Skip to main content

Posts

Varutharacha Chicken Curry | Nadan Chicken Curry

വറുത്തരച്ച ചിക്കൻ കറി ചേരുവകൾ കോഴിയിറച്ചി - 2 കിലോഗ്രാം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ  മുളകുപൊടി - 3 ടീസ്പൂൺ  മല്ലിപ്പൊടി - 2 ടീസ്പൂൺ  ഇറച്ചിമസാല - 1 ടീസ്പൂൺ ഉപ്പ് - 2 ടീസ്പൂൺ  തേങ്ങാ ചിരകിയത് - 2 കപ്പ്  മല്ലി - 2 ടീസ്പൂൺ  ചുവന്നമുളക് - 2  വെളുത്തുള്ളി- 15 അല്ലി  ചുവന്നുള്ളി -15 എണ്ണം ഇഞ്ചി -ഒരു കഷണം  കറിവേപ്പില -ആവശ്യത്തിന്  സവാള - 2 പച്ചമുളക് - 4 തക്കാളി - 1  വെള്ളം - 3/4 കപ്പ് കുരുമുളകുപൊടി-1 ടീസ്പൂൺ  വെളിച്ചെണ്ണ - ആവശ്യത്തിന് താളിക്കാൻ ചുവന്നുള്ളി - 4 എണ്ണം  തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ  കറിവേപ്പില - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ കോഴിയിറച്ചി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, ഉപ്പ്‌ എല്ലാം ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇത് അര മണിക്കൂർ മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങ, മല്ലി, മുളക് ,വെളുത്തുള്ളി, ചുവന്നുള്ളി, കരിവേപ്പില, കുരുമുളക് ഇതെല്ലാം ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക. ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഇത് നന്നായി കുറച്ച് വെള്...

Beef Mappas- Beef cooked in coconut Milk -

ബീഫ് മപ്പാസ് (Beef Mappas ) ചേരുവകൾ ബീഫ് -ഒരു കപ്പ് മഞ്ഞള്പൊടി -അര ടീസ്പൂണ്‍ മല്ലിപൊടി -നാല് ടേബിൾ സ്പൂൺ മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് -ഒരു കപ്പ് ഇഞ്ചി അരിഞ്ഞത് -ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി -നാല് അല്ലി തേങ്ങ ചിരവിയത് -രണ്ട്കപ്പ് കറിവേപ്പില -രണ്ട് ഇതള്‍ വെളിച്ചെണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍ കടുക് -അര ടീസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ബീഫ് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് മുക്കി വാട്ടി എടുക്കുക. ഇത് രണ്ട് ഇഞ്ച്വീതിയിലും മൂന്ന് ഇഞ്ച്നീളത്തിലും കനം കുറഞ്ഞ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ചിരണ്ടിയ തേങ്ങയില്‍ ഒരു കപ്പ്വെള്ളമൊഴിച്ച് ഒന്നാം പാലും, രണ്ട് കപ്പ്വെള്ളമൊഴിച്ച് രണ്ടാം പാലും എടുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ പാനില്‍ എണ്ണയില്ലാതെ വറുക്കുക. ഇതിലേക്ക് അരിഞ്ഞ ഇറച്ചി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. പാനില്‍ എണ്ണ ഒഴിച്ച് അരിഞ്ഞ ചെറിയ ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഇറുത്ത ഉള്ളി ഇട്ട് ഇളക്കി ഒന്നാം പാല്‍ ഒഴിച്ച് തീ അണക്കുക. കടുക് പൊട്ടിച്ച് കറിവേപ്പിലയും ...

Kerala Style Prawns/Shrimp Roast Chemmeen / Konchu

ചെമ്മീൻ റോസ്റ്റ് (chemeen roast) ചേരുവകൾ  ·         ചെമ്മീൻ  – 1 കിലോ  ·         സവാള  – 2 എണ്ണം (വലുത് ) ·         ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2  ടേബിൾസ്പൂൺ  ·         പച്ചമുളക്  – 4 എണ്ണം  ·         തക്കാളി – 2 എണ്ണം (മീഡിയം സൈസ് ) ·         നാരങ്ങാ നീര്  – 1 ടീസ്പൂൺ  ·         മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ  ·         മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ  ·         കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ  ·         മുളകുപൊടി  – 2 ടേബിൾസ്പൂൺ  ·         ഗരം മസാല – 1 ടീസ്പൂൺ  ·         കറിവേപ്പില – ആവശ്യത്തിന്  ·         ഉപ്പ് – ആവശ്യത്തിന്  ·         വെളിച്ചെണ്ണ – ആവശ്യത്തി...

Nei Meen Varuval Recipe | Seer Fish Fry |

നെയ്മീന്‍ വറുത്തത്  (Nei Meen Varuval Recipe) നെയ്മീന്‍ -അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം.)കഷ്ണങ്ങലാക്കിയത് മുളകുപൊടി-ഒരു ടീസ്പൂണ്‍ നാരങ്ങ നീര് -മുക്കാല്‍ ടീസ്പൂണ്‍ തയിര്‍-ഒരു ടീസ്പൂണ്‍(അധികം പുളിയില്ലാത്തത് ) പച്ചമുളക്-ഒന്ന്‍ ഇഞ്ചി-കാല്‍ ഇഞ്ചു കഷ്ണം വെളുത്തുള്ളി-മൂന്ന്‍ അല്ലി കുഞ്ഞുള്ളി-നാല് മല്ലിയില-രണ്ടു കൊത്ത് കറിവേപ്പില-ഒരു തണ്ട് ഗരംമസാല-അര ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിനു എണ്ണ-വറുക്കാന്‍ ആവശ്യമായത്  ചെയേണ്ട വിധം :-  മീന്‍ കഴുകി ഊറ്റി വക്കുക..എണ്ണയും മീനും ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക..വെള്ളം അല്പം പോലും ചേര്‍ക്കരുത്.ഈ അരപ്പ് മീനില്‍ നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോള്‍ പുരട്ടിവച്ച മീന്‍ കഷ്ണങ്ങള്‍ ഇട്ടു പൊടിഞ്ഞു പോവാതെ രണ്ടു വശവും മോരിയുന്നവരെ വറുത്തു കോരുക..ചൂടോടെ ചോറിനൊപ്പം വിളമ്പാം 

Kanthari Chicken /Dried Kanthari Chicken Peralan

കാന്താരി ചിക്കൻ കറി (Kanthari Chicken) ചേരുവകള്‍  1. ചിക്കന്‍ - 750 ഗ്രാം (ചെറുതായി മുറിച്ചത്) 2. വലിയ സവാള - 1 3. കാന്താരി മുളക് – 1 1/2 ടേബിള്‍സ്പൂൺ ചതച്ചത് 4. ഇഞ്ചി / വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍ 5. മല്ലിയില – അരിഞ്ഞത് 6. തക്കാളി – 2 വലുത് 7. തൈര് – 1/4 കപ്പ് 8. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 9. ഗരംമസാല – പട്ട, 6 ഗ്രാമ്പു , 3 ഏലക്കായ , 4 ബേ ലീഫ് 10. വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍1 1. കസൂരിമേത്തി – 2 ടീ സ്പൂൺ 12. കിസ്മിസ് / അണ്ടിപരിപ്പ് – 1/4 കപ്പ് 13. മുഴുവൻ കാന്താരി മുളക് – 10-15 14. തേങ്ങാപ്പാൽ – 1/2 കപ്പ്  തയാറാക്കുന്ന വിധം  1. കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി / വെളുത്തുള്ളി /കാന്താരി മുളക് ചതച്ചതും ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞള്‍പ്പൊടിയും തൈരും ചേർത്ത് നന്നായി തിരുമ്മി അരമണിക്കൂർ മാറ്റി വയ്ക്കുക .  2. സവാള, തക്കാളി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കുക.  3. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കിസ്മിസ് / അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് മുഴുവൻ ഗരം മസാലയും ചേർത്ത് അരച്ചു വച്ച സവാള ചേർത്ത് ചെറുതീയില്‍ വഴറ്റുക...

3 kinds of payasam to make recipe in malayalam| Kerala | Food

പായസവും പ്രഥമനും.. എന്നോട് പലരും ചോദിച്ചിരുന്നു എന്താണ് വത്യാസം എന്ന്...  ഓരോ മനുഷ്യനും തന്റെ ദൈവങ്ങളോടുള്ള കടം വീട്ടുവാനുള്ള ഒരു രീതിയായിട്ടാണ് പായസം ഉണ്ടാക്കി നൽകുന്നതിനെ പൂർവികർ കണ്ടിരുന്നത്. അമ്പലപ്പുഴ കണ്ണനുള്ള പായസത്തിന്റെ കഥ പോലെ. കണ്ണന്റെ മുന്നിൽ ഒരു മണി നെല്ലുപോലും നൽകാൻ കഴിയാതെ തോൽവിയോടെ നിസ്സഹായനായി നിന്ന  രാജാവിനോട് ഭഗവാൻ പറഞ്ഞു. "എല്ലാം നീ തന്നെ തിരികെ എടുത്തോളൂ, പകരം അഹന്തയില്ലാതെ, പ്രേമഭാവനയോടെ  എനിക്കൊരു പാത്രം പായസം നൽകിയാൽ മതി അത് നിന്റെ കടം വീട്ടലാകട്ടെ"  എന്ന്. ഓം നമോ ഭഗവതേ വാസുദേവായ.  എന്താ ഈ പ്രഥമൻ?  പ്രഥമൻ എന്നാൽ ഒന്നാമൻ എന്നാണു അർഥം. ഇതൊരു സംസ്‌കൃതം വാക്കാണ്. കേട്ടിട്ടില്ലേ പ്രഥമ, ദ്വിതീയ, ത്രിതീയ എന്ന്, അതായത് ഒന്ന്, രണ്ടു, മൂന്നു എന്നർത്ഥം. ഇതിനൊക്കെ പായസവുമായി എന്ത് ബന്ധം എന്നായിരിക്കും സംശയം അല്ലെ? ബന്ധമുണ്ട് പറയാം.  •പായസം  കേരളത്തിൽ പായസം രണ്ടു രീതിയിൽ ആണ് ഉണ്ടാക്കാറ്. രണ്ടിലും പാൽ ചേർത്താണ് തെയ്യാറാക്കാര്. ഒന്നിൽ പശുവിൻ പാലും അടുത്തതിൽ തേങ്ങാ പാലും ആണ് ചേര്ക്കാര്. പശുവിൻ പാൽ ചേർത്തുണ്ടാക്കുന്ന പായസം പാൽ പായസം അല്ലെങ്...

Hyderabadi green chicken recipe (Hariyali chicken) in malayalam

ഗ്രീൻ ചിക്കൻ ( Green Chicken ) 1: ചിക്കൻ : 1 kg 2: ഇഞ്ചി ചെറുതായി അറിഞ്ഞത് : 1 tbl spoon 3: വെളുത്തുള്ളി ചെറുതായി അറിഞ്ഞത് : 1 tbl spoon 4: പട്ട : 1" കഷ്ണം 5: ഏലക്ക : 4 എണ്ണം 6: ഗ്രാമ്പൂ : 3 എണ്ണം 7: തക്കോലം : 1 പൂവ് 8: പച്ചമുളക് : ആവശ്യത്തിന് (മുളക് പോടി ചേർക്കുന്നില്ല ) 9: മല്ലിപ്പൊടി : 2 tbl spoon 10: മഞ്ഞൾ പൊടി 1/2 tsp 11: മല്ലിയില : രണ്ടു പിടി 12: പുതിന : 1/2 പിടി 13: കസൂരി മേത്തി : ഒരു tbl spoon 14: തൈര് അധികം പുളിക്കാത്തത്: 2 cup 15: സവാള: 2 അണ്ടിപ്പരിപ്പ് : 10 എണ്ണം വെളുത്ത എള്ള് : ഒരു tsp എണ്ണ : ആവശ്യത്തിന്  ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചു മാറ്റി വക്കുക അണ്ടിപ്പരിപ്പും എള്ളും വെള്ളത്തിൽ കുതിർത്തു മിക്സിയിൽ നന്നായി അരച്ച് വക്കുക.. 4 മുതൽ 15 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ച് വക്കുക ഒരു പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ വഴറ്റുക.. ശേഷം വേവിച്ചു വച്ച ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.. അരച്ച് വച്ച ഗ്രീൻ മസാലയും ഉപ്പും ചേർത്ത് മീഡിയം flame ൽ 15 മിനുട്ട് വേവിക്കുക (ആവശ്യത്തിന് വെള്ളം ചേർത്ത് കൊള്ളണം ) ...