Skip to main content

Kanthari Chicken /Dried Kanthari Chicken Peralan

കാന്താരി ചിക്കൻ കറി (Kanthari Chicken)

ചേരുവകള്‍ 

1. ചിക്കന്‍ - 750 ഗ്രാം (ചെറുതായി മുറിച്ചത്)
2. വലിയ സവാള - 1
3. കാന്താരി മുളക് – 1 1/2 ടേബിള്‍സ്പൂൺ ചതച്ചത്
4. ഇഞ്ചി / വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
5. മല്ലിയില – അരിഞ്ഞത്
6. തക്കാളി – 2 വലുത്
7. തൈര് – 1/4 കപ്പ്
8. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
9. ഗരംമസാല – പട്ട, 6 ഗ്രാമ്പു , 3 ഏലക്കായ , 4 ബേ ലീഫ്
10. വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍1
1. കസൂരിമേത്തി – 2 ടീ സ്പൂൺ
12. കിസ്മിസ് / അണ്ടിപരിപ്പ് – 1/4 കപ്പ്
13. മുഴുവൻ കാന്താരി മുളക് – 10-15
14. തേങ്ങാപ്പാൽ – 1/2 കപ്പ് 

തയാറാക്കുന്ന വിധം 

1. കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി / വെളുത്തുള്ളി /കാന്താരി മുളക് ചതച്ചതും ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞള്‍പ്പൊടിയും തൈരും ചേർത്ത് നന്നായി തിരുമ്മി അരമണിക്കൂർ മാറ്റി വയ്ക്കുക . 

2. സവാള, തക്കാളി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കുക. 

3. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കിസ്മിസ് / അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് മുഴുവൻ ഗരം മസാലയും ചേർത്ത് അരച്ചു വച്ച സവാള ചേർത്ത് ചെറുതീയില്‍ വഴറ്റുക. ശേഷം തക്കാളി അരച്ചത് ചേർത്ത് എണ്ണതെളിയുന്നതു വരെ മൂടി വച്ച് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കിമാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് 1/4 കപ്പ് വെള്ളം ഒഴിച്ചു ഇളക്കി ചേർക്കാം. 

ചിക്കൻ മുക്കാൽ വേവുംവരെ ചെറുതീയില്‍ മൂടി വച്ച് വേവിക്കുക. മസാല വെന്ത് മുകളിൽ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍ ബാക്കിയുള്ള മുഴുവൻ കാന്താരി മുളകും മല്ലിയില അരിഞ്ഞതും ചേർത്ത് 5 മിനിറ്റ് കൂടി തീ കുറച്ചുവച്ച് അടച്ചുവേവിക്കുക. ചിക്കൻ വെന്ത്‌ വെള്ളം വറ്റി വരുമ്പോൾ തേങ്ങാപ്പാൽ ചേർത്തു നന്നായി ഇളക്കി, കസൂരി മേത്തിയില പൊടിച്ചു ചേർത്ത് വറുത്ത കിസ്മിസ് / അണ്ടിപരിപ്പ് എന്നിവ ചേർത്ത് ഇളക്കി വാങ്ങാം. ചൂടോടെ കുറച്ചു കിസ്മിസ് / അണ്ടിപരിപ്പ് എന്നിവ മുകളിൽ വിതറി വിളമ്പാം .
PC : Instagram.com/maya_yummyoyummy 

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

മീൻ അച്ചാർ | Fish Pickle - Kerala Style

മീൻ അച്ചാർ  ആവശ്യമുള്ള ചേരുവകൾ   എണ്ണ  ചൂര  കടുക് – 2 tsp  ഇഞ്ചി – 1 , 2  വെളുത്തുള്ളി – 20 , 25 മുളക്പൊടി – 2 , 3 കുരുമുളക്പൊടി – 1 tbsp മഞ്ഞൾപൊടി – 1 tsp കായം – 1 / 4 tsp ഉലുവപ്പൊടി – 1 / 4 tsp വിനാഗിരി – 1 കപ്പ് ഉപ്പ് കറിവേപ്പില – 3 തണ്ട്   തയ്യാറാക്കുന്ന വിധം    ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ...

Nadan Chicken Perattu Recipe in malayalam

നാടൻ കോഴി ചിക്കൻ പിരട്ടു   ചേരുവകൾ :  1.ചിക്കൻ  -1.1/2 kg 2.മുളകുപൊടി - 6സ്പൂൺ  3.മഞ്ഞൾപൊടി -1സ്പൂൺ  4.മല്ലിപൊടി -4 സ്പൂൺ   5.ഗരം മസാല പൊടി - 4സ്പൂൺ   6.പൊതിയിന ഇല -1 പിടി  7.രംഭഇല  -1പിടി   8.കടുക്  -2സ്പൂൺ   9.ഇഞ്ചി  -1കഷ്ണം  10.വെളുത്തുള്ളി  -5 അല്ലി   11.പച്ചമുളക്  -4 എണ്ണം  12.കറിവേപ്പില -1 തണ്ട്   13.വെളിച്ചെണ്ണ -100 ഗ്രാം  14.ഉപ്പു  - ആവിശ്യത്തിന്  തയ്യാറാക്കുന്നവിധം :  സ്റ്റെപ് -1  ചിക്കൻ  ചെറിയ കഷ്ണങ്ങൾ ആക്കി പൊടികൾ എല്ലാം പകുതി എടുത്തു  ഉപ്പും ചേർത്തു  ചിക്കനിൽ നന്നായി പുരട്ടി  മാറ്റി വെക്കുക   സ്റ്റെപ് -2  കുഴിവുള്ള പാനിൽ   5 സ്പൂൺ  വെളിച്ചെണ്ണ ഒഴിച്ച്  പൊതിയിന രംഭ ഇലകൾ  ഇട്ടു വഴറ്റി  കറിവേപ്പില  ചേർക്കുക    ഇഞ്ചി  വെളുത്തുള്ളി പച്ചമുളക്  ചതച്ചു  ഇടുക    ശേഷം  ചിക്കൻ ചേർത്തു  നന്നായി  ഇളക്കുക  അടിയിൽ...