Skip to main content

Malabar Style Erachi Pathiri Recipe - Flat Bread Stuffed with beef

മലബാർ ഇറച്ചി പത്തിരി. 

ആവശ്യമായവ: 

ബീഫ് - 1/2 kg 

സവാള - 2   എണ്ണം 

പച്ചമുളക് - 4 എണ്ണം 

ഇഞ്ചി 
                   ചതച്ചത്   } 1/2 tbsp
വെളുത്തുള്ളി  

മഞ്ഞൾ പൊടി - 1/2 tsp   

മുളക് പൊടി - 1 tsp 

ഗരം മസാല പൊടി -  1 tsp 

കുരുമുളക് പൊടി -  1/2 tsp 

മല്ലി ഇല അരിഞ്ഞത് -  1/4 cup 

കറിവേപ്പില -  1 തണ്ട്   

വെളിച്ചെണ്ണ - ആവിശ്യത്തിന് 

ഉപ്പ്‌ -  ആവിശ്യത്തിന് 

മൈദ - 2 cup  

ഓയിൽ - ആവിശ്യത്തിന് 

മുട്ട - 2  എണ്ണം 

പഞ്ചസാര - 2 tbsp 

തയാറാക്കുന്നവിധം: 

             ബീഫ് നന്നായി കഴുകി  മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക്   പൊടി, ഗരം മസാല  എന്നിവ ചേര്‍ത്ത് വേവിച്ച് എടുക്കുക. 

             ശേഷം   മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ഒരു പാനിൽ    വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി   ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. 

       ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി,  കുരുമുളക്‌പൊടി, ഗരംമസാല,   ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി  വഴറ്റിയെടുക്കുക.  വേവിച്ചു  വെച്ച ബീഫ് ചേര്‍ത്ത്  യോജിപ്പിക്കുക. 

      മൈദയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത്  ചപ്പാത്തി മാവ് പോലെ  കുഴച്ചെടുക്കുക.  ചെറിയ ഉരുളകൾ ആക്കി പൂരിയുടെ  വലുപ്പത്തിൽ പരത്തുക.    ഒരു പൂരി എടുത്തു അതിന്റെ നടുവിൽ കുറച്ചു ബീഫ് മസാല വെക്കുക. മുകളിൽ ഒരു പൂരി കൂടി വെച്ച്    അരുക്‌ നന്നായി ഒട്ടിച്ച് മടക്കി എടുക്കുക   ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. 

ഒരു പാത്രത്തില്‍ 2 മുട്ടയും,ലേശം പഞ്ചസാരയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. 

                 ഒരു നോണ്‍സ്റ്റിക്കിന്റെ തവയിൽ   1 ടീ സ്പൂണ് നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിക്കുക. വറുത്തു വെച്ചിരിക്കുന്ന   ഓരോ ഇറച്ചി പത്തിരി മുട്ടയിൽ മുക്കി ഒന്നുകൂടി തവയിൽ ഇട്ട് വാട്ടി എടുക്കുക.
PC : Instagram.com/foodie_pandaaa

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

മീൻ അച്ചാർ | Fish Pickle - Kerala Style

മീൻ അച്ചാർ  ആവശ്യമുള്ള ചേരുവകൾ   എണ്ണ  ചൂര  കടുക് – 2 tsp  ഇഞ്ചി – 1 , 2  വെളുത്തുള്ളി – 20 , 25 മുളക്പൊടി – 2 , 3 കുരുമുളക്പൊടി – 1 tbsp മഞ്ഞൾപൊടി – 1 tsp കായം – 1 / 4 tsp ഉലുവപ്പൊടി – 1 / 4 tsp വിനാഗിരി – 1 കപ്പ് ഉപ്പ് കറിവേപ്പില – 3 തണ്ട്   തയ്യാറാക്കുന്ന വിധം    ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ...

Nadan Chicken Perattu Recipe in malayalam

നാടൻ കോഴി ചിക്കൻ പിരട്ടു   ചേരുവകൾ :  1.ചിക്കൻ  -1.1/2 kg 2.മുളകുപൊടി - 6സ്പൂൺ  3.മഞ്ഞൾപൊടി -1സ്പൂൺ  4.മല്ലിപൊടി -4 സ്പൂൺ   5.ഗരം മസാല പൊടി - 4സ്പൂൺ   6.പൊതിയിന ഇല -1 പിടി  7.രംഭഇല  -1പിടി   8.കടുക്  -2സ്പൂൺ   9.ഇഞ്ചി  -1കഷ്ണം  10.വെളുത്തുള്ളി  -5 അല്ലി   11.പച്ചമുളക്  -4 എണ്ണം  12.കറിവേപ്പില -1 തണ്ട്   13.വെളിച്ചെണ്ണ -100 ഗ്രാം  14.ഉപ്പു  - ആവിശ്യത്തിന്  തയ്യാറാക്കുന്നവിധം :  സ്റ്റെപ് -1  ചിക്കൻ  ചെറിയ കഷ്ണങ്ങൾ ആക്കി പൊടികൾ എല്ലാം പകുതി എടുത്തു  ഉപ്പും ചേർത്തു  ചിക്കനിൽ നന്നായി പുരട്ടി  മാറ്റി വെക്കുക   സ്റ്റെപ് -2  കുഴിവുള്ള പാനിൽ   5 സ്പൂൺ  വെളിച്ചെണ്ണ ഒഴിച്ച്  പൊതിയിന രംഭ ഇലകൾ  ഇട്ടു വഴറ്റി  കറിവേപ്പില  ചേർക്കുക    ഇഞ്ചി  വെളുത്തുള്ളി പച്ചമുളക്  ചതച്ചു  ഇടുക    ശേഷം  ചിക്കൻ ചേർത്തു  നന്നായി  ഇളക്കുക  അടിയിൽ...