Skip to main content

Posts

Showing posts from August, 2021

Kerala style Beef Achar, Beef Pickle | ruchikoottukal

ബീഫ് അച്ചാർ | Beef Pickle  ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ആവശ്യമുള്ള സാധനങ്ങൾ ബീഫ് -അര കിലോ ഇഞ്ചി -2 ടീസ്പൂൺ വെളുത്തുള്ളി -2 ടീസ്പൂൺ അച്ചാർ പൊടി -4 ടേബിൾ സ്പൂൺ വെള്ളം -1 കപ്പ് വിനാഗിരി -1 കപ്പ് പഞ്ചസാര -2 നുള്ള് എണ്ണ, ഉപ്പ്, മഞ്ഞപൊടി, മുളക് പൊടി, മല്ലിപ്പൊടി -ആവശ്യത്തിന് തയാറാക്കുന്ന വിധം ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക. അതിന് ശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ്...

എലാഞ്ചി | Elanchi/crepes with sweet coconut filling | Ifthar recipe

എലാഞ്ചി മൈദാ 1 കപ്പ്‌ മുട്ട        1 പാല്     1 - 11/2 കപ്പ്‌ കളർ വേണം എങ്കിൽ അല്പം മങ്ങൾപൊടി, അല്ലെങ്കിൽ foodകളർ  ഇത് മിക്സിയിൽ അടിച്ചു ലൂസ് ആയ ബാറ്റർ തയ്യാറാക്കുക... ഇനി ഫില്ലിംഗ് തേങ്ങ         1 കപ്പ്‌ പഞ്ചസാര  4 tsp നട്സ്           1 spn ഏലക്കായ്  2എണ്ണം  നെയ്യ്            1  tsp നെയ്യ് ഒഴിച്ച് നുട്സ് വറുത്തു മാറ്റുക.ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയിൽ വറുക്കുക...ഇളം ഗോൾഡൻ കളർ ആകുമ്പോൾ പഞ്ചസാര ഏലക്കായ ഇവ ഇട്ടു അടുപ്പിൽ നിന്ന് മാറ്റുക... നേരത്തെ തയ്യാറാകിയ മൈദാ ബാറ്റെർ  പാൻ കേക്ക് ഉണ്ടാക്കി അതിൽ ഈ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കുക കഴിക്കാം

Rambuttan infused Buffallo Vindaloo!

Rambuttan infused Buffallo Vindaloo! എരിവും പുളിയും മധുരവും! ഇത് മുന്നും ഇറച്ചിയുമായി ഒത്ത് ചേർന്നാൽ വിന്താലുവായി.. നാവിൻ  തുമ്പിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന ഒരുഗ്രൻ കറി, പറങ്കികൾ ഗോവയിലെത്തിച്ച ഈ വിശിഷ്ട വിഭവം എല്ലാ മികച്ച ഇന്ത്യൻ ഭക്ഷണശാലകളിലെ മെനുവിലെ സ്ഥിര സാന്നിധ്യമാണ്.. വിനാഗിരിയും വെളുത്തുള്ളിയും എന്നതിൽ നിന്നാണ് ഈ പേര് വന്നത് അല്ലാതെ പലരും ഇപ്പോഴും കരുതുന്നപോലെ ഉരുളക്കിഴങ്ങുമായി യാതൊരു ബന്ധവുമില്ല..! സോയാചങ്ങും, ടോഫുവും വച്ച് വെജിറ്റേറിയൻസിന് ഇത് ചെയ്യാവുന്നതാണ്..! A fierily tangy fragrant speciality Curry of Goa with Portuguese influence!  Meat cooked in vinegar and Garlic or in Portuguese "carne de vinha d’alhos" an authentic tangy and spicy curry with sweet spices.  Beef/ Pork - 1kg cut into cubes Kashmeeri chilly powder -  20gm Turmeric powder-5gm Ginger garlic paste - 20gm Rambuttan/ Lychee chopped - 3 (optional) Salt- pinch  Wash and strained the meat and marinate with above spices. Vindaloo paste (overnight soacking recommended) Shallots...