ലിവർ ഫ്രൈ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ / മട്ടൻ / ബീഫ് ലിവർ- അര കിലോ സവാള ചെറുതായി അരിഞ്ഞത്- ഒന്ന് ചുവന്നുള്ളി അരിഞ്ഞത് - നാല് ഇഞ്ചി വെളുത്തുള്ളി ചതച്ചത് - രണ്ടു ടേബിൾ സ്പൂണ്‍ (ഇഞ്ചി കുറച്ചും വെളുത്തുള്ളി കൂട്ടിയും എടുക്കണം) പച്ചമുളക് കീറിയത് - നാല് തക്കാളി - ഒന്ന് കറിവേപ്പില- രണ്ട് തണ്ട് മുളക്പൊടി - ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി - ഒരു ടേബിൾസ്പൂണ്‍ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍ ഇറച്ചി മസാല - അര ടീസ്പൂണ്‍ കടുക് - അര ടീസ്പൂണ്‍ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് പാകത്തിന്. പാകം ചെയ്യുന്ന വിധം: ലിവർ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ വെള്ളത്തിൽ മുക്കി വെക്കുക. എന്നിട്ട് ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് സവാള, ഉള്ളി, ഇഞ്ചിവെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ തക്കാളി അറിഞ്ഞു വെച്ചിരിക്കുന്ന ഇളക്കുക. എന്നിട്ട് തീ കുറച്ചു ഒരു അടപ്പ് വെച്ച് ഒരു മിനിറ്റ് അത് മൂടി വെച്ച് വേവിക്കുക. ഒരു മിനിട്ടിനു ശേഷം വീണ്ടും ഇളക്കുക അതിലേക് ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിനു ശേഷം വെള്...