Skip to main content

How to Make Chicken | Mutton | Beef Liver Fry Recipe

ലിവർ ഫ്രൈ

ആവശ്യമുള്ള സാധനങ്ങൾ:

ചിക്കൻ / മട്ടൻ / ബീഫ് ലിവർ- അര കിലോ
സവാള ചെറുതായി അരിഞ്ഞത്- ഒന്ന്
ചുവന്നുള്ളി അരിഞ്ഞത് - നാല്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - രണ്ടു ടേബിൾ സ്പൂണ്‍
(ഇഞ്ചി കുറച്ചും വെളുത്തുള്ളി കൂട്ടിയും എടുക്കണം)
പച്ചമുളക് കീറിയത് - നാല്
തക്കാളി - ഒന്ന്
കറിവേപ്പില- രണ്ട് തണ്ട്
മുളക്പൊടി - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - ഒരു ടേബിൾസ്പൂണ്‍
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍
ഇറച്ചി മസാല - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്.

പാകം ചെയ്യുന്ന വിധം:

ലിവർ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ വെള്ളത്തിൽ മുക്കി വെക്കുക. എന്നിട്ട്
ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് സവാള, ഉള്ളി, ഇഞ്ചിവെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ തക്കാളി അറിഞ്ഞു വെച്ചിരിക്കുന്ന ഇളക്കുക. എന്നിട്ട് തീ കുറച്ചു ഒരു അടപ്പ് വെച്ച് ഒരു മിനിറ്റ് അത് മൂടി വെച്ച് വേവിക്കുക. ഒരു മിനിട്ടിനു ശേഷം വീണ്ടും ഇളക്കുക അതിലേക് ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിനു ശേഷം വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് ഇരുപതു മിനിറ്റ് വേവിക്കുക, അധികം വേവിച്ചാൽ ലിവർ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും. കറി വെള്ളം വറ്റിച്ച് വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പിലയും മൂന്നാല് കുരുമുളക് ചതച്ചതും അല്പ്പം വെളിച്ചെണ്ണയും ചേർത്ത് ചൂടോടെ വിളമ്പുക.
PC : Instagram.com/foodnerd_leks

Popular posts from this blog

SPICY MASALA FISH FRY | FISH FRY RECIPE | TAWA FISH FRY | FISH FRY

ഫിഷ്‌ ഫ്രൈ എണ്ണയില്ലാതെ , തവ ഫ്രൈ image credit :Instagram.com/chef__arun__vijayan ചേരുവകള്‍ :- 1. വലിയ മീന്‍ – 4 കഷണം 2. റൊട്ടിപ്പൊടി / കടല പൊടി – 1 ടി സ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍ 4. മുളക് പൊടി – 1 ടി സ്പൂണ്‍ 5. ചെറുനാരങ്ങ – 1 എണ്ണം 6. വെളുത്തുള്ളി – 4 അല്ലി 7. ഇഞ്ചി – 1 കഷണം 8. ഉപ്പ് – പാകത്തിന് 9. കറിവേപ്പില - 10 ഇല 10 ബദാം - 5 എണ്ണം 11. കൊച്ചുള്ളി (ഒന്നോ രണ്ടോ ) 12. വെള്ളം -ആവശ്യത്തിന് പാകം ചെയ്യുന്ന വിധം:- റൊട്ടിപ്പൊടി / കടല പൊടി മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറുനാരങ്ങ,വെളുത്തുള്ളി ഇഞ്ചി, ഉപ്പ് , കറിവേപ്പില, ബദാം, കൊച്ചുള്ളി ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക. മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി 1/2 മണിക്കൂറില്‍ അധികം വയ്ക്കണം. വെളിച്ചെണ്ണയിൽ അല്ല വറുക്കുന്നത്‌, വെള്ളം ഒഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ടു അടച്ചുവെച്ച് വേവിക്കുക, ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചാൽ അടിയിൽ പിടിക്കാതിരിക്കും

Nadan Chicken Perattu Recipe in malayalam

നാടൻ കോഴി ചിക്കൻ പിരട്ടു   ചേരുവകൾ :  1.ചിക്കൻ  -1.1/2 kg 2.മുളകുപൊടി - 6സ്പൂൺ  3.മഞ്ഞൾപൊടി -1സ്പൂൺ  4.മല്ലിപൊടി -4 സ്പൂൺ   5.ഗരം മസാല പൊടി - 4സ്പൂൺ   6.പൊതിയിന ഇല -1 പിടി  7.രംഭഇല  -1പിടി   8.കടുക്  -2സ്പൂൺ   9.ഇഞ്ചി  -1കഷ്ണം  10.വെളുത്തുള്ളി  -5 അല്ലി   11.പച്ചമുളക്  -4 എണ്ണം  12.കറിവേപ്പില -1 തണ്ട്   13.വെളിച്ചെണ്ണ -100 ഗ്രാം  14.ഉപ്പു  - ആവിശ്യത്തിന്  തയ്യാറാക്കുന്നവിധം :  സ്റ്റെപ് -1  ചിക്കൻ  ചെറിയ കഷ്ണങ്ങൾ ആക്കി പൊടികൾ എല്ലാം പകുതി എടുത്തു  ഉപ്പും ചേർത്തു  ചിക്കനിൽ നന്നായി പുരട്ടി  മാറ്റി വെക്കുക   സ്റ്റെപ് -2  കുഴിവുള്ള പാനിൽ   5 സ്പൂൺ  വെളിച്ചെണ്ണ ഒഴിച്ച്  പൊതിയിന രംഭ ഇലകൾ  ഇട്ടു വഴറ്റി  കറിവേപ്പില  ചേർക്കുക    ഇഞ്ചി  വെളുത്തുള്ളി പച്ചമുളക്  ചതച്ചു  ഇടുക    ശേഷം  ചിക്കൻ ചേർത്തു  നന്നായി  ഇളക്കുക  അടിയിൽ  പിടിച്ചു പോകാതിരിക്കാൻ  ശ്രദ്ധിക്കണം ചിക്കനിലെ വെള്ളം വാർന്നു വരുമ്പോൾ  മൂടി വെച്ച്  നന്നായി  വേവിക്കുക  വെന്തു  വരുമ്പോൾ  ഭാക്കി  പൊടികൾ ചേർത്തു  വരട്ടി  എടുക്കുക  ആവിശ്യത്തിന് ഉപ്പും  ചേർത്തു കൊടുക്കുക   ഒരു പാനലിൽ  വെളിച്ചെണ്ണ  ഒഴിച്ച്  ചൂടാകുമ്പോൾ  കുറച്ചു  മുളകുപൊടി  ഇട്ടു

Pazham Pori with Beef recipe in malayalam

പഴംപൊരി & ബീഫ് കറി  ബീഫും , പഴം പൊരിയും ; പണ്ടൊന്നും ഇങ്ങനെ ഒരു കോമ്പിനേഷനെ കുറിച്ച്‌ നമുക്ക്‌ അറിയില്ലായിരുന്നു. ഈയിടെ ആണ്‌ ഹോട്ടലുകളിൽ സ്പെഷ്യൽ വിഭവമായി ഇത്‌ മാറിയത്‌.. ഇങ്ങനെ തയ്യാറാക്കുമ്പോൾ  ഇവ സാധാരണ നാം ഉണ്ടാക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസവും ഉണ്ട്‌.  എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം  പഴം പൊരിക്ക് വേണ്ട ചേരുവകൾ  ഏത്തപ്പഴം അധികം പഴുക്കാത്തത്-2 എണ്ണം (നടുവേ കനംകുറച്ച് നാലായി മുറിച്ചെടുക്കുക.  2 മൈദ-1 ചെറിയ കപ്പ്  3 അരിപ്പൊടി-1 ടേബിൾസ്പൂൺ ( കുറച്ച് തരിയോട് കൂടിയുള്ള അരിപ്പൊടി എടുക്കുക )  4 മഞ്ഞൾപൊടി-കാൽ ടീസ്പൂൺ  5 ചെറിയ ജീരകം-കാൽ ടീസ്പൂൺ ( ഒന്ന് പതിയെ ചതച്ചെടുക്കുക) (ഓപ്ഷണൽ)  6 കറുത്ത എള്ള്-അര ടീസ്പൂൺ ( ഓപ്ഷണൽ)  7 ഉപ്പ്  ആവശ്യത്തിന്.  8  വെള്ളം-1/2 കപ്പ് (നോക്കി ആവശ്യത്തിനനുസരിച്ച് എടുക്കുക.)  9 ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ -  ആവശ്യത്തിന്  *തയ്യാറാക്കുന്ന വിധം* ഒരു പാത്രത്തിലേക്ക് 2 മുതൽ 4 വരെയുള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ജീരകവും, എള്ളും,ചേർത്ത് ഒന്ന് കൂടെ മിക്സ് ചെയ്യുക. തയ്യാറാക്കിയ മാവിൽ പഴം മുക്കി ചൂടായ ഓയിൽ ഫ്രൈ ചെയ്തെ