Skip to main content

Kozhiyum Pidiyum, Roasted Coconut Chicken Curry with Rice Dumpling recipe in malayalam

പാരമ്പര്യത്തിന്റെ മണമുള്ള പിടിയും കോഴിയും 

ക്രിസ്മസ് സ്‌പെഷ്യലായി ക്രിസ്തീയ ഭവനങ്ങളില്‍ പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പിടിയും കോഴിയും. ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും കോഴിയും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പാത്രത്തില്‍ എത്തണമെങ്കില്‍. പിടിയും കോഴിയും ഉണ്ടാക്കുന്നത് പഠിച്ചാലോ. 

പിടിയും കോഴിക്കറിയും
പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍അരിപൊടി-ഒരു കിലോതേങ്ങ ചിരകിയത്- ഒരു കപ്പുജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )വെളുത്തുള്ളി- പത്തെണ്ണംഉപ്പു-പാകത്തിന്പിടി തയ്യാറാക്കുന്ന വിധംഅരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. ( അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക. )ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു ഉരുളി / വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം,പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.ചിക്കന്‍ കറി ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ : 1 കിലോ ഇഞ്ചി : ഒരു കഷണം വെളുത്തുള്ളി : 8 അല്ലി പച്ചമുളക് : 4 എണ്ണം സവാള : 3 എണ്ണം കറിവേപ്പില : കുറച്ച്മുളക്പൊടി(കാശ്മീരി) : 1 ടി.സ്പൂണ്‍ മല്ലിപൊടി : 2 ടി.സ്പൂണ്‍മസാലപ്പൊടി : 1 ടി.സ്പൂണ്‍മഞ്ഞള്‍പൊടി : 1 ചെറിയ സ്പൂണ്‍തേങ്ങാപ്പാല്‍ : ഒരു മുറി തേങ്ങഉപ്പ് : ആവശ്യത്തിന് എണ്ണ : ആവശ്യത്തിന് കറിവേപ്പില : കുറച്ചു തയാറാക്കുന്ന വിധം :ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക . മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക. പാന്‍ വെച്ച് എണ്ണ ഒഴിച്ച്‌ സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക അതിലേക്കു ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക അതു വഴന്നു കഴിയുമ്പോള്‍ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക വഴന്ന്‍ കഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് വേവിക്കുക നന്നായി വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കുക
PC : Instagram.com/sajnifoodie

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

BEEF LIVER FRY KERALA STYLE |

ലിവർ പെപ്പർ ഫ്രൈ  ആവശ്യമായവ:  ബീഫ് ലിവർ- അര കിലോ ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള) ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം പച്ചമുളക്, കറിവേപ്പില കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസ്സരിച്ച്) മഞ്ഞൾ പൊടി - 1/4 tsp ഇറച്ചി മസാല - 1/2 tsp ഉപ്പു, എണ്ണ [മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]  ഉണ്ടാക്കുന്ന വിധം:  ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.  ഇതിലേയ്ക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും.  കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പ...

Tandoori Chicken Recipe in Malayalam

തന്തൂരി ചിക്കൻ  തന്തൂരി മസാല റെസിപ്പി _______________________ ചേരുവകൾ  1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം _____________________ 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു.  തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്...