Skip to main content

Kannur Kozhi Biriyani | Kannur Style Chicken Biriyani recipe in malayalam

കണ്ണൂർ ബിരിയാണി 

അരി കൈമ- 2 കപ്പ്
വെള്ളം - 3 കപ്പ്
നെയ്യ് - 3 ടേ.സ്പൂൺ
ഉപ്പ് - പാകത്തീന്
സവാള - 2 എണ്ണം
ഗരം മസാല -1 ടീ.സ്പൂൺ (പൊടിക്കാതെ) 

ചിക്കൻ മസാല 

ചിക്കൻ - 1 കിലോ
സവാള - 6
റ്റുമാറ്റൊ - 3
ഇഞ്ചിവെളുത്തുള്ളി - 2 ടേ.സ്പൂൺ (അരച്ചത്)
പച്ചമുളക് - 10
മല്ലിയില/പുതിന ഇല ആവശ്യത്തിന്
നാരങ്ങ - 1
ഗരംമസാല - 2 ടേ.സ്പൂൺ
ഉപ്പ് പാകത്തിന്
റോസ് വാട്ടർ/കുങ്കുമപ്പൂവ് - 2 ടേ.സ്പൂൺ (റോസ് വാട്ടറിൽ1 ടീ.സ്പൂൺ കുങ്കുമപ്പൂവ് കലക്കിവെക്കുക. സവാള അരിഞ്ഞതിൽ നിന്ന് ഒരു പിടി എടുത്ത്, വറുത്ത് മാറ്റിവെക്കുക. ബിരിയാണിക്കുമുകളിൽ വിതറാനായി.) 

ഒരു കടായിയിൽ നെയ്യ് ചൂടാക്കി, ആദ്യം മുഴുവനെയുള്ള ഗരം മസാലകൾ വഴറ്റി അതിലേക്ക് സവാളയും ഇട്ട് വഴറ്റുക. 5 മിനിട്ടുകഴിഞ്ഞ് കഴുകിവച്ചിരിക്കുന്ന അരിയും ചേർത്ത്, ചെറിയതീയിൽ വഴറ്റുക. അതേസമയം, തിളക്കുന്ന 3 കപ്പ് വെള്ളവും ഉപ്പും ചേർത്ത് ഏറ്റവും ചെറിയ തീയിൽ വേകാൻ വെക്കുക. വെന്തു പാകമായൽ ഇറക്കി അടച്ചുവെക്കുക. 

ചിക്കൻ മസാല 

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച്, സവാള കനംകുറച്ചരിഞ്ഞത് ബ്രൗൺ നിറം ആകുന്നിടം വരെ വഴറ്റുക. അതിലേക്ക് പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക. അതിലേക്ക് എണ്ണതെളിഞ്ഞു കഴിഞ്ഞാൽ റ്റുമറ്റൊയും ചേർത്ത് വീണ്ടും വഴറ്റുക. ഈ സമയത്ത് ചിക്കൻ കഷണങ്ങളും, കൂടെ പുതിനയും മല്ലിയിലയും ചേർത്ത് വഴറ്റുക. ചിക്കൻ മൂടിവച്ച് പകുതിവേവാകുമ്പോൾ അതിലേക്ക് നാരങ്ങനീരും, ഗരം മസാലയും ചേർത്തു വീണ്ടും അടച്ചുവച്ച് വേവിക്കുക. ഒരു സ്‌പെഷ്യൽ രുചിക്കായി ഒരു സ്പൂൺ തേങ്ങയും,1 സ്പൂൺ തൈരും അരച്ചു ചേക്കാറുണ്ട്, ചിക്കൻ വെന്തുകഴിഞ്ഞിട്ട്. ഇതിൽ വേവിക്കാനായി വെള്ളം ചേർക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 

ദം 

അടിവശം കട്ടിയുള്ള ഒരു പാത്രത്തിൽ ആദ്യം അല്പം നെയ് തൂകിയതിനുശേഷം മസാല നിരത്തുക, പിന്നീട് വേവിച്ച ചേറ് അതിനുമുകളിൽ അല്പം നാരങ്ങാനീരും, ഗരം മസാലപൊടിയും തൂകുകയും, മല്ലിയിലയും ഇടക്ക് ഇട്ടുകൊടുക്കുകയും വേണം. ചോറും മസാലയും തീരുന്നതുവരെ ലെയർ ചെയ്യുക. റോസ് വാട്ടറും കുങ്കുമപ്പൂവും എറ്റവും മുകളിൽ തൂവുക. ശേഷം വറുത്തുവച്ചിരിക്കുന്ന അല്പം സവാളയും തൂകി. പാത്രം അടച്ച്, ഒരു ചപ്പാത്തി തവക്കുമുളിൽ വച്ച് ദം ഇടുക. ഒരു പതിനഞ്ചു മിനിട്ട് വച്ചതിശേഷം, പപ്പടവും സാലഡും ചേർത്തു കഴിക്കാം.
PC : Instagram.com/maya_yummyoyummy 
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

BEEF LIVER FRY KERALA STYLE |

ലിവർ പെപ്പർ ഫ്രൈ  ആവശ്യമായവ:  ബീഫ് ലിവർ- അര കിലോ ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള) ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം പച്ചമുളക്, കറിവേപ്പില കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസ്സരിച്ച്) മഞ്ഞൾ പൊടി - 1/4 tsp ഇറച്ചി മസാല - 1/2 tsp ഉപ്പു, എണ്ണ [മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]  ഉണ്ടാക്കുന്ന വിധം:  ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.  ഇതിലേയ്ക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും.  കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പ...

Tandoori Chicken Recipe in Malayalam

തന്തൂരി ചിക്കൻ  തന്തൂരി മസാല റെസിപ്പി _______________________ ചേരുവകൾ  1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം _____________________ 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു.  തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്...