കെ എഫ് സി ചിക്കൻ Step - 1 ചിക്കൻ -250gm മുളകുപൊടി രണ്ടു സ്പൂൺ കുരുമുളകുപൊടി-2 സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-2 സ്പൂൺ നാരങ്ങാനീര്-3സ്പൂൺ എന്നിവ ചേർത്ത് ചിക്കൻ നന്നായി തിരുമ്പി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. Step - 2 മൈദ അര കപ്പ് കോൺഫ്ളോർ നാല് സ്പൂൺ ഇഞ്ചി പൊടി ഒരു സ്പൂൺ വെളുത്തുള്ളി പൊടി ഒന്നര സ്പൂൺ നല്ല ജീരകം പൊടി ഒരു സ്പൂൺ കുരുമുളകുപൊടി ഒരു സ്പൂൺ ഗരംമസാലപ്പൊടി ഒരു സ്പൂൺ ഉപ്പ് ആവശ്യത്തിന് ഈ പൊടികൾ എല്ലാം നന്നായി മിക്സ് ചെയ്തു ഫ്രിഡ്ജിൽ നിന്ന് എടുത്ത ചിക്കൻ ഇതിൽ പുരട്ടി വയ്ക്കുക. ഇത് വീണ്ടും രണ്ടു മണിക്കൂർ വയ്ക്കണം. എന്നാലേ പൊടികൾ എല്ലാം ഇതിൽ നന്നായി പിടിക്കുകയുള്ളൂ. Step - 3 പാൽ അരക്കപ്പ് മുട്ട ഒരെണ്ണം ഉപ്പ് ആവശ്യത്തിന് ഓട്സ് 250 ഗ്രാം പാലിൽ മുട്ട ഉപ്പുചേർത്ത് നന്നായി കലക്കുക. ചിക്കൻ കഷണങ്ങൾ ആദ്യം പാൽ മുട്ട മിശ്രിതത്തിൽ നന്നായി മുക്കുക. അതിനുശേഷം ഓട്സിൽ പൊതിയുക. ഓട്സിൽ പൊതിഞ്ഞ ശേഷം വീണ്ടും ചിക്കൻ ഒരു 10 മിനിറ്റ് വയ്ക്കുക. എന്നിട്ട് സൺ ഫ്ലവർ ഓയിൽ പൊരിച്ചെടുക്കുക. ഇതിനെ വെളിച്ചെണ്ണ ഉപയോഗിക്കാൻ പാടില്ല. നമ്മൾ ഷോപ്പിൽ നിന്ന് വാങ്ങു...