Skip to main content

Tandoori Chicken Recipe in Malayalam

തന്തൂരി ചിക്കൻ 

തന്തൂരി മസാല റെസിപ്പി
_______________________
ചേരുവകൾ 

1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ
2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്)
3:പട്ട -3  എണ്ണം 
4:ഗ്രാമ്പൂ- 6 എണ്ണം
5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം.
6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ
7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ
8: ജാതിപത്രി-കുറച്ച്
9: ഉണക്കമുളക്-12 എണ്ണം
10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ് 
11: തക്കോലം-1 
12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം
_____________________
1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം. 

തന്തൂരി മസാല റെഡിയായി കഴിഞ്ഞു. 

തന്തൂരി ചിക്കൻ ചേരുവകൾ
______________________________
1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം)
2: ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ( അല്ലെങ്കിൽ പൗഡർ എടുക്കുക. )
3: കാശ്മീരി മുളകുപൊടി-3 ടേബിൾ സ്പൂൺ ( നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)
4: മഞ്ഞൾപൊടി-കാൽ ടീസ്പൂൺ (ഓപ്ഷണൽ )
6: തന്തൂരി  മസാല പൊടി- 2 ടേബിൾ സ്പൂൺ 
7: കസ്തൂരി മേത്തി- 1/2  ടേബിൾ സ്പൂൺ
8: തൈര്-3  ടേബിൾ സ്പൂൺ ( നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)(. ഒട്ടും വെള്ളമില്ലാതെ  തൈര് വേണം എടുക്കാൻ )
9:നാരങ്ങാനീര്-2 ടേബിൾ സ്പൂൺ
10: ഉപ്പ് ആവശ്യത്തിന്
11: ഓയിൽ-2 ടേബിൾ സ്പൂൺ ( നിങ്ങളുടെ ആവശ്യാനുസരണം എടുക്കുക)
12: റെഡ് കളർ ( ഞാൻ വളരെ കുറച്ചേ ചേർത്തിട്ടുള്ള ഉള്ളൂ ) ( ഓപ്ഷണൽ)
13: ഗാർണിഷ് ചെയ്യാൻ വേണ്ടി: സബോള തക്കാളി ,
പച്ചമുളക് ,മല്ലിയില .
.  ചിലർ കടലമാവ് ചേർക്കാറുണ്ട് ഞാൻ ചേർത്തിട്ടില്ല. 

തയ്യാറാക്കുന്ന വിധം .
______________________ 

1:ചിക്കൻ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് 1 നന്നായി തുടയ്ക്കുക .ശേഷം  ചിക്കൻ എല്ലാ ഭാഗം കത്തികൊണ്ട് വരഞ്ഞ് കൊടുക്കുക.വരഞ്ഞു കൊടുക്കുമ്പോൾ  മുറിഞ്ഞു പോകരുത് പ്രത്യേകം ശ്രദ്ധിക്കണം ചെറുതായി വരയുക. മസാല നന്നായി ഉള്ളിൽ പിടിക്കാൻ  വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം ചിക്കൻ അൽപം ഉപ്പും, കാശ്മീരി മുളകുപൊടിയും, മഞ്ഞൾപൊടി,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും,നാരങ്ങാനീരും പുരട്ടി, അരമണിക്കൂർ വെക്കുക.
2:ശേഷം ഒരു പാത്രത്തിലേക്ക് 6 മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ചിക്കനിൽ നന്നായി തേച്ചു കൊടുക്കുക. ശേഷം നൂൽ ഉപയോഗിച്ച് ചിക്കൻറെ കാലും ,ചിറകും  നന്നായി  കെട്ടി വെക്കുക. ഇത്  കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കുക.
ഒവർ നൈറ്റ് വെക്കുകയാണെങ്കിൽ അതാണ് നല്ലത്. ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം 10 മിനിറ്റ് പുറത്ത് വെക്കുക.
3: ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 200 ഡിഗ്രിയിൽ 1 മണിക്കൂർ   ഗ്രിൽ   ചെയ്തെടുക്കുക.   ഇടയ്ക്ക് ചിക്കൻ-1 തിരിച്ചിട്ടു കൊടുക്കണം പിന്നെ കുറച്ച് ഓയിൽ  ബ്രഷ് ചെയ്തു  കൊടുക്കണം. 

തന്തൂരി ചിക്കൻ റെഡിയായി കഴിഞ്ഞു.
ഓ വൻ ഇല്ലാത്തവർ പാനിൽ വെച്ച് ചെറുതീയിൽ  ചെയ്യുക. 
PC : Instagram.com/saveurs_secretes
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

Popular posts from this blog

SPICY MASALA FISH FRY | FISH FRY RECIPE | TAWA FISH FRY | FISH FRY

ഫിഷ്‌ ഫ്രൈ എണ്ണയില്ലാതെ , തവ ഫ്രൈ image credit :Instagram.com/chef__arun__vijayan ചേരുവകള്‍ :- 1. വലിയ മീന്‍ – 4 കഷണം 2. റൊട്ടിപ്പൊടി / കടല പൊടി – 1 ടി സ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍ 4. മുളക് പൊടി – 1 ടി സ്പൂണ്‍ 5. ചെറുനാരങ്ങ – 1 എണ്ണം 6. വെളുത്തുള്ളി – 4 അല്ലി 7. ഇഞ്ചി – 1 കഷണം 8. ഉപ്പ് – പാകത്തിന് 9. കറിവേപ്പില - 10 ഇല 10 ബദാം - 5 എണ്ണം 11. കൊച്ചുള്ളി (ഒന്നോ രണ്ടോ ) 12. വെള്ളം -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം:- റൊട്ടിപ്പൊടി / കടല പൊടി മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറുനാരങ്ങ,വെളുത്തുള്ളി ഇഞ്ചി, ഉപ്പ് , കറിവേപ്പില, ബദാം, കൊച്ചുള്ളി ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി 1/2 മണിക്കൂറില്‍ അധികം വയ്ക്കണം. വെളിച്ചെണ്ണയിൽ അല്ല വറുക്കുന്നത്‌, വെള്ളം ഒഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ടു അടച്ചുവെച്ച് വേവിക്കുക, ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചാൽ അടിയിൽ പിടിക്കാതിരിക്കും

Nadan Chicken Perattu Recipe in malayalam

നാടൻ കോഴി ചിക്കൻ പിരട്ടു   ചേരുവകൾ :  1.ചിക്കൻ  -1.1/2 kg 2.മുളകുപൊടി - 6സ്പൂൺ  3.മഞ്ഞൾപൊടി -1സ്പൂൺ  4.മല്ലിപൊടി -4 സ്പൂൺ   5.ഗരം മസാല പൊടി - 4സ്പൂൺ   6.പൊതിയിന ഇല -1 പിടി  7.രംഭഇല  -1പിടി   8.കടുക്  -2സ്പൂൺ   9.ഇഞ്ചി  -1കഷ്ണം  10.വെളുത്തുള്ളി  -5 അല്ലി   11.പച്ചമുളക്  -4 എണ്ണം  12.കറിവേപ്പില -1 തണ്ട്   13.വെളിച്ചെണ്ണ -100 ഗ്രാം  14.ഉപ്പു  - ആവിശ്യത്തിന്  തയ്യാറാക്കുന്നവിധം :  സ്റ്റെപ് -1  ചിക്കൻ  ചെറിയ കഷ്ണങ്ങൾ ആക്കി പൊടികൾ എല്ലാം പകുതി എടുത്തു  ഉപ്പും ചേർത്തു  ചിക്കനിൽ നന്നായി പുരട്ടി  മാറ്റി വെക്കുക   സ്റ്റെപ് -2  കുഴിവുള്ള പാനിൽ   5 സ്പൂൺ  വെളിച്ചെണ്ണ ഒഴിച്ച്  പൊതിയിന രംഭ ഇലകൾ  ഇട്ടു വഴറ്റി  കറിവേപ്പില  ചേർക്കുക    ഇഞ്ചി  വെളുത്തുള്ളി പച്ചമുളക്  ചതച്ചു  ഇടുക    ശേഷം  ചിക്കൻ ചേർത്തു  നന്നായി  ഇളക്കുക  അടിയിൽ  പിടിച്ചു പോകാതിരിക്കാൻ  ശ്രദ്ധിക്കണം ചിക്കനിലെ വെള്ളം വാർന്നു വരുമ്പോൾ  മൂടി വെച്ച്  നന്നായി  വേവിക്കുക  വെന്തു  വരുമ്പോൾ  ഭാക്കി  പൊടികൾ ചേർത്തു  വരട്ടി  എടുക്കുക  ആവിശ്യത്തിന് ഉപ്പും  ചേർത്തു കൊടുക്കുക   ഒരു പാനലിൽ  വെളിച്ചെണ്ണ  ഒഴിച്ച്  ചൂടാകുമ്പോൾ  കുറച്ചു  മുളകുപൊടി  ഇട്ടു

Pazham Pori with Beef recipe in malayalam

പഴംപൊരി & ബീഫ് കറി  ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ  ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌.  എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം  പഴം പൊരിക്ക് വേണ്ട ചേരുവകൾ  ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.  2 മൈദ-1 ചെറിയ കപ്പ്  3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )  4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ  5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)  6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)  7 ഉപ്പ്  ആവശ്യത്തിന്.  8  വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)  9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ -  ആവശ്യത്തിന്  *തയ്യാറാക്കുന്ന വിധം* ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർത്ത് ഒന്ന് കൂടെ മിക്സ് ചെയ്യുക. തയ്യാറാക്കിയ മാവിൽ പഴം മുക്കി ചൂടായ ഓയിൽ ഫ്രൈ ചെയ്തെ