Skip to main content

Red Velvet Cake Recipe | How to Make Red Velvet Cake|Red Velvet Cake recipe in malayalam

റെഡ് വെൽവെറ്റ് കേക്ക്    

ചേരുവകൾ 

പാൽ - 1/2 കപ്പ്
ചെറുനാരങ്ങാ നീര് - 1 ടീസ്പൂൺ
മൈദ - 1 കപ്പ്
ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
ബേക്കിംഗ് സോഡ - 1/2 ടീസ്പൂൺ 
കൊക്കോ പൗഡർ -  1 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
മുട്ട - 2 എണ്ണം
വാനില എസ്സൻസ് - 1 ടീസ്പൂൺ
പഞ്ചസാര - 3/4 കപ്പ്
സൺഫ്ലവർ ഓയിൽ - 1/4 കപ്പ്
റെഡ് ജെൽ ഫുഡ് കളർ 
വിനാഗിരി - 1 ടീസ്പൂൺ
ഷുഗർ സിറപ്പ് ഉണ്ടാക്കാൻ 
പഞ്ചസാര - 1/2 കപ്പ്
വെള്ളം - 1 കപ്പ്
അലങ്കരിക്കാൻ 
വിപ്പിംഗ് ക്രീം - 1 1/2 കപ്പ്
ട്യൂട്ടി ഫ്രൂട്ടി - ആവശ്യത്തിന്  

ഉണ്ടാക്കുന്ന വിധം
പാലിൽ ചെറുനാരങ്ങാ നീര് മിക്സ് ചെയ്തു 10 മിനിറ്റ് മാറ്റി വച്ചാൽ ബട്ടർമിൽക്ക് റെഡി ആയിക്കിട്ടും
മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, കൊക്കോ പൗഡർ, ഉപ്പ് എന്നിവ 3 തവണ നന്നായി അരിച്ചു മാറ്റി വെക്കുക
ഡരൈ ആയിട്ടുള്ള വലിയൊരു ബൗളിലോട്ടു 2 മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ബീറ്റ് ചെയ്തു വാനില എസ്സൻസ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു പഞ്ചസാര പൊടിച്ചു കുറേശ്ശേയായി ചേർത്ത് നന്നായി ബീറ്റ് ചെയ്തു ബട്ടർമിക്ക് ചേർത്ത് ചെറുതായി ബീറ്റ് ചെയ്തു സൺഫ്ലവർ ഓയിൽ ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു അരിച്ചു മാറ്റി വച്ച മൈദ മിക്സ് കുറേശ്ശേയായി ചേർത്ത് കട്ട് ആൻഡ് ഫോൾഡ് രീതിയിൽ മിക്സ് ചെയ്തു 5 മുതൽ 8 തുള്ളി വരെ ആവശ്യാനുസരണം ഫുഡ് കളർ ചേർത്ത് മിക്സ് ചെയ്തു വിനാഗിരി ചേർത്ത് മിക്സ് ചെയ്തു ബട്ടർ പേപ്പർ വച്ച കേക്ക് ടിന്നിലോട്ടൊഴിച്ചു 10 മിനിറ്റ് പ്രിഹീറ്റ് ചെയ്ത പാനിലോട്ടു  വച്ച് 40 മിനിറ്റ് ബെയ്ക്ക് ചെയ്തെടുക്കുക.
പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ച് ഷുഗർ സിറപ്പ് ഉണ്ടാക്കി മാറ്റി വെക്കുക
കേക്ക് 2 ലയർ ആയി കട്ട് ചെയ്തു എക്സ്ട്രാസ് ഉണ്ടെങ്കിൽ മിക്സിയിൽ ഒന്ന് പൊടിച്ചെടുത്തു മാറ്റി വെക്കുക. ഷുഗർ സിറപ്പ് സ്‌പ്രെഡ്‌ ചെയ്തു വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തു കേക്കിൽ തേച്ചു ട്യൂട്ടി ഫ്രൂട്ടിയും പൊടിച്ചെടുത്ത കേക്കും ഉപയോഗിച്ച് ഇഷ്ടമുള്ള രീതിയിൽ അലങ്കരിക്കാം.യമ്മി റെഡ് വെൽവെറ്റ് കേക്ക് റെഡി .    
 
PC : Instagram.com/rs_kitchen_dlites 

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

BEEF LIVER FRY KERALA STYLE |

ലിവർ പെപ്പർ ഫ്രൈ  ആവശ്യമായവ:  ബീഫ് ലിവർ- അര കിലോ ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള) ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം പച്ചമുളക്, കറിവേപ്പില കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസ്സരിച്ച്) മഞ്ഞൾ പൊടി - 1/4 tsp ഇറച്ചി മസാല - 1/2 tsp ഉപ്പു, എണ്ണ [മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]  ഉണ്ടാക്കുന്ന വിധം:  ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.  ഇതിലേയ്ക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും.  കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പ...

Tandoori Chicken Recipe in Malayalam

തന്തൂരി ചിക്കൻ  തന്തൂരി മസാല റെസിപ്പി _______________________ ചേരുവകൾ  1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം _____________________ 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു.  തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്...