Skip to main content

Varutharacha Chicken Curry | Nadan Chicken Curry

വറുത്തരച്ച ചിക്കൻ കറി

ചേരുവകൾ

കോഴിയിറച്ചി - 2 കിലോഗ്രാം
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
മുളകുപൊടി - 3 ടീസ്പൂൺ 
മല്ലിപ്പൊടി - 2 ടീസ്പൂൺ 
ഇറച്ചിമസാല - 1 ടീസ്പൂൺ
ഉപ്പ് - 2 ടീസ്പൂൺ 
തേങ്ങാ ചിരകിയത് - 2 കപ്പ് 
മല്ലി - 2 ടീസ്പൂൺ 
ചുവന്നമുളക് - 2 
വെളുത്തുള്ളി- 15 അല്ലി 
ചുവന്നുള്ളി -15 എണ്ണം
ഇഞ്ചി -ഒരു കഷണം 
കറിവേപ്പില -ആവശ്യത്തിന് 
സവാള - 2
പച്ചമുളക് - 4
തക്കാളി - 1 
വെള്ളം - 3/4 കപ്പ്
കുരുമുളകുപൊടി-1 ടീസ്പൂൺ 
വെളിച്ചെണ്ണ - ആവശ്യത്തിന്
താളിക്കാൻ

ചുവന്നുള്ളി - 4 എണ്ണം 
തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ 
കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ കോഴിയിറച്ചി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, ഉപ്പ്‌ എല്ലാം ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇത് അര മണിക്കൂർ മാറ്റി വയ്ക്കുക.

അടി കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങ, മല്ലി, മുളക് ,വെളുത്തുള്ളി, ചുവന്നുള്ളി, കരിവേപ്പില, കുരുമുളക് ഇതെല്ലാം ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക. ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഇത് നന്നായി കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക.

ഒരു മൺചട്ടിയിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് പട്ട, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക. സവാള പെട്ടെന്ന് സോഫ്റ്റ് ആകാൻ വേണ്ടി ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവച്ചിരുന്ന ചിക്കൻ ചേർക്കുക. മൂടി വെച്ച് 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന തേങ്ങ, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം 10 -15 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. പിന്നീട് അൽപം കുരുമുളകുപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

അടി കട്ടിയുള്ള ഒരു പാത്രത്തിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചുവന്നുള്ളി, തേങ്ങാക്കൊത്ത് എന്നിവ നന്നായി മൂപ്പിച്ച് കറിവേപ്പിലയും ചേർത്ത് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന കറിയിലേക്ക് ചേർക്കാവുന്നതാണ്. രുചികരമായ നമ്മുടെ വറുത്തരച്ച ചിക്കൻകറി തയാർ.

Popular posts from this blog

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

BEEF LIVER FRY KERALA STYLE |

ലിവർ പെപ്പർ ഫ്രൈ  ആവശ്യമായവ:  ബീഫ് ലിവർ- അര കിലോ ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള) ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം പച്ചമുളക്, കറിവേപ്പില കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസ്സരിച്ച്) മഞ്ഞൾ പൊടി - 1/4 tsp ഇറച്ചി മസാല - 1/2 tsp ഉപ്പു, എണ്ണ [മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]  ഉണ്ടാക്കുന്ന വിധം:  ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.  ഇതിലേയ്ക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും.  കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പ...

Tandoori Chicken Recipe in Malayalam

തന്തൂരി ചിക്കൻ  തന്തൂരി മസാല റെസിപ്പി _______________________ ചേരുവകൾ  1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം _____________________ 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു.  തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്...