മസാല കിണ്ണത്തപ്പം
കൈമ അഥവാ ബസ്മതി അരി --3/4 കപ്പ്
മുട്ട-1
കട്ടി തേങ്ങാ പാൽ -2 കപ്പ്
നേർത്ത തേങ്ങാ പാൽ- 1/ 2 കപ്പ്
ബീഫ് മസാല ചേർത്ത് വേവിച്ചത്-200 ഗ്രാം
സവാള ചെറുതായി അരിഞ്ഞത്-1
ഇഞ്ചി-1 സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
മുളക് പൊടി -അര സ്പൂൺ
ഗരം മസാല-അര സ്പൂൺ
മഞ്ഞൾ പൊടി -കാൽ സ്പൂൺ
പെരുംജീരകം - അര ടീസ്പൂൺ
ഉപ്പ്
കറിവേപ്പില
എണ്ണ -2 സ്പൂൺ
അരി 2-3 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.ഇത് മുട്ടയും തേങ്ങാപാലും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ അധികം കട്ടിയില്ലാതെ അരക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,ഉപ്പ് ,കറിവേപ്പില ഇവ വഴറ്റുക.അതിലേക്ക് പൊടികൾ എല്ലാം ചേർത്ത് നന്നായി മൂപ്പിച്ച ശേഷം,ഇറച്ചി മിൻസ് ചെയ്തതു ചേർക്കുക .ഇതൊന്നു ചെറിയ തീയിൽ നന്നായി മൊരിച്ചെടുക്കുക .
ഇനി ഒരു ആവിചെമ്പിൽ വെള്ളമൊഴിച്ച് ചൂടാക്കാൻ വെക്കുക.നെയ് മയം പുരട്ടിയ ഒരു പാത്രത്തിൽ ആദ്യം ഒരു തവി മാവൊഴിക്കുക .അതിൻറെ മേലെ തയാറാക്കിയ ഇറച്ചി മസാല 1 സ്പൂൺ നിരത്തുക.പിന്നെയും മാവ് , മുകളിൽ മസാല അങ്ങനെ ലെയർ ആയി നിരത്തുക.ഇത് ആവിയിൽ 20 മിനിറ്റ് വേവിക്കുക .ചൂടാറിയ ശേഷം മുറിച്ചു കഴിക്കാം.

PC : Instagram.com/my_pinchofwow