Skip to main content

Posts

Showing posts from June, 2021

Kappa Biriyani recipe | Short rib Cassava

Short rib Cassava! A High range delicacy of Kerala. പതിയെ വേവിച്ച പോത്തിന്റെ നെഞ്ചടി, വാട്ട്‌ കപ്പ, കട്ടൻ ചായ, മഴ.... ബാക്കിയുള്ളത് നിങ്ങൾ പൂരിപ്പിക്കു.....!  Short rib - 2kg Onion -5ea Shallots - 300gm Tomato - 4ea Green chillies - 5ea Ginger -30gm Garlic -60gm Curry leaves few All spices leaves / Sarva Sugandi - 3 (optional) Turmeric powder -15gm Coriander powder- 40gm Black pepper powder -20gm Fennel seeds -10gm Fenugreek seeds - 5gm Coconut pieces - 1 coconut Sea salt to taste Marinate all the ingredients together and keep it for an hour. Slow cook the meat in wood fire or pressure cooker for 5-6 whistles Add enough water and cook the meat tender and sauce reduce. (1.5 hours approximately) In a non stick pan heat 60ml coconut oil and slow roast 50gm Kashmiri chilli powder and add the curry. add 10gm garam masala powder. Cassava - 2kg Cleaned and cut into cubes. Boil the cassava with salt and Turmeric powder and strained. Mix well the meat and boiled cassava and add chop

How to Make Chicken | Mutton | Beef Liver Fry Recipe

ലിവർ ഫ്രൈ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ / മട്ടൻ / ബീഫ് ലിവർ- അര കിലോ സവാള ചെറുതായി അരിഞ്ഞത്- ഒന്ന് ചുവന്നുള്ളി അരിഞ്ഞത് - നാല് ഇഞ്ചി വെളുത്തുള്ളി ചതച്ചത് - രണ്ടു ടേബിൾ സ്പൂണ്‍ (ഇഞ്ചി കുറച്ചും വെളുത്തുള്ളി കൂട്ടിയും എടുക്കണം) പച്ചമുളക് കീറിയത് - നാല് തക്കാളി - ഒന്ന് കറിവേപ്പില- രണ്ട് തണ്ട് മുളക്പൊടി - ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി - ഒരു ടേബിൾസ്പൂണ്‍ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണ്‍ ഇറച്ചി മസാല - അര ടീസ്പൂണ്‍ കടുക് - അര ടീസ്പൂണ്‍ വെളിച്ചെണ്ണ ആവശ്യത്തിന് ഉപ്പ് പാകത്തിന്. പാകം ചെയ്യുന്ന വിധം: ലിവർ ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ വെള്ളത്തിൽ മുക്കി വെക്കുക. എന്നിട്ട് ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക, അതിലേക്ക് സവാള, ഉള്ളി, ഇഞ്ചിവെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ ഇട്ടു വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് വഴന്നു വരുമ്പോൾ തക്കാളി അറിഞ്ഞു വെച്ചിരിക്കുന്ന ഇളക്കുക. എന്നിട്ട് തീ കുറച്ചു ഒരു അടപ്പ് വെച്ച് ഒരു മിനിറ്റ് അത് മൂടി വെച്ച് വേവിക്കുക. ഒരു മിനിട്ടിനു ശേഷം വീണ്ടും ഇളക്കുക അതിലേക് ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക. അതിനു ശേഷം വെള്

Prawn Pickle | Chef Pillai Recipe

Image order meat online Prawn Pickle! ഉണക്ക കൊഞ്ച്  പൊടിച്ച് ചേർത്ത ചെമ്മീൻ അച്ചാർ കഴിച്ചിട്ടുണ്ടോ..? ഇല്ലങ്കിൽ കഴിക്കണം... ഒരുഗ്രൻ അച്ചാർ കുറിപ്പടി! Sun-dried Shrimps infused Prawns pickle with Cocum Vinegar! A must try recipe for seafood lovers!  Shrimps/ Prawns - 500gm Kashmiri chilly powder -25gm Turmeric powder -10gm Black pepper powder - 10gm Salt to taste Curry leaves finely chopped - few Vinegar - 30ml Mix all the ingredients and marinate the prawns and keep it for 30 minutes In a pan add Coconut oil/ sunflower oil and fry the prawns and keep aside. (Do not overcook the prawns) Sun-dried Shrimps -30 gm ( Slow roasted for 2 minutes and crushed) Garlic sliced -100gm Ginger chopped -20gm Green chillies -4 Bird's eye chills - few (optional) Curry leaves few  Sea salt to taste Cocum - 1 Vinegar - 60ml ( according to the sauce consistency) Kashmiri chilly powder - 30gm Roasted fenugreek powder -5gm Asfotodia/ Kayam - 5gm Gingerly oil - 30ml In a Clay pot heat Gingerly

Tandoori Chicken without oven at home

തന്തൂരി ചിക്കൻ (tandoori chicken) തന്തൂരി മസാല റെസിപ്പി ചേരുവകൾ 1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു. തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം) 2: ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ( അല്ലെങ്കിൽ പൗഡർ എടുക്കുക.

Buffalo Biriyani | Chef Pillai Recipe

Buffalo Biriyani! Happiness is Biriyani..! Chef pillai recipes  ഒരു സസ്യേതര രാഷ്ട്രീയ കവിത... ബിരിയാണി..!!  വിറകടുപ്പിൽ പതിയെ വെന്ത പോത്തിറച്ചി, ദം ചെയ്ത നെയ്‌ച്ചോറിൽ ചേരുന്ന ഇന്ദ്രജാലം.. പേർഷ്യയിൽ നിന്നും വിരുന്ന് വന്ന, നമ്മളെയെന്നും കൊതിപ്പിക്കുന്ന ബിരിയാണി!! 😋 Buffalo meat -2kg Marination  Green pappaya- 30gm Turmeric- 10gm Oil - 10ml Yoghurt- 20ml Make a fine paste and add sea salt and marinate the meat and keep aside. Masala Onions sliced- 8 EA  Green chillies crushed - 10 EA  Garlic crushed- 50gm Ginger crushed-50gm Tomato sliced - 5 EA  Ghee- 50ml Coconut oil- 50ml Turmeric powder-20gm Coriander powder- 40gm Garam masala powder-15gm Chopped coriander- few Curry leaves- few Mint leaves - few Yoghurt- 100ml Ghee Rice Biriyani rice - 2kg Soaked  washed and strained Ghee/ coconut oil- 30ml Green cardamom - 4 Cinnamon - 5gm Cloves -1gm Bay leaves -1 Fennel seeds -3 gm Green chillies -6 Sea salt to taste Garnish Fried onions Fried cashew nuts ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്

Mutton Varutharachathu

മട്ടന്‍ വറുത്തരച്ചത്  Mutton Varutharachathu  മലബാറിന്റെ തനത് രുചിയാണ് മട്ടൺ വറുത്തരച്ചതിന്. നാവിൽ എരിവിന്റെ മേളം തീർക്കുന്ന വറുത്തരച്ച മട്ടൺ കറിയുണ്ടെങ്കിൽ ചോറിനും അപ്പത്തിനുമൊക്കെ ഉഗ്രൻ കൂട്ടായി.  ആവശ്യമുള്ള സാധനങ്ങൾ മട്ടൺ– 500 ഗ്രാം. സാവാള– 2 വലുത് ഇഞ്ചി– 1 ചെറിയ കഷ്ണം പച്ചമുളക്– 5 എണ്ണം വെളുത്തുള്ളി – 6 അല്ലി തേങ്ങ– അരമുറി ജീരകം– 1 ടിസ്പൂൺ കറിവേപ്പില– ആവശ്യത്തിന് മുളകുപൊടി – 1.5 ടേബിൾ സ്പൂൺ മല്ലിപ്പൊടി–  2 ടേബിൾ സ്പൂൺ കുരുമുളകുപൊടി –1 ടേബിൾ സ്പൂൺ ( എരിവിന് അനുസരിച്ച്) വെളിച്ചെണ്ണആവശ്യത്തിന് ഉപ്പ്–ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം വെളിച്ചെണ്ണയിൽ തേങ്ങ നന്നായി വറുത്തെടുക്കുക. ബ്രൗൺ നിറമാവുമ്പോൾ കറിവേപ്പിലയും ജീരകവും ചേർത്ത് ഇറക്കി വയ്ക്കാം. ശേഷം നന്നായി അരച്ചെടുക്കുക. കഴുകി വൃത്തിയാക്കിയ മട്ടൺ ഉപ്പും മഞ്ഞളും ചേർത്ത് നന്നായി വേവിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ സവാള നന്നായി വഴറ്റിയ ശേഷം അരിഞ്ഞു വച്ച ഇഞ്ചിയും വെളുത്തുള്ളിയും നീളത്തിൽ കീറിയെടുത്ത പച്ചമുളകും ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവച്ച മട്ടൺ ചേർത്ത് നന്നായി യോജിപ്പിക്ക‌ാം.. അതിനു ശേഷം ചൂടാക്കിയെടുത്ത മുളകുപൊടിയും

Buffalo Cuury-chef-pillai-recipe

Buffalo Cuury..! Kerala style flavoursome meat curry slow cooked in wood fire!  Buffalo meat with bones - 1 kg Washed and cleaned  Shallots - 200gm Whole garlic with skin cut into halves - 2 Green chillies - 6 Curry leaves -few  All Spice leaves (Sarvasugandhi) - 2 optional Turmeric powder - 10 gm Salt to taste In a clay pot arrange all the ingredients (ref video)  cover and slow cook in wood fire stove for 1-2 hours. Add water accordingly. Keep it aside For the curry Coconut oil - 50 ml Fenugreek seeds - 2gm Fennel seeds - 5gm Coconut pieces - 100 gm Ginger chopped - 50 gm Garlic cloves - 10  Onions sliced - 2 Shallots - 100 gm Kashmiri Chilly powder - 40 gm Coriander powder - 60 gm Black pepper powder - 20 gm Garam masala powder - 10 gm In a large Kadai heat Coconut oil add fenugreek seeds, fennel seeds and coconut pieces. Sauté till golden brown add ginger garlic onion and shallots sauté till transparent add the spices and slow roast for two minutes add the boiled meat a

Banana Puttu/Pazham Puttu Recipe

പഴം പുട്ട്  ചേരുവകള്‍  അരിമാവ്- 2 കപ്പ്  നേന്ത്രപ്പഴം- 2 എണ്ണം തേങ്ങ (ചിരകിയത്)- 1 കപ്പ്  നെയ്യ്- 1/2 ടീസ്പൂണ്‍  പഞ്ചസാര- 2 1/2 ടീസ്പൂണ്‍  ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്  ഉപ്പ് പാകത്തിന്  തയ്യാറാക്കുന്ന വിധം പുട്ടിന്റെ മാവ് ഉപ്പ്, പഞ്ചസാര, ഏലയ്ക്ക, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നനച്ചെടുക്കുക. പിന്നീട് നേന്ത്രപ്പഴം നുറുക്കിയതും തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. പുട്ട് കുറ്റിയില്‍ ആദ്യം പഴംക്കൂട്ട് വിതറുക, അതിന് മുകളില്‍ കുറച്ച് മാവിടുക. ഇങ്ങനെ പുട്ട് കുറ്റി നിറച്ച് ആവിയില്‍ വേവിച്ചെടുക്കുക. PC : Instagram.com/sajnifoodi

Crab Roast / Kerala Style Njandu Roast

ഞണ്ട് റോസ്റ് (Crab Roast) ഞണ്ട്    - 1kg സവാള  -4nos ഇഞ്ചി ചെറിയ കഷ്ണം വെളുത്തുള്ളി ഒരു കുടം പച്ചമുളക്-3 തക്കാളി -2nos കറിവേപ്പില മുളക് പൊടി -1 1/2tblspn മല്ലിപ്പൊടി. - 1/2tblspn മഞ്ഞൾപൊടി-1/4tspn ഗരം മസാല പൊടി-1/2tspn കുരുമുളക്പൊടി-1/2tspn പെരുംജീരകം പൊടി-1/2tspn വെളിച്ചെണ്ണ ,ഉപ്പ്      തയ്യാറാക്കുന്ന വിധം...... ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള,ചെറുതായി അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി,നെടുകെ പിളർന്ന പച്ചമുളക്എന്നിവ ,ആവശ്യത്തിനുള്ള ഉപ്പ്  ചേർത്തു നന്നായി വഴറ്റുക .. നന്നായി വയന്ന് കഴിയുമ്പോൾ പൊടികൾ ചേർത്തു പച്ചമണം പോകുന്നത് വരെ വഴറ്റി ശേഷം തക്കാളി ,വേപ്പില ചേർത്തു കൊടുക്കുക .... തക്കാളി നന്നായ് ഉടഞ്ഞു ചേരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ഞണ്ട് ചേർത്തു കൊടുക്കുക ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുത്തു വേവിക്കുക....വെന്തു വെള്ളം വറ്റിയതിനു ശേഷം കുറച്ചു ഗരം മസാലപൊടിയും വേപ്പിലയും ചേർത്തു ഇറക്കാം. ഞണ്ട് റോസ്റ്റ് റെഡി.

Chicken Chuttathu In Kerala Style Recipe

ചുട്ട കോഴി (Chicken Chuttathu) ആവശ്യമായ സാധനങ്ങൾ : 1.കോഴി : 5 കഷ്ണങ്ങൾ (Leg Pieces or Breast Pieces-Big size) 2.വാഴപ്പോള : 1 (കോഴി കഷ്ണങ്ങൾ പൊതിയാൻ ) 3.വെളുത്തുള്ളി : 6 അല്ലികൾ. 4.ചുവന്നുള്ളി :10 എണ്ണം . 5.കാന്താരി മുളക് :7 എണ്ണം 6.ഇഞ്ചി : 1 1/2 " കഷ്ണം . 7.കുരുമുളക് പൊടി :1 ടീ സ്പൂണ്‍ 8.മഞ്ഞൾ പൊടി :1 1 /4 ടീ സ്പൂണ്‍ 9.തൈര് :2 ടേബിൾ സ്പൂണ്‍ 10.ചെറു നാരങ്ങ :1 എണ്ണം (കുരു കളഞ്ഞു നീര് എടുക്കുക ). 11.മുളക് പൊടി: 2 ടീ സ്പൂണ്‍ 12.ചിക്കൻ മസാല : 1 ടീ സ്പൂണ്‍ 13.മല്ലിയില :1 ടീ സ്പൂണ്‍(( (അരിഞ്ഞത്) 14.ഉപ്പു :പാകത്തിന് തയ്യാറാക്കുന്ന വിധം : കോഴി കഷ്ണങ്ങൾ വരയുക അതിനു ശേഷം 3 ,4, 5, 6 ചേരുവകള നന്നായി ചതച്ചെടുത്തതും 7 മുതൽ 14 വരെയുള്ള ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക .അത് കോഴിയിൽ നന്നായി തേച്ചു പിടിപ്പിച്ചു 2 മണിക്കൂറോളം തണുപ്പിച്ചു വെയ്ക്കുക . അടുപ്പിൽ നന്നായി തീ കത്തിച്ചു കനൽ ഉണ്ടാക്കുക .ഒരു വാഴയുടെ പുറത്തെ പോള തീയിൽ കാണിച്ചു വാട്ടിയെടുക്കുക . മസാല തേച്ചുവച്ച കോഴി കഷ്ണങ്ങൾ വാട്ടിയ പോളയിൽ പൊതിഞ്ഞു നേരിയ നൂൽ കമ്പി ഉപയോഗിച്ച് നന്നായി കെട്ടുക .ഇതിനെ കനലിൽ ഇട്ടു നന്നായി ചുട്ടെടുക്കുക .അര മണ

മീൻ അച്ചാർ | Fish Pickle - Kerala Style

മീൻ അച്ചാർ  ആവശ്യമുള്ള ചേരുവകൾ   എണ്ണ  ചൂര  കടുക് – 2 tsp  ഇഞ്ചി – 1 , 2  വെളുത്തുള്ളി – 20 , 25 മുളക്പൊടി – 2 , 3 കുരുമുളക്പൊടി – 1 tbsp മഞ്ഞൾപൊടി – 1 tsp കായം – 1 / 4 tsp ഉലുവപ്പൊടി – 1 / 4 tsp വിനാഗിരി – 1 കപ്പ് ഉപ്പ് കറിവേപ്പില – 3 തണ്ട്   തയ്യാറാക്കുന്ന വിധം    ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ തയാർ

Coconut rice recipe | How to make coconut rice | Thengai sadam

തേങ്ങാചോറ്  1. പച്ചരി 1കപ്പ്‌  2. തേങ്ങാ 1കപ്പ്‌  3. വെള്ളം 6ഗ്ലാസ്‌  4. പച്ചമുളക് 3എണ്ണം  5. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് അര സ്പൂൺ  6. റെഡ്ചില്ലി 3എണ്ണം  7. ഉഴുന്ന് പരിപ്പ് 2സ്പൂൺ  8. കശുവണ്ടി പരിപ്പ് 10എണ്ണം 9. ഉണക്കമുന്തിരി 15എണ്ണം  10. ജീരകപൊടി കാൽ സ്പൂൺ  11. കടുക് 1സ്പൂൺ  12. കറിവേപ്പില ,ഉപ്പ് ആവശ്യത്തിന്  13. നല്ലെണ്ണ  ആദ്യം ഒരു പാത്രത്തിൽ 6 ഗ്ലാസ്‌ വെള്ളം തിളപ്പിച്ച്‌ ,കഴുകി വൃത്തിയാക്കി എടുത്ത പച്ചരി ഇട്ടു കൊടുക്കണം.10മിൻ മതിയാകും വെന്ത് കിട്ടാൻ.ഒരുപാട് വെന്ത് പോകാതെ നോക്കുക.ഉപ്പിട്ട് വേണം അരി വേവിക്കാൻ .വെന്ത ശേഷം പച്ചരി ചോറ് തണുക്കാൻ വെക്കുക.തണുത്തശേഷം ഒരു പാനിൽ എണ്ണ ചൂടാകുമ്പോ കടുക് പൊട്ടിച്ചു ഉഴുന്ന് ,ഇഞ്ചി ,പച്ചമുളക് ,റെഡ്ചില്ലി ,കശുവണ്ടി പരിപ്പ് ,ഉണക്കമുന്തിരി ,കറിവേപ്പില ഒക്കെ ചേർത്ത് വഴറ്റുക.അതിലേക്കു ജീരകപൊടി ചേർക്കാം.ശേഷം തേങ്ങാ ചേർത്ത് കൊടുക്കണം.ഒരുപാട് ഫ്രൈ ആകണ്ട .ഒരു രണ്ട് മിൻ ഒന്ന് വഴണ്ട്‌ കഴിയുമ്പോ ചോറ് ചേർത്ത് മിക്സ് ചെയ്യുക .ഉപ്പിന്റെ പാകം നോക്കുക .ചോറ് ചൂടാകുമ്പോൾ ഫ്ളയിം ഓഫ്‌ ചെയ്യാം . അടിപൊളി ടേസ്റ്റ് ആണ്‌.കുറേ റെസിപി ഉണ്ട്.പക്ഷെ എനിക്ക് ഏറ്റവും ടേസ്റ്റി ആയ