Skip to main content

karimeen pollichathu in malayalam

കരിമീൻ പൊള്ളിച്ചത് 

ഇപ്പൊ കാണുന്നില്ലല്ലോന്ന്  ഉള്ള പരാതികൾക്ക് ഒടുവിൽ ദാ വീണ്ടും വന്നിട്ടുണ്ടെ... ഇന്നൊരു കരിമീൻ പൊള്ളിച്ചതിൽ തുടങ്ങാമല്ലേ... 

ഒരു കിലോ കിലോ ഉള്ള കരിമീൻ വൃത്തിയാക്കി രണ്ടു വശവും നന്നായി ചരിച്ചു വരഞ്ഞു വെക്കാം... 

1 സ്പൂണ്‍ കുരുമുളകുപൊടി, 1/2 സ്പൂൺ മുളകുപൊടി 1/4  സ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും മീനില്‍ പുരട്ടി അതികം മൂത്ത് പോകാതെ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം... 

2 സ്പൂൺ മല്ലിപൊടി, 1 സ്പൂൺ കുരുമുളക് പൊടി, 1 സ്പൂൺ മുളകുപൊടി , 1/4  സ്പൂണ്‍ മഞ്ഞള്‍പൊടിയും നന്നായൊന്നു അരച്ചെടുക്കാം... 

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് 1 കപ്പ് കൊച്ചുള്ളി നന്നായി വഴറ്റി എടുക്കാം.. ഇതിലേക്ക് ചെറിയ കഷ്ണം ഇഞ്ചിയും രണ്ടു കുടം വെളുത്തുള്ളിയും, 4 പച്ചമുളകും ചതച്ചതും കറി വേപ്പിലയും ഉപ്പും ചേർത്ത് വഴറ്റാം... 1 തക്കാളി പഴം അരിഞ്ഞതും ചേർത്ത് നന്നായി വഴന്നാൽ അരച്ച് വച്ച അരപ്പും ചേർത്ത് 2 കുടം പുളി പിച്ചി കീറിയതുമിട്ടു വീണ്ടും വഴറ്റാം... 

തീ കുറച്ചു തേങ്ങാ പാൽ ചേർക്കാം... ഇനി മീൻ കൂടെ ചേർത്ത് അടച്ചു വച്ച് അരപ്പ് കുറുകി വറ്റുമ്പോൾ മാറ്റി വെക്കാം... 

ഇനി വാട്ടിയ വാഴയിലയിൽ മുഴുവൻ അരപ്പോട് കൂടെ മീൻ വച്ച് വാഴനാര് കൊണ്ട് കെട്ടി തവയിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ടു വശവും പൊള്ളിച്ചെടുക്കാം...
PC : Instagram.com/swethasfudees 
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..

Popular posts from this blog

SPICY MASALA FISH FRY | FISH FRY RECIPE | TAWA FISH FRY | FISH FRY

ഫിഷ്‌ ഫ്രൈ എണ്ണയില്ലാതെ , തവ ഫ്രൈ image credit :Instagram.com/chef__arun__vijayan ചേരുവകള്‍ :- 1. വലിയ മീന്‍ – 4 കഷണം 2. റൊട്ടിപ്പൊടി / കടല പൊടി – 1 ടി സ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍ 4. മുളക് പൊടി – 1 ടി സ്പൂണ്‍ 5. ചെറുനാരങ്ങ – 1 എണ്ണം 6. വെളുത്തുള്ളി – 4 അല്ലി 7. ഇഞ്ചി – 1 കഷണം 8. ഉപ്പ് – പാകത്തിന് 9. കറിവേപ്പില - 10 ഇല 10 ബദാം - 5 എണ്ണം 11. കൊച്ചുള്ളി (ഒന്നോ രണ്ടോ ) 12. വെള്ളം -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം:- റൊട്ടിപ്പൊടി / കടല പൊടി മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറുനാരങ്ങ,വെളുത്തുള്ളി ഇഞ്ചി, ഉപ്പ് , കറിവേപ്പില, ബദാം, കൊച്ചുള്ളി ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി 1/2 മണിക്കൂറില്‍ അധികം വയ്ക്കണം. വെളിച്ചെണ്ണയിൽ അല്ല വറുക്കുന്നത്‌, വെള്ളം ഒഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ടു അടച്ചുവെച്ച് വേവിക്കുക, ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചാൽ അടിയിൽ പിടിക്കാതിരിക്കും

Nadan Chicken Perattu Recipe in malayalam

നാടൻ കോഴി ചിക്കൻ പിരട്ടു   ചേരുവകൾ :  1.ചിക്കൻ  -1.1/2 kg 2.മുളകുപൊടി - 6സ്പൂൺ  3.മഞ്ഞൾപൊടി -1സ്പൂൺ  4.മല്ലിപൊടി -4 സ്പൂൺ   5.ഗരം മസാല പൊടി - 4സ്പൂൺ   6.പൊതിയിന ഇല -1 പിടി  7.രംഭഇല  -1പിടി   8.കടുക്  -2സ്പൂൺ   9.ഇഞ്ചി  -1കഷ്ണം  10.വെളുത്തുള്ളി  -5 അല്ലി   11.പച്ചമുളക്  -4 എണ്ണം  12.കറിവേപ്പില -1 തണ്ട്   13.വെളിച്ചെണ്ണ -100 ഗ്രാം  14.ഉപ്പു  - ആവിശ്യത്തിന്  തയ്യാറാക്കുന്നവിധം :  സ്റ്റെപ് -1  ചിക്കൻ  ചെറിയ കഷ്ണങ്ങൾ ആക്കി പൊടികൾ എല്ലാം പകുതി എടുത്തു  ഉപ്പും ചേർത്തു  ചിക്കനിൽ നന്നായി പുരട്ടി  മാറ്റി വെക്കുക   സ്റ്റെപ് -2  കുഴിവുള്ള പാനിൽ   5 സ്പൂൺ  വെളിച്ചെണ്ണ ഒഴിച്ച്  പൊതിയിന രംഭ ഇലകൾ  ഇട്ടു വഴറ്റി  കറിവേപ്പില  ചേർക്കുക    ഇഞ്ചി  വെളുത്തുള്ളി പച്ചമുളക്  ചതച്ചു  ഇടുക    ശേഷം  ചിക്കൻ ചേർത്തു  നന്നായി  ഇളക്കുക  അടിയിൽ  പിടിച്ചു പോകാതിരിക്കാൻ  ശ്രദ്ധിക്കണം ചിക്കനിലെ വെള്ളം വാർന്നു വരുമ്പോൾ  മൂടി വെച്ച്  നന്നായി  വേവിക്കുക  വെന്തു  വരുമ്പോൾ  ഭാക്കി  പൊടികൾ ചേർത്തു  വരട്ടി  എടുക്കുക  ആവിശ്യത്തിന് ഉപ്പും  ചേർത്തു കൊടുക്കുക   ഒരു പാനലിൽ  വെളിച്ചെണ്ണ  ഒഴിച്ച്  ചൂടാകുമ്പോൾ  കുറച്ചു  മുളകുപൊടി  ഇട്ടു

Pazham Pori with Beef recipe in malayalam

പഴംപൊരി & ബീഫ് കറി  ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ  ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌.  എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം  പഴം പൊരിക്ക് വേണ്ട ചേരുവകൾ  ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.  2 മൈദ-1 ചെറിയ കപ്പ്  3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )  4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ  5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)  6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)  7 ഉപ്പ്  ആവശ്യത്തിന്.  8  വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)  9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ -  ആവശ്യത്തിന്  *തയ്യാറാക്കുന്ന വിധം* ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർത്ത് ഒന്ന് കൂടെ മിക്സ് ചെയ്യുക. തയ്യാറാക്കിയ മാവിൽ പഴം മുക്കി ചൂടായ ഓയിൽ ഫ്രൈ ചെയ്തെ