Skip to main content

Kerala food: Kudampuli Fish Curry Recipe

മീൻ കറി 

വേണ്ട ചേരുവകൾ 

മീൻ                                                 അര കിലോ

കാശ്മീരി മുളകുപൊടി                          2 ടേബിൾ സ്പൂൺ

മുളക് പൊടി                                            അര സ്പൂൺ

അല്പം മഞ്ഞൾ പൊടി                            ഒരു നുള്ള്

കുടം പുളി                                                ഒരു ചെറിയ കഷ്ണം

ഇഞ്ചി                                                         ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി                                             6 പീസ്

ചെറിയ ഉള്ളി                                              6 എണ്ണം

കറിവേപ്പില                                               ആവശ്യത്തിന് 

ഉലുവ                                                        അര ടേബിൾ സ്പൂൺ

കടുക്                                                      അര ടേബിൾ സ്പൂൺ

വെളിച്ചെണ്ണ                                              3 ടേബിൾ സ്പൂൺ

ഉപ്പ്                                                                ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം... 

ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കൊടം പുളിയിട്ടു വയ്ക്കുക. 

ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക. 

ഇതു പൊട്ടി കഴിഞ്ഞാൽ അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക. 

ഇതു ബ്രൗൺ കളർ അയാൾ അതിൽ മഞ്ഞൾ പൊടിയും മുളക് പൊടിയും, കാശ്മീരി മുളക് പൊടിയും പേസ്റ്റ് ആക്കിയത് ( മൂന്നും വെള്ളം ഒഴിച്ച് മിക്സ് ആക്കിയാൽ മതി ) ഇട്ടിളക്കുക. 

ഇതു ചെറു തീയിൽ വയ്ക്കുക (ഏകദേശം ഒരു മിനിറ്റ്  ). ഇതിലേയ്ക്ക് പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേർക്കുക. 

നന്നായി ഇളക്കിയതിനു ശേഷം തിളക്കാൻ അനുവദിക്കുക, എന്നിട്ടു ആവശ്യത്തിന് ഉപ്പും മീൻ കഷ്ണവും ഇടുക. തീ കുറച്ചു വേകാൻ വയ്ക്കുക (10-15 മിനിറ്റ് ). വെന്തതിനു ശേഷം കറിവേപ്പില ഇടുക. നാടൻ മീൻ കറി തയ്യാറായി.
PC : Instagram.com/may_flavours
വീഡിയോ കാണാം.. ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

Pazham Pori with Beef recipe in malayalam

പഴംപൊരി & ബീഫ് കറി  ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ  ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌.  എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം  പഴം പൊരിക്ക് വേണ്ട ചേരുവകൾ  ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.  2 മൈദ-1 ചെറിയ കപ്പ്  3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )  4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ  5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)  6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)  7 ഉപ്പ്  ആവശ്യത്തിന്.  8  വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)  9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ -  ആവശ്യത്തിന്  *തയ്യാറാക്കുന്ന വിധം* ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർ...

3 kinds of payasam to make recipe in malayalam| Kerala | Food

പായസവും പ്രഥമനും.. എന്നോട് പലരും ചോദിച്ചിരുന്നു എന്താണ് വത്യാസം എന്ന്...  ഓരോ മനുഷ്യനും തന്റെ ദൈവങ്ങളോടുള്ള കടം വീട്ടുവാനുള്ള ഒരു രീതിയായിട്ടാണ് പായസം ഉണ്ടാക്കി നൽകുന്നതിനെ പൂർവികർ കണ്ടിരുന്നത്. അമ്പലപ്പുഴ കണ്ണനുള്ള പായസത്തിന്റെ കഥ പോലെ. കണ്ണന്റെ മുന്നിൽ ഒരു മണി നെല്ലുപോലും നൽകാൻ കഴിയാതെ തോൽവിയോടെ നിസ്സഹായനായി നിന്ന  രാജാവിനോട് ഭഗവാൻ പറഞ്ഞു. "എല്ലാം നീ തന്നെ തിരികെ എടുത്തോളൂ, പകരം അഹന്തയില്ലാതെ, പ്രേമഭാവനയോടെ  എനിക്കൊരു പാത്രം പായസം നൽകിയാൽ മതി അത് നിന്റെ കടം വീട്ടലാകട്ടെ"  എന്ന്. ഓം നമോ ഭഗവതേ വാസുദേവായ.  എന്താ ഈ പ്രഥമൻ?  പ്രഥമൻ എന്നാൽ ഒന്നാമൻ എന്നാണു അർഥം. ഇതൊരു സംസ്‌കൃതം വാക്കാണ്. കേട്ടിട്ടില്ലേ പ്രഥമ, ദ്വിതീയ, ത്രിതീയ എന്ന്, അതായത് ഒന്ന്, രണ്ടു, മൂന്നു എന്നർത്ഥം. ഇതിനൊക്കെ പായസവുമായി എന്ത് ബന്ധം എന്നായിരിക്കും സംശയം അല്ലെ? ബന്ധമുണ്ട് പറയാം.  •പായസം  കേരളത്തിൽ പായസം രണ്ടു രീതിയിൽ ആണ് ഉണ്ടാക്കാറ്. രണ്ടിലും പാൽ ചേർത്താണ് തെയ്യാറാക്കാര്. ഒന്നിൽ പശുവിൻ പാലും അടുത്തതിൽ തേങ്ങാ പാലും ആണ് ചേര്ക്കാര്. പശുവിൻ പാൽ ചേർത്തുണ്ടാക്കുന്ന പായസം പാൽ പായസം അല്ലെങ്...