ചിക്കന്‍ ബിരിയാണി
ചേരുവകള്‍
ബിരിയാണി അരി - 2 കപ്പ്
ഏലക്കായ് - 3 എണ്ണം
ഗ്രാമ്പൂ - 6 എണ്ണം
കറുവാപ്പട്ട - 2 കഷ്ണം
പെരുംജീരകം - 1 ടീസ്പൂണ്‍
ജാതിപത്രി - 2 എണ്ണം
തക്കോലം - 3 എണ്ണം
മല്ലിയില - ¼ കപ്പ്
രംഭയില - 2
പുതിനയില - ¼ കപ്പ്
നെയ്യ് - ¼ ടീസ്പൂണ്‍
എണ്ണ, ഉപ്പ് - ആവശ്യത്തിന്
മസാലയ്ക്കുവേണ്ടി
ചിക്കന്‍ വലിയ കഷണങ്ങളാക്കിയത് - 1 കിലോ
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍ വീതം
തക്കാളി - 2 എണ്ണം
സവാള ചെറുതായി അരിഞ്ഞത് - 1½ കപ്പ്
മുളകുപൊടി - 1 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 എണ്ണം
കറിവേപ്പില - ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
കുരുമുളക് പൊടി - ¼ ടീസ്പൂണ്‍
മല്ലിപ്പൊടി - 3 ടീസ്പൂണ്‍
മല്ലയില
തൈര്‍ - ½ കപ്പ്
നാരങ്ങാനീര്‍ - ½ നാരങ്ങയുടേത്
അലങ്കരിക്കാന്‍
അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി പിളര്‍ന്നത്
സവാള നീളത്തിലാക്കിയത് - ½ കപ്പ്
നെയ്യ്
തയ്യാറാക്കുന്ന വിധം
ആദ്യം അലങ്കരിക്കാനുള്ള അണ്ടിപരിപ്പ് 1/2 കപ്പ് നെയ്യില്‍ വറുത്തു കോരുക. ബിരിയാണിയരി 10 മിനിട്ട് കുതിര്‍ത്ത ശേഷം ബിരിയാണി ചെമ്പില്‍ നെയ്യ് 4 സ്പൂണ്‍ ഒഴിച്ച് തക്കോലം, പട്ട, ഗ്രാമ്പൂ, ഏലക്കായ്, പെരുജീരകം, ജാതിപത്രി ഇവ ഇട്ട് വഴറ്റി ഇതില്‍ വെള്ളം വാലാനായി വച്ചിട്ടുള്ള അരിയിട്ട് വഴറ്റി, വേറൊരു പാത്രത്തില്‍ 4 കപ്പ് വെള്ളം തിളപ്പിച്ച് ഒഴിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര്‍, കുറച്ച് പുതിനയില, മല്ലിയില, രംഭയില ഇവ ചേര്‍ത്ത് മൂടി വേവിക്കുക.
ഇതേസമയം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പകുതി വച്ചിട്ടുള്ള സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതില്‍ തക്കാളി പൊടിവര്‍ഗ്ഗങ്ങള്‍ ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള കോഴികഷണങ്ങള്‍, തൈര്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വേവിക്കുക. പകുതി വേകാകുമ്പോള്‍ കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില ചേര്‍ക്കുക. കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പത്തുനിന്നും ഇറക്കി വയ്ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലയിലെ, ചോറ് ഈ ക്രമത്തില്‍ അടുക്കുക. മുഴുവന്‍ ചോറും കറിയും തീര്‍ന്നാലുടന്‍ മുകളില്‍ ബാക്കിയുള്ള മല്ലയില, പുതിനയില വറുത്ത അണ്ടിപരിപ്പ്, സവാള ഇവ കൊണ്ടലങ്കരിച്ച് മൂടി 3 മിനിട്ട് ആവി കയറ്റുക. അടുപ്പിനു മുകളില്‍ വെയ്റ്റ് വയ്ക്കുകയോ നിരത്തുകയോ ചെയ്യുക. വിളമ്പുന്ന സമയത്ത് ഇളക്കി വിളമ്പാവുന്നതാണ്.
PC : Instagram.com/may_flavours