻ ഇതിൽ പുരട്ടി വയ്ക്കുക. ഇത് വീണ്ടും രണ്ടു മണിക്കൂർ വയ്ക്കണം. എന്നാലേ പൊടികൾ എല്ലാം ഇതിൽ നന്നായി പിടിക്കുകയുള്ളൂ.  Step - 3  പാൽ അരക്കപ്പ് മുട്ട ഒരെണ്ണം ഉപ്പ് ആവശ്യത്തിന് ഓട്സ് 250 ഗ്രാം പാലിൽ മുട്ട ഉപ്പുചേർത്ത് നന്നായി കലക്കുക. ചിക്കൻ കഷണങ്ങൾ ആദ്യം പാൽ മുട്ട മിശ്രിതത്തിൽ നന്നായി മുക്കുക. അതിനുശേഷം ഓട്സിൽ പൊതിയുക. ഓട്സിൽ പൊതിഞ്ഞ ശേഷം വീണ്ടും ചിക്കൻ ഒരു 10 മിനിറ്റ് വയ്ക്കുക. എന്നിട്ട് സൺ ഫ്ലവർ ഓയിൽ പൊരിച്ചെടുക്കുക. ഇതിനെ വെളിച്ചെണ്ണ ഉപയോഗിക്കാൻ പാടില്ല. നമ്മൾ ഷോപ്പിൽ നിന്ന് വാങ്ങു...

Arabian Style Alfaham Chicken Recipe in malayalam

അൽഫഹം എങ്ങനെ രുചികരമായി വീട്ടില്‍ ഉണ്ടാക്കാം  ചുട്ടെടുത്ത ചിക്കൻ കഴിച്ചിട്ടുണ്ടോ..? നാട്ടിൽ തന്തൂരി,കെബാബ്,ബാർബിക്യൂ,ടിക്കാ എന്ന പല തരത്തിലുള്ള വെറൈറ്റികളുണ്ടങ്കിലും ഇപ്പോൾ ജനകീയമായിരിക്കുന്നത് അറബി നാട്ടിൽ നിന്നും കുടിയേറിയ അൽഫഹം തന്നെ. മലബാറിലെ ഹോട്ടലുകളിൽ യഥേഷ്ടം ലഭിക്കുന്ന ഈ വിഭവം ഒരു ഗ്രില്ലും അൽപ്പം ചിരട്ടയുമുണ്ടങ്കിൽ വീടുകളിൽ വളരെ ഈസി ആയി ഉണ്ടാക്കാവുന്നതാണ്. നാട്ടിലെ ഫ്രീക്കൻമാർ വൈകുന്നേരങ്ങളിൽ വീടിനു പുറകിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും ചിരട്ടക്കനലിൽ അൽഫഹം ചുട്ടെടുക്കുന്നതിൽ പങ്കാളികളാകാൻ ഒരു പാട് കഴിഞ്ഞിട്ടുണ്ട്.എന്നാൽ തെക്കൻ കേരളത്തിൽ ഇത് അത്രയ്ക്ക് സജീവമായ ഒരു വിഭവമല്ല എന്ന് തോന്നുന്നു.  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പുതിനയില ,തൈര് ,മഞ്ഞള്‍പ്പൊടി ,മുളക് പൊടി ,ചിക്കന്‍ മസാല ,വിനാഗിരി ,കുരുമുളക് പൊടി ,ഉപ്പ് . എല്ലാം കൂടി മിക്സ്  ചൈയ്ത മസാല കൂട്ടിൽ ചിത്രത്തിൽ കാണുന്ന രീതിയിൽ മുറിച്ചെടുത്ത (ചെറുതാക്കുന്നതിൽ കുഴപ്പമില്ല) ചിക്കനിൽ മാരിനേറ്റ് ചൈയ്ത് വെക്കുക.  അരമണിക്കൂറിനു ശേഷം ചിക്കൻ ഗ്രില്ലിൽ ഫോൾട് ചൈയ്ത് കനലിൽ ചുട്ടെടുക്കാം. ഇത് നമ്മുടെ കേരള സ്റ്റയില്‍ ആയതുകൊണ്ട...

Kozhiyum Pidiyum, Roasted Coconut Chicken Curry with Rice Dumpling recipe in malayalam

പാരമ്പര്യത്തിന്റെ മണമുള്ള പിടിയും കോഴിയും  ക്രിസ്മസ് സ്‌പെഷ്യലായി ക്രിസ്തീയ ഭവനങ്ങളില്‍ പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പിടിയും കോഴിയും. ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും കോഴിയും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പാത്രത്തില്‍ എത്തണമെങ്കില്‍. പിടിയും കോഴിയും ഉണ്ടാക്കുന്നത് പഠിച്ചാലോ.  പിടിയും കോഴിക്കറിയും പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍അരിപൊടി-ഒരു കിലോതേങ്ങ ചിരകിയത്- ഒരു കപ്പുജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )വെളുത്തുള്ളി- പത്തെണ്ണംഉപ്പു-പാകത്തിന്പിടി തയ്യാറാക്കുന്ന വിധംഅരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. ( അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക. )ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ...

chicken majboos recipe in malayalam

ചിക്കൻ മജ്ബൂസ്  ചേരുവകൾ  ചിക്കൻ – 1  അരി – 4 ഗ്ലാസ്‌  പട്ട – ചെറിയ കഷ്ണം  പെരുംജീരകം – 1/2 ടീസ്പൂൺ  കുരുമുളക്  – 1/2 ടീസ്പൂൺ  കുരുമുളക് പൊടിച്ചത് – 1 ടീ സ്പൂൺ  മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ കാശ്മീരി മുളക്പൊടി – 2 ടീസ്പൂൺ അറബിക് മസാല – 5 ടീസ്പൂൺ ഗരംമസാല – 1 ടീസ്പൂൺ ഉണക്ക നാരങ്ങ – 4 എണ്ണം  തക്കാളി – 2 വലുത്  സവാള – 2 വലുത്  വെളുത്തുള്ളി – 1  ഇഞ്ചി – ചെറിയ കഷ്ണം  ചിക്കൻ സ്റ്റോക് – 1 തക്കാളി പേസ്റ്റ്  – 3 ടീ സ്പൂൺ പച്ചമുളക് – 7 എണ്ണം  മല്ലിയില – ആവശ്യത്തിന് ഉപ്പ്, ഓയിൽ – ആവശ്യത്തിന്  Loading video തയാറാക്കുന്ന വിധം ∙ ചിക്കൻ,  1 ടീസ്പൂൺ അറബിക് മസാല, 2 ടീസ്പൂൺ കാശ്മിരി ചില്ലി പൗഡർ, ഉപ്പ്  എന്നിവ ചേർത്ത് യോജിപ്പിച്ച് അര മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക. അരമണിക്കൂറിനു  ശേഷം ചിക്കൻ എണ്ണയിൽ വറത്തെടുക്കാം.  ∙ ഒരു പാത്രത്തിൽ ഓയിൽ ചൂടാകുമ്പോൾ  പട്ട, പെരുംജീരകം, കുരുമുളക് എന്നിവ  ഇട്ട് കൊടുക്കുക.  ഒന്ന് ചൂടായതിന് ശേഷം സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു ചിക്കൻ സ്...

Nadan Chicken Perattu Recipe in malayalam

നാടൻ കോഴി ചിക്കൻ പിരട്ടു   ചേരുവകൾ :  1.ചിക്കൻ  -1.1/2 kg 2.മുളകുപൊടി - 6സ്പൂൺ  3.മഞ്ഞൾപൊടി -1സ്പൂൺ  4.മല്ലിപൊടി -4 സ്പൂൺ   5.ഗരം മസാല പൊടി - 4സ്പൂൺ   6.പൊതിയിന ഇല -1 പിടി  7.രംഭഇല  -1പിടി   8.കടുക്  -2സ്പൂൺ   9.ഇഞ്ചി  -1കഷ്ണം  10.വെളുത്തുള്ളി  -5 അല്ലി   11.പച്ചമുളക്  -4 എണ്ണം  12.കറിവേപ്പില -1 തണ്ട്   13.വെളിച്ചെണ്ണ -100 ഗ്രാം  14.ഉപ്പു  - ആവിശ്യത്തിന്  തയ്യാറാക്കുന്നവിധം :  സ്റ്റെപ് -1  ചിക്കൻ  ചെറിയ കഷ്ണങ്ങൾ ആക്കി പൊടികൾ എല്ലാം പകുതി എടുത്തു  ഉപ്പും ചേർത്തു  ചിക്കനിൽ നന്നായി പുരട്ടി  മാറ്റി വെക്കുക   സ്റ്റെപ് -2  കുഴിവുള്ള പാനിൽ   5 സ്പൂൺ  വെളിച്ചെണ്ണ ഒഴിച്ച്  പൊതിയിന രംഭ ഇലകൾ  ഇട്ടു വഴറ്റി  കറിവേപ്പില  ചേർക്കുക    ഇഞ്ചി  വെളുത്തുള്ളി പച്ചമുളക്  ചതച്ചു  ഇടുക    ശേഷം  ചിക്കൻ ചേർത്തു  നന്നായി  ഇളക്കുക  അടിയിൽ...

Kerala chicken recipe in malayalam

കേരള ചിക്കൻ കറി ആവശ്യമുള്ള സാധനങ്ങൾ കോഴിയിറച്ചി – 1 കിലോ കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍ സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌ പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌ ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌ വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌ കറിവേപ്പില – രണ്ട് തണ്ട് മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍ ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍ മല്ലി പൊടി – രണ്ട് ടി സ്പൂണ്‍ പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍ എണ്ണ – 4 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന്‌ തയ്യാറാക്കുന്ന വിധം കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും , മഞ്ഞള്‍ പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക. അര മണിക്കൂര്‍ ഇത് റെഫ്രിജരെട്ടറില്‍ വെക്കുക . ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക. സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി ...

Chicken roast recipe | South Indian dry chicken recipes |Chicken roast recipe in malayalam

ചിക്കൻ റോസ്റ്റ്  ..ചേരുവകൾ · ചിക്കൻ -- 1 കിലോ · സവാള -- 2 എണ്ണം(വലുത് ) · ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -- 2 ടേബിൾസ്പൂൺ · പച്ചമുളക് - 5എണ്ണം · തക്കാളി2 എണ്ണം (മീഡിയം സൈസ് ) · നാരങ്ങാ നീര് 1 ടീസ്പൂൺ · മഞ്ഞൾ പൊടി 2 ടീസ്പൂ · മല്ലിപൊടി ഒന്നര ടേബിൾസ്പൂൺ · കാശ്മീരി മുളകുപൊടി 3 ടീസ്പൂൺ · മുളകുപൊടി 2 ടേബിൾസ്പൂൺ · കുരുമുളക് പൊടി -- 1 ടീസ്പൂൺ · ഗരം മസാല 1 ടീസ്പൂൺ · കറി വേപ്പില ആവശ്യത്തിന് · ഉപ്പ് ആവശ്യത്തിന് · വെളിച്ചെണ്ണ ആവശ്യത്തിന് · ചൂട് വെള്ളം അര കപ്പ് തയ്യാറാക്കുന്ന വിധം ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക .ചിക്കനിലേക്കു ഒരു ടീസ്പൂൺ മഞ്ഞൾ പൊടി,ഒരു ടേബിൾസ്പൂൺ മുളകുപൊടി,ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റിവെക്കുക.അര മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റോവിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ചേർത്ത് വറുത്തെടുക്കുക .ഇനി ഒരു പാൻ വെച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പു...

Kanthari Chicken /Dried Kanthari Chicken Peralan

കാന്താരി കോഴി ഉലർത്ത് ചേരുവകൾ കാന്താരി ചിക്കൻ മസാല പൌഡർ 1. ഉണക്ക മല്ലി : 4 റ്റേബിൾസ്പൂൺസ് 2. പെരുംജീരകം : 1 ടേബിൾസ്പൂൺ 3. കറി ജീരകം : 1 ടേബിൾസ്പൂൺ 4. കുരുമുളക് : 1 ടേബിൾസ്പൂൺ 5. ഉണക്കമുളക് : 2 എണ്ണം 6. കറുവാപ്പട്ട : 1 എണ്ണം, 1 ഇഞ്ച് 7. കരയാമ്പൂ : 5-6 എണ്ണം 8. ഏലയ്ക്കാ : 6-7 എണ്ണം 9. ജാതി പത്രി : 2 എണ്ണം 10. ജാതിക്കാ : 1 എണ്ണം 11. തക്കോലം : 1 എണ്ണം മുകളിൽ പറഞ്ഞ ചേരുവകളെല്ലാം കൂടെ ചെറിയ ചൂടിൽ സുഗന്ധം പുറത്തേക്കു വരുന്നതുവരെ വറുക്കുക. കൂടുതൽ വറുക്കരുത്. എന്നിട്ടു തണുത്തു കഴിയുമ്പോൾ വറുക്കുക. ചുവന്ന മുളക് കൂടുതൽ ചേർക്കരുത്. രണ്ടെണ്ണം മാക്സിമം മതി. ധാരാളം കാന്താരിയും പച്ചമുളകും ചേർക്കുന്നതിനാൽ ഉണക്ക മുളക് കുറവ് മതി. കറിയുടെ കളർ ഒരു മഞ്ഞ കലർന്ന മല്ലിയുടെ കളർ ആണ്. തക്കാളി കൂടെ വയറ്റി ചേർക്കുമ്പോൾ കുറച്ചു കൂടെ ചുവന്ന മസാല ആയിക്കിട്ടും. മറ്റു പ്രധാന ചേരുവകൾ 12. കോഴി : 1 കിലോ, ചെറുതായി അരിഞ്ഞത് 13. വെളിച്ചെണ്ണ : 1/4 കപ്പ്, (നാല് ടേബിൾസ്പൂൺ) 14. സവാള : 3 എണ്ണം, അരിഞ്ഞത് 15. ഇഞ്ചി : 2 റ്റേബിൾസ്പൂൺസ് അരിഞ്ഞത് 16. വെളുത്തുള്ളി : 2 റ്റേബിൾസ്പൂൺസ് അരിഞ്ഞത് 17. പച്ചമുളക് : 3 എണ്ണം,...