Skip to main content

Chicken Chuttathu In Kerala Style Recipe

ചുട്ട കോഴി (Chicken Chuttathu)

ആവശ്യമായ സാധനങ്ങൾ :

1.കോഴി : 5 കഷ്ണങ്ങൾ (Leg Pieces or Breast Pieces-Big size)
2.വാഴപ്പോള : 1 (കോഴി കഷ്ണങ്ങൾ പൊതിയാൻ )
3.വെളുത്തുള്ളി : 6 അല്ലികൾ.
4.ചുവന്നുള്ളി :10 എണ്ണം .
5.കാന്താരി മുളക് :7 എണ്ണം
6.ഇഞ്ചി : 1 1/2 " കഷ്ണം .
7.കുരുമുളക് പൊടി :1 ടീ സ്പൂണ്‍
8.മഞ്ഞൾ പൊടി :1 1 /4 ടീ സ്പൂണ്‍
9.തൈര് :2 ടേബിൾ സ്പൂണ്‍
10.ചെറു നാരങ്ങ :1 എണ്ണം (കുരു കളഞ്ഞു നീര് എടുക്കുക ).
11.മുളക് പൊടി: 2 ടീ സ്പൂണ്‍
12.ചിക്കൻ മസാല : 1 ടീ സ്പൂണ്‍
13.മല്ലിയില :1 ടീ സ്പൂണ്‍(( (അരിഞ്ഞത്)
14.ഉപ്പു :പാകത്തിന്

തയ്യാറാക്കുന്ന വിധം :

കോഴി കഷ്ണങ്ങൾ വരയുക അതിനു ശേഷം 3 ,4, 5, 6 ചേരുവകള നന്നായി ചതച്ചെടുത്തതും 7 മുതൽ 14 വരെയുള്ള ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക .അത് കോഴിയിൽ നന്നായി തേച്ചു പിടിപ്പിച്ചു 2 മണിക്കൂറോളം തണുപ്പിച്ചു വെയ്ക്കുക .

അടുപ്പിൽ നന്നായി തീ കത്തിച്ചു കനൽ ഉണ്ടാക്കുക .ഒരു വാഴയുടെ പുറത്തെ പോള തീയിൽ കാണിച്ചു വാട്ടിയെടുക്കുക . മസാല തേച്ചുവച്ച കോഴി കഷ്ണങ്ങൾ വാട്ടിയ പോളയിൽ പൊതിഞ്ഞു നേരിയ നൂൽ കമ്പി ഉപയോഗിച്ച് നന്നായി കെട്ടുക .ഇതിനെ കനലിൽ ഇട്ടു നന്നായി ചുട്ടെടുക്കുക .അര മണിക്കൂർ മറിച്ചും തിരിച്ചും ഇട്ടു ചുട്ടെടുക്കുക . കെട്ടഴിച്ചു വേവ് പാകമായോ എന്ന് നോക്കുക .ആയില്ലെങ്കിൽ കുറച്ചു സമയം കൂടി കനലിൽ വെയ്ക്കുക.

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

Pazham Pori with Beef recipe in malayalam

പഴംപൊരി & ബീഫ് കറി  ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ  ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌.  എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം  പഴം പൊരിക്ക് വേണ്ട ചേരുവകൾ  ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.  2 മൈദ-1 ചെറിയ കപ്പ്  3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )  4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ  5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)  6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)  7 ഉപ്പ്  ആവശ്യത്തിന്.  8  വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)  9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ -  ആവശ്യത്തിന്  *തയ്യാറാക്കുന്ന വിധം* ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർ...

Chakka Appam/ Steamed Jackfruit Rice Cake / Chakka Ada

ചക്ക അട ആവശ്യമുളള സാധനങ്ങള്‍ പഴുത്ത പഴംചക്ക- ചുള അരച്ചെടുക്കുക അരിപ്പൊടി- രണ്ടരകപ്പ് തേങ്ങ ചിരവിയത്- ഒരു ചെറിയ മുറി ഏലയ്ക്കാപ്പൊടി- ചെറിയ സ്പൂണ്‍ ഉണക്കമുന്തിരി അരിഞ്ഞത്- മൂന്നു സ്പൂണ്‍ വെളിച്ചെണ്ണ ആവശ്യത്തിന്. ഉണ്ടാക്കുന്ന വിധം: അരിപ്പൊടി ഉപ്പിച്ച തിളച്ചവെള്ളത്തില്‍ കുഴച്ചെടുക്കുക. അതില്‍ ചക്കയരച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് തേങ്ങ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പഞ്ചസാര, മുന്തിരി എന്നിവ ചേര്‍ത്ത് ഇളക്കിയശേഷം ചര്‍ച്ചയരച്ചത് ചേര്‍ത്ത് നിര്‍ത്താതെ ഇളക്കുക. പാത്രതത്തില്‍ നിന്നും വിട്ടുപോരുന്ന പരുവത്തിലായാല്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി ചൂടാറാന്‍ വെയ്ക്കുക. ചൂടാറിയശേഷം ഒരു ചെറുനാരങ്ങളുടെ വലുപ്പത്തില്‍ മാവെടുത്ത് വാഴയിലയില്‍ പരത്തുക. ഇതില്‍ രണ്ടുസ്പൂണ്‍ ചക്കക്കൂട്ട് വെച്ച് അടരൂപത്തില്‍ പൊതിഞ്ഞെടുത്ത് ആവിയില്‍വേവിച്ചെടുക്കാം. PC : Instagram.com/saveurs_secretes