Skip to main content

Posts

Showing posts with the label Snacks

എലാഞ്ചി | Elanchi/crepes with sweet coconut filling | Ifthar recipe

എലാഞ്ചി മൈദാ 1 കപ്പ്‌ മുട്ട        1 പാല്     1 - 11/2 കപ്പ്‌ കളർ വേണം എങ്കിൽ അല്പം മങ്ങൾപൊടി, അല്ലെങ്കിൽ foodകളർ  ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ബാറ്റർ തയ്യാറാക്കുക... ഇനി ഫില്ലിംഗ് തേങ്ങ         1 കപ്പ്‌ പഞ്ചസാര  4 tsp നട്സ്           1 spn ഏലക്കായ്  2എണ്ണം  നെയ്യ്            1  tsp നെയ്യ് ഒഴിച്ച് നുട്സ് വറുത്തു മാറ്റുക.ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയിൽ വറുക്കുക...ഇളം ഗോൾഡൻ കളർ ആകുമ്പോൾ പഞ്ചസാര ഏലക്കായ ഇവ ഇട്ടു അടുപ്പിൽ നിന്ന് മാറ്റുക... നേരത്തെ തയ്യാറാകിയ മൈദാ ബാറ്റെർ  പാൻ കേക്ക് ഉണ്ടാക്കി അതിൽ ഈ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കുക കഴിക്കാം

Banana Puttu/Pazham Puttu Recipe

പഴം പുട്ട്  ചേരുവകള്‍  അരിമാവ്- 2 കപ്പ്  നേന്ത്രപ്പഴം- 2 എണ്ണം തേങ്ങ (ചിരകിയത്)- 1 കപ്പ്  നെയ്യ്- 1/2 ടീസ്പൂണ്‍  പഞ്ചസാര- 2 1/2 ടീസ്പൂണ്‍  ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്  ഉപ്പ് പാകത്തിന്  തയ്യാറാക്കുന്ന വിധം പുട്ടിന്റെ മാവ് ഉപ്പ്, പഞ്ചസാര, ഏലയ്ക്ക, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നനച്ചെടുക്കുക. പിന്നീട് നേന്ത്രപ്പഴം നുറുക്കിയതും തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. പുട്ട് കുറ്റിയില്‍ ആദ്യം പഴംക്കൂട്ട് വിതറുക, അതിന് മുകളില്‍ കുറച്ച് മാവിടുക. ഇങ്ങനെ പുട്ട് കുറ്റി നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക. PC : Instagram.com/sajnifoodi

Chicken Momos Recipe in malayalam

ചിക്കൻ മോമോസ്  1. ചിക്കൻ വേവിച്ചു മിൻസ് ചെയ്തത് – 250 ഗ്രാം  2. മൈദ – 500 ഗ്രാം  എണ്ണ – ഒരു വലിയ സ്പൂൺ  ഉപ്പ് – പാകത്തിന്  3. പച്ചമുളക് – രണ്ട്  സവാള – രണ്ട്  ഇഞ്ചി – ഒരിഞ്ചു കഷണം  വെളുത്തുള്ളി – രണ്ട് അല്ലി  4. സോയാസോസ് – ഒരു ചെറിയ സ്പൂൺ  5. ഉപ്പ് – പാകത്തിന്  പാകം ചെയ്യുന്ന വിധം  ∙മൈദ, എണ്ണ, ഉപ്പ് എന്നിവ ഒരു ബൗളിലാക്കി പാകത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കെന്ന പോലെ മയമുള്ള മാവു തയാറാക്കുക.  ∙മൂന്നാമത്തെ ചേരുവ പൊടിയായി അരിഞ്ഞതിൽ ചിക്കനും സോയാസോസും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.  ∙മാവ് ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക. ഇതു കൈവെള്ളയിൽ വച്ചശേഷം നടുവിൽ ഓരോ ചെറിയ സ്പൂൺ ഫില്ലിങ് വച്ച്, മറ്റേ വശത്തേക്കു ചേർത്ത് ചന്ദ്രക്കല ആകൃതിയിലാക്കി അറ്റം ഒട്ടിക്കുക.  ∙അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തി, 20 മിനിറ്റ് ആവിയിൽ വേവിക്കുക. ടുമാറ്റോ–ഗാർലിക് സോസിനൊപ്പം വിളമ്പാം. PC : Instagram.com/feb_foodframes 

kilikoodu recipe in malayalam

അസാധ്യ രുചിയില്‍ ഒരു കിളിക്കൂട് (മലബാര്‍  സ്നാക്ക്) ചേരുവകള്‍: ചിക്കന്‍ - 250 ഗ്രാം സവോള - 2 എണ്ണം പച്ചമുളക് - 2-3 എണ്ണം ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടേബിള്‍സ്പൂണ്‍ കറിവേപ്പില - കുറച്ച് (അരിഞ്ഞെടുക്കണം) മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍ മുളകുപൊടി - 1 1/2 ടീസ്പൂണ്‍ കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍ ഗരംമസാലപൊടി - 1/4 ടീസ്പൂണ്‍ ഉപ്പ് - പാകത്തിന് ഉരുളക്കിഴങ്ങ് - രണ്ടെണ്ണം സേമിയ - ആവശ്യത്തിന് മുട്ട - 3 എണ്ണം എണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്‌ തയ്യാറാക്കുന്ന വിധം: ചിക്കന്‍ കഴുകി വെള്ളം വാര്‍ന്നശേഷം ഉപ്പും ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും 1/2 ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് വേവിച്ച് എല്ല്‌ മാറ്റി മിന്‍സ് ചെയ്ത് മാറ്റിവെക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് ഉപ്പ് ചേര്‍ത്ത് വെക്കുക.  പാന്‍ സ്റ്റൌവില്‍ വെച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചെറുതാക്കി അരിഞ്ഞ സവോളയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക. അതിനുശേഷം മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരംമസാലപൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് മൂത്ത് വരുമ്പോള്‍ മിന്‍സ്...

Pazham Pori with Beef recipe in malayalam

പഴംപൊരി & ബീഫ് കറി  ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ  ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌.  എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം  പഴം പൊരിക്ക് വേണ്ട ചേരുവകൾ  ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.  2 മൈദ-1 ചെറിയ കപ്പ്  3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )  4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ  5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)  6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)  7 ഉപ്പ്  ആവശ്യത്തിന്.  8  വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)  9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ -  ആവശ്യത്തിന്  *തയ്യാറാക്കുന്ന വിധം* ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർ...

Chakka Appam/ Steamed Jackfruit Rice Cake / Chakka Ada

ചക്ക അട ആവശ്യമുളള സാധനങ്ങള്‍ പഴുത്ത പഴംചക്ക- ചുള അരച്ചെടുക്കുക അരിപ്പൊടി- രണ്ടരകപ്പ് തേങ്ങ ചിരവിയത്- ഒരു ചെറിയ മുറി ഏലയ്ക്കാപ്പൊടി- ചെറിയ സ്പൂണ്‍ ഉണക്കമുന്തിരി അരിഞ്ഞത്- മൂന്നു സ്പൂണ്‍ വെളിച്ചെണ്ണ ആവശ്യത്തിന്. ഉണ്ടാക്കുന്ന വിധം: അരിപ്പൊടി ഉപ്പിച്ച തിളച്ചവെള്ളത്തില്‍ കുഴച്ചെടുക്കുക. അതില്‍ ചക്കയരച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് തേങ്ങ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പഞ്ചസാര, മുന്തിരി എന്നിവ ചേര്‍ത്ത് ഇളക്കിയശേഷം ചര്‍ച്ചയരച്ചത് ചേര്‍ത്ത് നിര്‍ത്താതെ ഇളക്കുക. പാത്രതത്തില്‍ നിന്നും വിട്ടുപോരുന്ന പരുവത്തിലായാല്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി ചൂടാറാന്‍ വെയ്ക്കുക. ചൂടാറിയശേഷം ഒരു ചെറുനാരങ്ങളുടെ വലുപ്പത്തില്‍ മാവെടുത്ത് വാഴയിലയില്‍ പരത്തുക. ഇതില്‍ രണ്ടുസ്പൂണ്‍ ചക്കക്കൂട്ട് വെച്ച് അടരൂപത്തില്‍ പൊതിഞ്ഞെടുത്ത് ആവിയില്‍വേവിച്ചെടുക്കാം. PC : Instagram.com/saveurs_secretes 

MASALA KINNATHAPPAM/നല്ല എരിവുള്ള കിണ്ണത്തപ്പം

മസാല കിണ്ണത്തപ്പം കൈമ അഥവാ ബസ്മതി  അരി --3/4  കപ്പ് മുട്ട-1 കട്ടി തേങ്ങാ പാൽ -2 കപ്പ് നേർത്ത തേങ്ങാ പാൽ- 1/ 2 കപ്പ്‌ ബീഫ് മസാല ചേർത്ത് വേവിച്ചത്-200 ഗ്രാം സവാള ചെറുതായി അരിഞ്ഞത്-1 ഇഞ്ചി-1 സ്പൂൺ വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ മുളക് പൊടി -അര സ്പൂൺ ഗരം മസാല-അര സ്പൂൺ മഞ്ഞൾ പൊടി -കാൽ സ്പൂൺ പെരുംജീരകം - അര ടീസ്പൂൺ ഉപ്പ് കറിവേപ്പില എണ്ണ -2 സ്പൂൺ അരി 2-3 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.ഇത് മുട്ടയും തേങ്ങാപാലും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ അധികം കട്ടിയില്ലാതെ അരക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,ഉപ്പ് ,കറിവേപ്പില ഇവ വഴറ്റുക.അതിലേക്ക് പൊടികൾ എല്ലാം ചേർത്ത് നന്നായി മൂപ്പിച്ച ശേഷം,ഇറച്ചി മിൻസ് ചെയ്തതു ചേർക്കുക .ഇതൊന്നു ചെറിയ തീയിൽ നന്നായി മൊരിച്ചെടുക്കുക . ഇനി ഒരു ആവിചെമ്പിൽ വെള്ളമൊഴിച്ച് ചൂടാക്കാൻ വെക്കുക.നെയ് മയം പുരട്ടിയ ഒരു പാത്രത്തിൽ ആദ്യം ഒരു തവി മാവൊഴിക്കുക .അതിൻറെ മേലെ തയാറാക്കിയ ഇറച്ചി മസാല 1 സ്പൂൺ നിരത്തുക.പിന്നെയും മാവ് , മുകളിൽ മസാല അങ്ങനെ ലെയർ ആയി നിരത്തുക.ഇത് ആവിയിൽ 20 മിനിറ്റ് വേവിക്കുക .ചൂടാറിയ ശേഷം മുറിച്ചു കഴിക്കാം....

Malabar Style Erachi Pathiri Recipe - Flat Bread Stuffed with beef

മലബാർ ഇറച്ചി പത്തിരി.  ആവശ്യമായവ:  ബീഫ് - 1/2 kg  സവാള - 2   എണ്ണം  പച്ചമുളക് - 4 എണ്ണം  ഇഞ്ചി                     ചതച്ചത്   } 1/2 tbsp വെളുത്തുള്ളി   മഞ്ഞൾ പൊടി - 1/2 tsp    മുളക് പൊടി - 1 tsp  ഗരം മസാല പൊടി -  1 tsp  കുരുമുളക് പൊടി -  1/2 tsp  മല്ലി ഇല അരിഞ്ഞത് -  1/4 cup  കറിവേപ്പില -  1 തണ്ട്    വെളിച്ചെണ്ണ - ആവിശ്യത്തിന്  ഉപ്പ്‌ -  ആവിശ്യത്തിന്  മൈദ - 2 cup   ഓയിൽ - ആവിശ്യത്തിന്  മുട്ട - 2  എണ്ണം  പഞ്ചസാര - 2 tbsp  തയാറാക്കുന്നവിധം:               ബീഫ് നന്നായി കഴുകി  മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക്   പൊടി, ഗരം മസാല  എന്നിവ ചേര്‍ത്ത് വേവിച്ച് എടുക്കുക.               ശേഷം   മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ഒരു പാനിൽ    വെളിച്ചെ...

CHICKEN SPRING ROLLS RECIPE RESTAURANT STYLE | SPRING

ചിക്കൻ സ്പ്രിങ് റോൾ ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത് ചിക്കൻ -250 ഗ്രാം മുളകുപൊടി-1 tsp മഞ്ഞൾപൊടി -1/2tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tsp മസാലയ്ക്ക് ആവശ്യമുള്ളത് സവാള-1 കാരറ്റ് ചെറിയ -1 ക്യാപ്സിക്കം-1 ചെറുത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ കുരുമുളകുപൊടി-1/2tsp മഞ്ഞൾപൊടി-1/2tsp മുളകുപൊടി -1/2 tsp ഗരം മസാല-1/2tsp കറിവേപ്പില-1തണ്ട് മല്ലിയില-1/2കപ്പ്‌ തയ്യാറാക്കുന്ന വിധം ആദ്യം തന്നെ ചിക്കൻ ഇലേക്ക് മേൽ പറഞ്ഞ അളവിൽ മുളകുപൊടി മഞ്ഞൾപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നല്ലവണ്ണം മിക്സ് ചെയ്തു വെക്കുക... ശേഷം ചൂടായ പാനിലേക്ക് 5 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിനുശേഷം ചിക്കൻ നമുക്ക് ഫ്രൈ ചെയ്ത് എടുക്കാം ചിക്കൻ ഫ്രൈ ചെയ്ത മാറ്റിയെടുത്ത് അതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇടുക... ഇനി ചിക്കൻ ഫ്രൈ ചെയ്തു മാറ്റിയെടുത്ത് മെയിൻ വെളിച്ചെണ്ണയിലേക്ക് തന്നെ രണ്ട് ടേബിൾസ്പൂൺ കൂടി വെളിച്ചെണ്ണ ആഡ് ചെയ്തതിനു ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് നല്ലവണ്ണം വഴറ്റിയെടുക്കുക ഇനി ഇതിലേക്ക് മേൽപ്പറഞ്ഞ ...

Ellunda / Sesame Seed Balls / എള്ളുണ്ട

എള്ളുണ്ട വേണ്ട ചേരുവകൾ... എള്ള്‌                              1 കപ്പ് ശർക്കര                          1 കപ്പ് ഏലയ്ക്ക പൊടിച്ചത്  1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം... ആദ്യം എള്ള്‌ ഒരു പാനിൽ ഇട്ട് വറുത്ത് വയ്ക്കുക. ശേഷം ശർക്കര പാനിയാക്കി അരിച്ച് വയ്ക്കുക. പാൻ അടുപ്പത്ത് വച്ച് പാനി ഒഴിച്ച്ചൂടാക്കി കുറുകാൻ തുടങ്ങുമ്പോൾ എള്ളും, ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കുക. നന്നായി തുടരെ ഇളക്കി കുറുകി കഴിഞ്ഞ് തീ ഓഫ്‌ ചെയ്യാം. (ഉറച്ച് കട്ടി ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം). 2 സ്പൂണ്‍ നെയ്യ് കൂടി ഇഷ്ടമുള്ളവർക്ക് ചേർക്കാവുന്നതാണ്. ചെറിയ ചൂടിൽ തന്നെ ഉരുളകളാക്കി എടുക്കുക. തണുത്ത ശേഷം കഴിക്കുക. എള്ളുണ്ട തയ്യാറായി.