Skip to main content

Posts

Showing posts with the label Sea Foods

Prawn Pickle | Chef Pillai Recipe

Image order meat online Prawn Pickle! ഉണക്ക കൊഞ്ച്  പൊടിച്ച് ചേർത്ത ചെമ്മീൻ അച്ചാർ കഴിച്ചിട്ടുണ്ടോ..? ഇല്ലങ്കിൽ കഴിക്കണം... ഒരുഗ്രൻ അച്ചാർ കുറിപ്പടി! Sun-dried Shrimps infused Prawns pickle with Cocum Vinegar! A must try recipe for seafood lovers!  Shrimps/ Prawns - 500gm Kashmiri chilly powder -25gm Turmeric powder -10gm Black pepper powder - 10gm Salt to taste Curry leaves finely chopped - few Vinegar - 30ml Mix all the ingredients and marinate the prawns and keep it for 30 minutes In a pan add Coconut oil/ sunflower oil and fry the prawns and keep aside. (Do not overcook the prawns) Sun-dried Shrimps -30 gm ( Slow roasted for 2 minutes and crushed) Garlic sliced -100gm Ginger chopped -20gm Green chillies -4 Bird's eye chills - few (optional) Curry leaves few  Sea salt to taste Cocum - 1 Vinegar - 60ml ( according to the sauce consistency) Kashmiri chilly powder - 30gm Roasted fenugreek powder -5gm Asfotodia/ Kayam - 5gm Gingerly oil - 30ml In a Clay pot hea...

മീൻ അച്ചാർ | Fish Pickle - Kerala Style

മീൻ അച്ചാർ  ആവശ്യമുള്ള ചേരുവകൾ   എണ്ണ  ചൂര  കടുക് – 2 tsp  ഇഞ്ചി – 1 , 2  വെളുത്തുള്ളി – 20 , 25 മുളക്പൊടി – 2 , 3 കുരുമുളക്പൊടി – 1 tbsp മഞ്ഞൾപൊടി – 1 tsp കായം – 1 / 4 tsp ഉലുവപ്പൊടി – 1 / 4 tsp വിനാഗിരി – 1 കപ്പ് ഉപ്പ് കറിവേപ്പില – 3 തണ്ട്   തയ്യാറാക്കുന്ന വിധം    ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ...

Kerala Style Prawns/Shrimp Roast Chemmeen / Konchu

ചെമ്മീൻ റോസ്റ്റ് (chemeen roast) ചേരുവകൾ  ·         ചെമ്മീൻ  – 1 കിലോ  ·         സവാള  – 2 എണ്ണം (വലുത് ) ·         ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2  ടേബിൾസ്പൂൺ  ·         പച്ചമുളക്  – 4 എണ്ണം  ·         തക്കാളി – 2 എണ്ണം (മീഡിയം സൈസ് ) ·         നാരങ്ങാ നീര്  – 1 ടീസ്പൂൺ  ·         മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ  ·         മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ  ·         കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ  ·         മുളകുപൊടി  – 2 ടേബിൾസ്പൂൺ  ·         ഗരം മസാല – 1 ടീസ്പൂൺ  ·         കറിവേപ്പില – ആവശ്യത്തിന്  ·         ഉപ്പ് – ആവശ്യത്തിന്  ·         വെളിച്ചെണ്ണ – ആവശ്യത്തി...

Nei Meen Varuval Recipe | Seer Fish Fry |

നെയ്മീന്‍ വറുത്തത്  (Nei Meen Varuval Recipe) നെയ്മീന്‍ -അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം.)കഷ്ണങ്ങലാക്കിയത് മുളകുപൊടി-ഒരു ടീസ്പൂണ്‍ നാരങ്ങ നീര് -മുക്കാല്‍ ടീസ്പൂണ്‍ തയിര്‍-ഒരു ടീസ്പൂണ്‍(അധികം പുളിയില്ലാത്തത് ) പച്ചമുളക്-ഒന്ന്‍ ഇഞ്ചി-കാല്‍ ഇഞ്ചു കഷ്ണം വെളുത്തുള്ളി-മൂന്ന്‍ അല്ലി കുഞ്ഞുള്ളി-നാല് മല്ലിയില-രണ്ടു കൊത്ത് കറിവേപ്പില-ഒരു തണ്ട് ഗരംമസാല-അര ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിനു എണ്ണ-വറുക്കാന്‍ ആവശ്യമായത്  ചെയേണ്ട വിധം :-  മീന്‍ കഴുകി ഊറ്റി വക്കുക..എണ്ണയും മീനും ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക..വെള്ളം അല്പം പോലും ചേര്‍ക്കരുത്.ഈ അരപ്പ് മീനില്‍ നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോള്‍ പുരട്ടിവച്ച മീന്‍ കഷ്ണങ്ങള്‍ ഇട്ടു പൊടിഞ്ഞു പോവാതെ രണ്ടു വശവും മോരിയുന്നവരെ വറുത്തു കോരുക..ചൂടോടെ ചോറിനൊപ്പം വിളമ്പാം 

Kerala food: Kudampuli Fish Curry Recipe

മീൻ കറി  വേണ്ട ചേരുവകൾ  മീൻ                                                 അര കിലോ കാശ്മീരി മുളകുപൊടി                          2 ടേബിൾ സ്പൂൺ മുളക് പൊടി                                            അര സ്പൂൺ അല്പം മഞ്ഞൾ പൊടി                            ഒരു നുള്ള് കുടം പുളി                                                ഒരു ചെറിയ കഷ്ണം ഇഞ്ചി                                              ...

fish Pacha Kurumulakittu varuthathu||Green Pepper

പച്ചകുരുമുളക്‌ അരച്ച കൂടുത ഫിഷ് ഫ്രൈ.  എല്ലാവർക്കും ഇഷ്ടപെടുന്ന ഫിഷ് ഫ്രൈ ഏതു മീനിലും അപ്ലൈ ചെയ്യാവുന്നതാണ്..  Ingredients  കൂടുത ഫിഷ് 1 kg പച്ചകുരുമുളക്‌ 2 tbsp കല്ലുപ്പ് 1 tbsp പച്ചമുളക് 2 nos വെളുത്തുള്ളി 8 nos മഞ്ഞൾ പോടീ 2tsp സവാള 2 എണ്ണം  കറിവേപ്പില 2 തണ്ട്  ചെറുനാരങ്ങാ 1/2 മുറി  മല്ലി പോടീ 3tbsp മുളക് പോടീ 3 tbsp വെളിച്ചെണ്ണ ആവശ്യത്തിന്  വെള്ളം 1 tbsp തയ്യാറാക്കിയ വിധം  ആദ്യം തന്നെ കഴുകി വൃത്തി യാക്കിയ മീനിലേക്കു പച്ചകുരുമുളക്‌ 2tbsp സവാള നീളൻ ആയി അറിഞ്ഞത് കല്ലുപ്പ് 1tbsp വെളുത്തുള്ളി പച്ചമുളക് എന്നിവ 1tbsp വെള്ളം ചേർത്തു അരച്ചത്   & പകുതി ചെറുനാരങ്ങാ നീരും കൂടി മിക്സ്‌ ചെയ്യുക അതിലേക്കു 3 tbsp മല്ലി പൊടി മുളക് പൊടി 1/2 tsp മഞ്ഞൾ പൊടിയും ചേർത്തു മിക്സ്‌ ചെയ്തു 1/2 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വക്കുക അതിനു ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു മീൻ ഇട്ടു കൊടുത്തു വറുത്തെടുക്കം.. ടേസ്റ്റി ഫിഷ് ഫ്രൈ റെഡി .  PC : Instagram.com/foodie_pandaaa

Naadan koonthal roast(Kerala spicy squid fry)

കൂന്തൽ റോസ്റ്റ് ചേരുവകൾ : കൂന്തൽ -1/2 kg സവാള -നീളത്തിൽ അരിഞ്ഞത് 3എണ്ണം ഇഞ്ചി -ചെറിയ കഷ്ണം വെളുത്തുള്ളി -10അല്ലി ചതച്ചത് വേപ്പില -ഒരു തണ്ട് പച്ച മുളക് -3 മഞ്ഞൾ പൊടി. 1/4tsp മല്ലി പൊടി -3/4tsp മുളക് പൊടി -1.1/2 tsp ഗരം മസാല -1/2tsp പെരുംജീരക പൊടി -1/4tsp ഉപ്പ് -ആവശ്യത്തിന് തയാറാക്കുന്ന വിധം : 1.  കൂന്തൽ വട്ടത്തിൽ മുറിച്ച് വൃത്തിയാക്കി  വരട്ടി എടുക്കാൻ തയ്യാറാക്കി വയ്ക്കുക. 2. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സബോള ഇഞ്ചി ചതച്ചത്. പച്ചമുളക്. വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക. പച്ച മണം മാറി വന്നാൽ  മല്ലിപ്പൊടി. മുളകുപൊടി. പെരുംജീരകപ്പൊടി. മഞ്ഞൾപൊടി.ഗരംമസാല.  ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. പൊടികൾ മൂത്ത മണം വന്നാൽ തക്കാളി ചേർക്കാം. തക്കാളി നന്നായി ഉടഞ്ഞു വരണം.തക്കാളി നന്നായി വഴന്ന് ഉടഞ്ഞു വരണം. 3. അടുത്തതായി വൃത്തിയാക്കി വെച്ച് കൂന്തൽ  ചേർത്ത് മസാലയും ആയി നന്നായി യോജിപ്പിച്ചെടുക്കുക. വേവിക്കാൻ  കുറേ വെള്ളം വെക്കണം എന്നില്ല. എരിവ് കൂടുതൽ വേണമെങ്കിൽ കുറച്ച് കുരുമുളകുപൊടിയും ചേർക്കാം. ആ...

karimeen pollichathu in malayalam

കരിമീൻ പൊള്ളിച്ചത്  ഇപ്പൊ കാണുന്നില്ലല്ലോന്ന്  ഉള്ള പരാതികൾക്ക് ഒടുവിൽ ദാ വീണ്ടും വന്നിട്ടുണ്ടെ... ഇന്നൊരു കരിമീൻ പൊള്ളിച്ചതിൽ തുടങ്ങാമല്ലേ...  ഒരു കിലോ കിലോ ഉള്ള കരിമീൻ വൃത്തിയാക്കി രണ്ടു വശവും നന്നായി ചരിച്ചു വരഞ്ഞു വെക്കാം...  1 സ്പൂണ്‍ കുരുമുളകുപൊടി, 1/2 സ്പൂൺ മുളകുപൊടി 1/4  സ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും മീനില്‍ പുരട്ടി അതികം മൂത്ത് പോകാതെ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം...  2 സ്പൂൺ മല്ലിപൊടി, 1 സ്പൂൺ കുരുമുളക് പൊടി, 1 സ്പൂൺ മുളകുപൊടി , 1/4  സ്പൂണ്‍ മഞ്ഞള്‍പൊടിയും നന്നായൊന്നു അരച്ചെടുക്കാം...  ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് 1 കപ്പ് കൊച്ചുള്ളി നന്നായി വഴറ്റി എടുക്കാം.. ഇതിലേക്ക് ചെറിയ കഷ്ണം ഇഞ്ചിയും രണ്ടു കുടം വെളുത്തുള്ളിയും, 4 പച്ചമുളകും ചതച്ചതും കറി വേപ്പിലയും ഉപ്പും ചേർത്ത് വഴറ്റാം... 1 തക്കാളി പഴം അരിഞ്ഞതും ചേർത്ത് നന്നായി വഴന്നാൽ അരച്ച് വച്ച അരപ്പും ചേർത്ത് 2 കുടം പുളി പിച്ചി കീറിയതുമിട്ടു വീണ്ടും വഴറ്റാം...  തീ കുറച്ചു തേങ്ങാ പാൽ ചേർക്കാം... ഇനി മീൻ കൂടെ ചേർത്ത് അടച്ചു വച്ച് അരപ്പ് കുറുകി വറ്റുമ്പോൾ മാറ്റി വെക്കാം...  ഇനി വാട്...

Kerala Prawn Curry Konju Varutharacha curry malayalam

വറുത്തരച്ച കൊഞ്ചുകറി  ആവശ്യമായവ  കൊഞ്ച്-അരക്കിലോ  മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍  ഉപ്പ്  വറുത്തരയ്ക്കാന്‍  തേങ്ങ ചിരകിയത്-അര മുറി മുഴുവന്‍  മല്ലി-3 ടേബിള്‍ സ്പൂണ്‍  ഉണക്കമുളക്-6  വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍  ചെറിയുള്ളി-10  കറിയ്ക്ക്  ഉലുവ-കാല്‍ ടീസ്പൂണ്‍  ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍  സവാള-1  പുളി-ചെറുനാരങ്ങാവലുപ്പത്തില്‍  കറിവേപ്പില  വറവിന്  കടുക്-കാല്‍ ടീസ്പൂണ്‍  ചെറിയുള്ളി-6  ഉണക്കമുളക്-2  കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക. ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക. ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ്, പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം. ഇത് വെന്തു കഴിയുമ്പോള്‍ വറുത്ത...

Kerala food | Karimeen Fry: A fish fry recipe | Karimeen Fry in malayalam

കരിമീൻ ഫ്രൈ (Karimeen Fry)  കരിമീൻ – 2 മുളക് പൊടി – 1.5 ടേബിൾ സ്പൂണ്‍  കുരുമുളക് പൊടി – 2.5 ടി സ്പൂണ്‍ മഞ്ഞൾ പൊടി – 1/2 ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂണ്‍ നാരങ്ങ നീര് – 1.5 ടേബിൾ സ്പൂണ്‍ കറി വേപ്പില – 2 തണ്ട്  മീൻ വൃത്തിയാക്കി വരഞ്ഞു വെയ്ക്കുക.മുളക് ,മഞ്ഞൾ ,കുരുമുളക് പൊടികളും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്,ഉപ്പും കൂടി കുറച്ചു വെള്ളവും ചേർത്ത് മിക്സ്‌ ചെയ്യുക. മീനിൽ മസാല പുരട്ടി 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില ഇട്ട ശേഷം അതിനു മുകളിൽ മീൻ ഇട്ടു രണ്ടു വശവും വറക്കുക  PC : Instagram.com/myculinaryvibes

Mathi-Chaala Varuthathu-Mathi Fry-Sardines Fry

സ്‌പെഷ്യല്‍ മത്തി ഫ്രൈ ചേരുവകൾ : 1. വെട്ടിക്കഴുകി അടുപ്പിച്ച് വരഞ്ഞ മത്തി - 10 എണ്ണം 2. വെളുത്തുള്ളി അല്ലി - 10 എണ്ണം 3. ചുവന്നുള്ളി - 10 എണ്ണം 4. പച്ച കുരുമുളക് - 20 എണ്ണം 5. കറിവേപ്പില - ഒരു പിടി 6. തക്കാളി ദശ - കാല്‍ കപ്പ് 7. ഉപ്പ് - ആവശ്യത്തിന്. തയ്യാറാക്കുന്ന വിധം: രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 10 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മൈക്രോവേവ് ഓവന്‍ ഉണ്ടെങ്കില്‍ ബേക്ക് ചെയ്‌തെടുത്താലും നന്നായിരിക്കും.....! PC : Instagram.com/yummy_____paradise 

Meen Thala Curry മീൻ തല കറി

മീൻ തല കറി (Meen Thala Curry )  വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന മീന്‍ തല കറി ആണിത്. എല്ലാവർക്കും തീർച്ചയായും ഇഷ്ടമാവും. ഒന്ന് മനസ് വെച്ചാൽ ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു.  ചേരുവകള്‍  മീന്‍ തല (അയക്കൂറ, നെയ്മീൻ, വറ്റ ഏതായാലും): 1 എണ്ണം  വെള്ളുത്തുള്ളി: 12 എണ്ണം  ഇഞ്ചി: ഒന്ന്  ചെറിയ ഉള്ളി/സവോള : 250 ഗ്രാം  പച്ച മുളക്: 5 എണ്ണം തക്കാളി: ഒന്ന്  മഞ്ഞൾപ്പൊടി: അര ടേബിള്‍ സ്പൂണ്‍  കുരുമുളക് പൊടി: 2 ടേബിള്‍ സ്പൂണ്‍  ഗരം മസാല: 1 ടേബിള്‍ സ്പൂണ്‍  മുളക് പൊടി: 2 ടേബിള്‍ സ്പൂണ്‍  കുടംപുളി  ഉലുവ  കടുക്  കറിവേപ്പില  തയ്യാറാക്കുന്ന രീതി:-  മൺചട്ടിയാണ് തല കറികൾ തയ്യാറാക്കാൻ ഉത്തമം. ആദ്യം ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഉലുവ, കടുക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് ചെറിയുള്ളി, വെള്ളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, എന്നിവ ചതച്ചിട്ട് വീണ്ടും മൂപ്പിക്കുക. മൂത്തതിനു ശേഷം കുരുമുളക് പൊടി, മഞ്ഞള്‍ പൊടി,മുളക് പൊടി,ഗരം മസാല, എന്നിവയിട്ട് നന്നായി വഴറ്റുക.  മസാല മൂത്തതിനുശേഷം തക്കാളി ക...

Kerala Style Tuna Curry-Nadan Choora Meen Curry ...

ചൂര  മീന്‍ കറി  ചൂര – 1കിലോ  സവാള  _ 2 കൊത്തിയരിഞ്ഞത്  തക്കാളി  – 2 പൊടിയായി അരിഞ്ഞത്‌choora meen curry  മീന്‍ പുളി(കുടംപുളി) –5-6 അല്ലി അടര്‍ത്തിയെടുത്ത്(ചൂട്‌ വെള്ളത്തില്‍ കുറച്ച്‌ നേരം ഇട്ട് ,കഴുകി എടുക്കുക)  മല്ലിപൊടി –5 ടി സ്പൂണ്‍  മുളക്പൊടി – 2 അര ടി സ്പൂണ്‍ (എരിവിന് ആവശ്യമായ അളവില്‍ )  മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍  ഉലുവ – ഒരു ടി സ്പൂണ്‍ (പൊടിക്കാത്തത്)  കുരുമുളക്പൊടി – അര ടി സ്പൂണ്‍  ഉപ്പ് – പാകത്തിന്  എണ്ണ – 2 ടേബിള്‍സ്പൂണ്‍  കറി വേപ്പില – രണ്ട് തണ്ട്  തയ്യാറാക്കുന്ന വിധം  ചൂര മീന്‍ കഴുകി ,കഷണങ്ങള്‍ ആക്കുക  പൊടികള്‍ എല്ലാം പച്ച മണം മാറുന്നതു വരെ വറുത്തു മാറ്റി വെയ്ക്കുക.  ഒരു പാനില്‍ എണ്ണ ചൂടാക്കി ,ഉലുവ വറക്കുക. ഇതിലേക്ക് സവാള വഴറ്റുക. വഴന്നു തുടങ്ങുമ്പോള്‍ തക്കാളി ഇട്ട് ഇളക്കുക.  നന്നായി വഴറ്റിയ ഈ കൂട്ടിലേക്ക് വറുത്തു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഇളക്കുക.  ഇനി ഒരു മണ്‍ചട്ടിയില്‍(ചുവടു കട്ടിയുള്ള)എണ്ണ ഒഴിച്ച് ,കറി വേപ്പില ഇട്ട് മൂപ്പിക്കുക, അതിനു ശേഷം മുകളിലുണ്ടാക...

Fish Dum Biryani Malabar style

മലബാർ ഫിഷ്‌ ദം ബിരിയാണി  ചോറിന് വേണ്ട ചേരുവകൾ  1 കിലോ അരി (4 വലിയ ഗ്ലാസ് )  8 ഗ്ലാസ് തിളച്ച വെള്ളം  ചെറുനാരങ്ങ നീര് 2 ടേബിൾ സ്പൂൺ  ഉപ്പ്  പട്ട ഒരു മീഡിയം പീസ്, 4 ഗ്രാമ്പു, 4 ഏലക്കായ ,  ഒരു  സവാള  നേരിയതായി നീളത്തിൽ അരിഞ്ഞത്.  2 ടേബിൾ സ്പൂൺ നെയ്യ്  2 ടേബിൾ സ്പൂൺ ഓയിൽ  അരി നന്നായി കഴുകി അരിപ്പയിൽ ഇട്ട് വെള്ളം പോകാൻ വെക്കുക.  ചുവട് കട്ടിയുള്ള ഒരു ചെമ്പ് അടുപ്പിൽ വെച്ച് അതിലേക്ക് നെയ്യും ഓയിലും ഒഴിച്ച് പട്ട ഗ്രാമ്പു ഏലക്കായ ഇട്ട് മൂത്ത് വരുംമ്പോൾ സവാള ചേർത്ത് വഴറ്റി ശേഷം അരി ഇടുക. നന്നായി വറുത്ത മണം വരുംമ്പോൾ ( അരി ചുവന്ന് പോകാതെ നോക്കണം) തിളച്ച വെള്ളം ഒഴിക്കുക. അതിലേക്ക് ഉപ്പ് നാരങ്ങനീര് ഇവ ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്ത് ചെറിയ തീയിൽ ചെമ്പ് അടച്ച് വെച്ച് വേവിക്കുക. 2 മിനുട്ടിന് ശേഷം അടപ്പ് തുറന്ന് മറിച്ചിട്ടശേഷം വീണ്ടും അടച്ച് വെച്ച് വേവിക്കുക. ചോറ് റെഡി,  മസാല ഉണ്ടാക്കുന്ന വിധം  ആവോലി മീൻ 1 കിലോ (കഷ്ണം മീൻ ഏത് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.)  ഒരു ചെറു നാരങ്ങയുടെ നീര് ഒന്നര ടേബിൾ സ്പൂൺ മുളക് പൊടി അര ടീസ...

SPICY MASALA FISH FRY | FISH FRY RECIPE | TAWA FISH FRY | FISH FRY

ഫിഷ്‌ ഫ്രൈ എണ്ണയില്ലാതെ , തവ ഫ്രൈ image credit :Instagram.com/chef__arun__vijayan ചേരുവകള്‍ :- 1. വലിയ മീന്‍ – 4 കഷണം 2. റൊട്ടിപ്പൊടി / കടല പൊടി – 1 ടി സ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍ 4. മുളക് പൊടി – 1 ടി സ്പൂണ്‍ 5. ചെറുനാരങ്ങ – 1 എണ്ണം 6. വെളുത്തുള്ളി – 4 അല്ലി 7. ഇഞ്ചി – 1 കഷണം 8. ഉപ്പ് – പാകത്തിന് 9. കറിവേപ്പില - 10 ഇല 10 ബദാം - 5 എണ്ണം 11. കൊച്ചുള്ളി (ഒന്നോ രണ്ടോ ) 12. വെള്ളം -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം:- റൊട്ടിപ്പൊടി / കടല പൊടി മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറുനാരങ്ങ,വെളുത്തുള്ളി ഇഞ്ചി, ഉപ്പ് , കറിവേപ്പില, ബദാം, കൊച്ചുള്ളി ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി 1/2 മണിക്കൂറില്‍ അധികം വയ്ക്കണം. വെളിച്ചെണ്ണയിൽ അല്ല വറുക്കുന്നത്‌, വെള്ളം ഒഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ടു അടച്ചുവെച്ച് വേവിക്കുക, ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചാൽ അടിയിൽ പിടിക്കാതിരിക്കും

Fish Molly , Kerala Style Fish Stew

  ഫിഷ് മോളി തയ്യാറാക്കാം… Image credit : Pepper Delight ചേരുവകള്‍ മീന്‍ (ദശയുള്ളത്)      -1/2 കിലോ പച്ചമുളക്         – 5 സവാള             – 1 ഇഞ്ചി              -ചെറിയ കഷണം മുളകുപൊടി          -1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി      -1 ടീസ്പൂണ്‍ കുരുമുളകുപൊടി     – 1/2 ടീസ്പൂണ്‍ വെളിച്ചെണ്ണ          – 3 ടീസ്പൂണ്‍ തേങ്ങാപ്പാല്‍          -1/2 കപ്പ് (ഒന്നാം പാല്‍) തേങ്ങാപ്പാല്‍          -1 കപ്പ് (രണ്ടാം പാല്‍) കറിവേപ്പില          -2 ഇതള്‍ ഉപ്പ്              ...