Skip to main content

Posts

Showing posts from May, 2021

Varutharacha Chicken Curry | Nadan Chicken Curry

വറുത്തരച്ച ചിക്കൻ കറി ചേരുവകൾ കോഴിയിറച്ചി - 2 കിലോഗ്രാം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ  മുളകുപൊടി - 3 ടീസ്പൂൺ  മല്ലിപ്പൊടി - 2 ടീസ്പൂൺ  ഇറച്ചിമസാല - 1 ടീസ്പൂൺ ഉപ്പ് - 2 ടീസ്പൂൺ  തേങ്ങാ ചിരകിയത് - 2 കപ്പ്  മല്ലി - 2 ടീസ്പൂൺ  ചുവന്നമുളക് - 2  വെളുത്തുള്ളി- 15 അല്ലി  ചുവന്നുള്ളി -15 എണ്ണം ഇഞ്ചി -ഒരു കഷണം  കറിവേപ്പില -ആവശ്യത്തിന്  സവാള - 2 പച്ചമുളക് - 4 തക്കാളി - 1  വെള്ളം - 3/4 കപ്പ് കുരുമുളകുപൊടി-1 ടീസ്പൂൺ  വെളിച്ചെണ്ണ - ആവശ്യത്തിന് താളിക്കാൻ ചുവന്നുള്ളി - 4 എണ്ണം  തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ  കറിവേപ്പില - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ കോഴിയിറച്ചി, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, ഉപ്പ്‌ എല്ലാം ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇത് അര മണിക്കൂർ മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങ, മല്ലി, മുളക് ,വെളുത്തുള്ളി, ചുവന്നുള്ളി, കരിവേപ്പില, കുരുമുളക് ഇതെല്ലാം ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക. ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. ചൂടാറിയതിനു ശേഷം ഇത് നന്നായി കുറച്ച് വെള്...

Beef Mappas- Beef cooked in coconut Milk -

ബീഫ് മപ്പാസ് (Beef Mappas ) ചേരുവകൾ ബീഫ് -ഒരു കപ്പ് മഞ്ഞള്പൊടി -അര ടീസ്പൂണ്‍ മല്ലിപൊടി -നാല് ടേബിൾ സ്പൂൺ മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് -ഒരു കപ്പ് ഇഞ്ചി അരിഞ്ഞത് -ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി -നാല് അല്ലി തേങ്ങ ചിരവിയത് -രണ്ട്കപ്പ് കറിവേപ്പില -രണ്ട് ഇതള്‍ വെളിച്ചെണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍ കടുക് -അര ടീസ്പൂണ്‍ ഉപ്പ് -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ബീഫ് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് മുക്കി വാട്ടി എടുക്കുക. ഇത് രണ്ട് ഇഞ്ച്വീതിയിലും മൂന്ന് ഇഞ്ച്നീളത്തിലും കനം കുറഞ്ഞ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ചിരണ്ടിയ തേങ്ങയില്‍ ഒരു കപ്പ്വെള്ളമൊഴിച്ച് ഒന്നാം പാലും, രണ്ട് കപ്പ്വെള്ളമൊഴിച്ച് രണ്ടാം പാലും എടുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ പാനില്‍ എണ്ണയില്ലാതെ വറുക്കുക. ഇതിലേക്ക് അരിഞ്ഞ ഇറച്ചി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. പാനില്‍ എണ്ണ ഒഴിച്ച് അരിഞ്ഞ ചെറിയ ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഇറുത്ത ഉള്ളി ഇട്ട് ഇളക്കി ഒന്നാം പാല്‍ ഒഴിച്ച് തീ അണക്കുക. കടുക് പൊട്ടിച്ച് കറിവേപ്പിലയും ...

Kerala Style Prawns/Shrimp Roast Chemmeen / Konchu

ചെമ്മീൻ റോസ്റ്റ് (chemeen roast) ചേരുവകൾ  ·         ചെമ്മീൻ  – 1 കിലോ  ·         സവാള  – 2 എണ്ണം (വലുത് ) ·         ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2  ടേബിൾസ്പൂൺ  ·         പച്ചമുളക്  – 4 എണ്ണം  ·         തക്കാളി – 2 എണ്ണം (മീഡിയം സൈസ് ) ·         നാരങ്ങാ നീര്  – 1 ടീസ്പൂൺ  ·         മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ  ·         മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ  ·         കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ  ·         മുളകുപൊടി  – 2 ടേബിൾസ്പൂൺ  ·         ഗരം മസാല – 1 ടീസ്പൂൺ  ·         കറിവേപ്പില – ആവശ്യത്തിന്  ·         ഉപ്പ് – ആവശ്യത്തിന്  ·         വെളിച്ചെണ്ണ – ആവശ്യത്തി...

Nei Meen Varuval Recipe | Seer Fish Fry |

നെയ്മീന്‍ വറുത്തത്  (Nei Meen Varuval Recipe) നെയ്മീന്‍ -അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം.)കഷ്ണങ്ങലാക്കിയത് മുളകുപൊടി-ഒരു ടീസ്പൂണ്‍ നാരങ്ങ നീര് -മുക്കാല്‍ ടീസ്പൂണ്‍ തയിര്‍-ഒരു ടീസ്പൂണ്‍(അധികം പുളിയില്ലാത്തത് ) പച്ചമുളക്-ഒന്ന്‍ ഇഞ്ചി-കാല്‍ ഇഞ്ചു കഷ്ണം വെളുത്തുള്ളി-മൂന്ന്‍ അല്ലി കുഞ്ഞുള്ളി-നാല് മല്ലിയില-രണ്ടു കൊത്ത് കറിവേപ്പില-ഒരു തണ്ട് ഗരംമസാല-അര ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിനു എണ്ണ-വറുക്കാന്‍ ആവശ്യമായത്  ചെയേണ്ട വിധം :-  മീന്‍ കഴുകി ഊറ്റി വക്കുക..എണ്ണയും മീനും ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക..വെള്ളം അല്പം പോലും ചേര്‍ക്കരുത്.ഈ അരപ്പ് മീനില്‍ നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ വക്കുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോള്‍ പുരട്ടിവച്ച മീന്‍ കഷ്ണങ്ങള്‍ ഇട്ടു പൊടിഞ്ഞു പോവാതെ രണ്ടു വശവും മോരിയുന്നവരെ വറുത്തു കോരുക..ചൂടോടെ ചോറിനൊപ്പം വിളമ്പാം 

Kanthari Chicken /Dried Kanthari Chicken Peralan

കാന്താരി ചിക്കൻ കറി (Kanthari Chicken) ചേരുവകള്‍  1. ചിക്കന്‍ - 750 ഗ്രാം (ചെറുതായി മുറിച്ചത്) 2. വലിയ സവാള - 1 3. കാന്താരി മുളക് – 1 1/2 ടേബിള്‍സ്പൂൺ ചതച്ചത് 4. ഇഞ്ചി / വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍ 5. മല്ലിയില – അരിഞ്ഞത് 6. തക്കാളി – 2 വലുത് 7. തൈര് – 1/4 കപ്പ് 8. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 9. ഗരംമസാല – പട്ട, 6 ഗ്രാമ്പു , 3 ഏലക്കായ , 4 ബേ ലീഫ് 10. വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍1 1. കസൂരിമേത്തി – 2 ടീ സ്പൂൺ 12. കിസ്മിസ് / അണ്ടിപരിപ്പ് – 1/4 കപ്പ് 13. മുഴുവൻ കാന്താരി മുളക് – 10-15 14. തേങ്ങാപ്പാൽ – 1/2 കപ്പ്  തയാറാക്കുന്ന വിധം  1. കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് ഇഞ്ചി / വെളുത്തുള്ളി /കാന്താരി മുളക് ചതച്ചതും ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞള്‍പ്പൊടിയും തൈരും ചേർത്ത് നന്നായി തിരുമ്മി അരമണിക്കൂർ മാറ്റി വയ്ക്കുക .  2. സവാള, തക്കാളി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കുക.  3. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കിസ്മിസ് / അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് മുഴുവൻ ഗരം മസാലയും ചേർത്ത് അരച്ചു വച്ച സവാള ചേർത്ത് ചെറുതീയില്‍ വഴറ്റുക...

3 kinds of payasam to make recipe in malayalam| Kerala | Food

പായസവും പ്രഥമനും.. എന്നോട് പലരും ചോദിച്ചിരുന്നു എന്താണ് വത്യാസം എന്ന്...  ഓരോ മനുഷ്യനും തന്റെ ദൈവങ്ങളോടുള്ള കടം വീട്ടുവാനുള്ള ഒരു രീതിയായിട്ടാണ് പായസം ഉണ്ടാക്കി നൽകുന്നതിനെ പൂർവികർ കണ്ടിരുന്നത്. അമ്പലപ്പുഴ കണ്ണനുള്ള പായസത്തിന്റെ കഥ പോലെ. കണ്ണന്റെ മുന്നിൽ ഒരു മണി നെല്ലുപോലും നൽകാൻ കഴിയാതെ തോൽവിയോടെ നിസ്സഹായനായി നിന്ന  രാജാവിനോട് ഭഗവാൻ പറഞ്ഞു. "എല്ലാം നീ തന്നെ തിരികെ എടുത്തോളൂ, പകരം അഹന്തയില്ലാതെ, പ്രേമഭാവനയോടെ  എനിക്കൊരു പാത്രം പായസം നൽകിയാൽ മതി അത് നിന്റെ കടം വീട്ടലാകട്ടെ"  എന്ന്. ഓം നമോ ഭഗവതേ വാസുദേവായ.  എന്താ ഈ പ്രഥമൻ?  പ്രഥമൻ എന്നാൽ ഒന്നാമൻ എന്നാണു അർഥം. ഇതൊരു സംസ്‌കൃതം വാക്കാണ്. കേട്ടിട്ടില്ലേ പ്രഥമ, ദ്വിതീയ, ത്രിതീയ എന്ന്, അതായത് ഒന്ന്, രണ്ടു, മൂന്നു എന്നർത്ഥം. ഇതിനൊക്കെ പായസവുമായി എന്ത് ബന്ധം എന്നായിരിക്കും സംശയം അല്ലെ? ബന്ധമുണ്ട് പറയാം.  •പായസം  കേരളത്തിൽ പായസം രണ്ടു രീതിയിൽ ആണ് ഉണ്ടാക്കാറ്. രണ്ടിലും പാൽ ചേർത്താണ് തെയ്യാറാക്കാര്. ഒന്നിൽ പശുവിൻ പാലും അടുത്തതിൽ തേങ്ങാ പാലും ആണ് ചേര്ക്കാര്. പശുവിൻ പാൽ ചേർത്തുണ്ടാക്കുന്ന പായസം പാൽ പായസം അല്ലെങ്...

Hyderabadi green chicken recipe (Hariyali chicken) in malayalam

ഗ്രീൻ ചിക്കൻ ( Green Chicken ) 1: ചിക്കൻ : 1 kg 2: ഇഞ്ചി ചെറുതായി അറിഞ്ഞത് : 1 tbl spoon 3: വെളുത്തുള്ളി ചെറുതായി അറിഞ്ഞത് : 1 tbl spoon 4: പട്ട : 1" കഷ്ണം 5: ഏലക്ക : 4 എണ്ണം 6: ഗ്രാമ്പൂ : 3 എണ്ണം 7: തക്കോലം : 1 പൂവ് 8: പച്ചമുളക് : ആവശ്യത്തിന് (മുളക് പോടി ചേർക്കുന്നില്ല ) 9: മല്ലിപ്പൊടി : 2 tbl spoon 10: മഞ്ഞൾ പൊടി 1/2 tsp 11: മല്ലിയില : രണ്ടു പിടി 12: പുതിന : 1/2 പിടി 13: കസൂരി മേത്തി : ഒരു tbl spoon 14: തൈര് അധികം പുളിക്കാത്തത്: 2 cup 15: സവാള: 2 അണ്ടിപ്പരിപ്പ് : 10 എണ്ണം വെളുത്ത എള്ള് : ഒരു tsp എണ്ണ : ആവശ്യത്തിന്  ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചു മാറ്റി വക്കുക അണ്ടിപ്പരിപ്പും എള്ളും വെള്ളത്തിൽ കുതിർത്തു മിക്സിയിൽ നന്നായി അരച്ച് വക്കുക.. 4 മുതൽ 15 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ച് വക്കുക ഒരു പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ വഴറ്റുക.. ശേഷം വേവിച്ചു വച്ച ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.. അരച്ച് വച്ച ഗ്രീൻ മസാലയും ഉപ്പും ചേർത്ത് മീഡിയം flame ൽ 15 മിനുട്ട് വേവിക്കുക (ആവശ്യത്തിന് വെള്ളം ചേർത്ത് കൊള്ളണം ) ...

Mambazha pulisserry Ripe Mango curry

മാമ്പഴ പുളിശ്ശേരി Mambazha pulisserry Ripe Mango curry  പഴുത്ത മാങ്ങ – 4 എണ്ണം  തൈര് – 3 കപ്പ്‌  തേങ്ങ തിരുമ്മിയത്‌- 1 മുറി തേങ്ങ  മുളക് പൊടി – ഒരു ടി സ്പൂണ്‍  ജീരകം – ഒരു നുള്ള്  മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍  കറി വേപ്പില – ഒരു തണ്ട്  ഉപ്പ് – പാകത്തിന്  താളിക്കാന്‍  വെളിച്ചെണ്ണ – രണ്ടു ടി സ്പൂണ്‍  ഉലുവ – ഒരു നുള്ള്  കടുക് – അര ടി സ്പൂണ്‍  വറ്റല്‍ മുളക് – രണ്ടു എണ്ണം  കറി വേപ്പില –നാല് അഞ്ചു ഇതള്‍  പാകം ചെയ്യുന്ന വിധം  പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക .തേങ്ങ ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി യാതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക .തിളക്കാന്‍ അനുവദിക്കരുത് .നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക .മാമ്പഴ പുളിശ്ശേരി തയ്യാറായി . PC : Instagram.com/always_mini

BEEF DRY RECIPES IN MALAYALAM

ബീഫ് ഡ്രൈ ഫ്രൈ (Beef Dry Fry)എങ്ങനെ തയ്യാറാക്കാം ചേരുവകള്‍ : ബീഫ് (വലിയ കഷണം)- 200 ഗ്രാം, മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്, മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍, കുരുമുളക് പൊടി- 1 ടീസ്പൂണ്‍, ചതച്ച വറ്റല്‍മുളക്- 1 ടീസ്പൂണ്‍, ഗരംമസാല- 1 ടീസ്പൂണ്‍, മുളകുപൊടി- 1 ടീസ്പൂണ്‍, സോയ സോസ്- 1 ടീസ്പൂണ്‍, വിനാഗിരി- 1 ടേബിള്‍ സ്പൂണ്‍, കാശ്മീരി മുളകുപൊടി- 1 ടീസ്പൂണ്‍, ചോളപ്പൊടി- 4 ടീസ്പൂണ്‍, വെളുത്തുള്ളി- 1 ടീസ്പൂണ്‍(കൊത്തിയരിഞ്ഞത്), ഇഞ്ചി- 1 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്), ഉപ്പ്- ആവശ്യത്തിന്, പൊരിക്കുന്നതിന് :വെളിച്ചെണ്ണയുടെയും സസ്യയെണ്ണയുടെയും മിശ്രിതം തയ്യാറാക്കുന്ന വിധം: ബീഫില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പ്രെഷര്‍ കുക്കറില്‍ വേവിക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ക്കണം വേവിച്ച ബീഫ് കനംകുറഞ്ഞ കഷണങ്ങളാക്കുക ഇതില്‍ മസാലക്കൂട്ടിനുള്ള ചേരുവകള്‍ ചേര്‍ത്ത് ബീഫ് വേവിച്ച വെള്ളം ഒഴിച്ച് നന്നായി ഇളക്കുക ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ബീഫ് കഷണങ്ങള്‍ പൊരിച്ചെടുക്കുക. കുറേശ്ശേ പൊരിക്കുന്നതാണ് നല്ലത്.മൂത്തുവരുമ്പോള്‍ കറിവേപ്പില കൂടി ചേര്‍ക്കുക PC : Instagram.com/relish_by_delsa_shoby 

Crispy Honey Chicken in malayalam

ക്രിസ്പി ഹണി ചിക്കൻ  ആവശ്യമായ ചേരുവകൾ 1- ചിക്കൻ - 250 ഗ്രാം 2- സോയാ സോസ് - 1/2 ടീസ്പൂൺ 3- മൈദ - 1 ടീസ്പൂൺ സ 4- കോൺഫ്ലോർ - 1 1/2 ടീസ്പൂൺ 5- മുട്ട - 1 എണ്ണം 6- ഓയിൽ - ആവശ്യത്തിന് 7-വെളുത്തുള്ളി - 4 എണ്ണം 8- ചില്ലി സോസ് - 1 ടേബിൾ സ്പൂൺ (ഇഷ്ടാനുസരണം) 9- മുളക്പൊടി - 1 ടീസ്പൂൺ 10- വെള്ളം - 1/4 കപ്പ് 11- തേൻ - 1 ടേബിൾ സ്പൂൺ 12- വെളുത്ത എള്ള് - ആവശ്യത്തിന് 13- ഒനിയൻ ലീഫ് - ആവശ്യത്തിന് 14- ഉപ്പ് - ആവശ്യത്തിന് 15- കുരുമുളക് പൊടി - ആവശ്യത്തിന്  തയ്യാറാക്കുന്ന വിധം ചിക്കൻ ബ്രസ്റ്റ് പീസ് നീളത്തിൽ മുറിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, സോയാ സോസ്, മുട്ട, മൈദ, കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത ശേഷം പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കാം. മറ്റൊരു പാനിൽ 2 ടീസ്പൂൺ ഓയിൽ ഒഴിച്ച് വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചില്ലി സോസ്,മുളക്പൊടി, വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, തേൻ,ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്ത് സേർവ്വിംഗ് പ്ലേറ്റിലേക്ക് മാറ്റി മുകളിൽ വെളുത്ത എള്ള്, ഒനിയൻ ലീഫ് ചേ...

Chilli chicken recipe-How to make chilli chicken - recipe-in-malayalam

ചില്ലി ചിക്കന്‍  ആവശ്യമായവ:  ചിക്കന്‍ – 500 ഗ്രാം എല്ലോടു കൂടിയതോ എല്ല് ഇല്ലാത്തതോ ആയ ചിക്കന്‍ എടുക്കാം .ചെറിയ കഷണങ്ങളായി മുറിയ്ക്കുക.  ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ :  മുട്ടയുടെ വെള്ള – ഒന്നിന്റെ  കോണ്‍ ഫ്ലോര്‍ – 2 ടേബിള്‍സ്പൂണ്‍  സോയാ സോസ് – ഒന്നര ടേബിള്‍സ്പൂണ്‍  ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – ഒന്നര ടേബിള്‍സ്പൂണ്‍  കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍  കുരുമുളക് പൊടീ – 1/4 ടീസ്പൂണ്‍  പച്ചമുളക് -3 എണ്ണം  ഉപ്പു – പാകത്തിന്  ഇനി സോസ് ഉണ്ടാക്കുവാന്‍ വേണ്ടത് :  സവാള – 2 ഇടത്തരം ,ചതുരത്തില്‍ അരിഞ്ഞത്  കാപ്സികം – 1 വലുത് ; ചതുരത്തില്‍ അരിഞ്ഞത്  ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് – ഒരു സ്പൂണ്‍ വീതം  കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍  സോയാ സോസ് – 1 ടേബിള്‍സ്പൂണ്‍  ടോമാറ്റോ സോസ് – 1 ടേബിള്‍സ്പൂണ്‍  എണ്ണ / ഉപ്പു എന്നിവ പാകത്തിന്  ഉണ്ടാക്കുന്ന വിധം:  ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ പറഞ്ഞിരിയ്ക്കുന്ന ചേരുവകളില്‍ നിന്നും ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി ഒരു ടേബിള്‍ സ്പൂണ...

Mutton Mandi - Arabian Rice - Aromatic Rice cooked with Mutton

മട്ടൻ മന്തി  മട്ടണ്‍ വലിയ കഷണങ്ങള്‍ ആക്കിയത് - രണ്ടു കിലോ ബസ്മതി അരി -ഒരു കിലോ  സവാള  അരിഞ്ഞത്-2 തക്കാളി-2 പച്ചമുളക്-5 ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം  വെളുത്തുള്ളി ചതച്ചത്-7 അല്ലി  മഞ്ഞള്‍പൊടി-ഒരു ചെറിയ സ്പൂണ്‍  ഗ്രാമ്പു-4 കറുവപ്പട്ട-രണ്ടു കഷണം  ഉണക്ക നാരങ്ങ-ഒന്ന്  നെയ്യ്-ആവശ്യത്തിനു ചെറുനാരങ്ങ നീര് - ഒരെണ്ണത്തിന്റെ ഉപ്പ്-പാകത്തിന്  പാകം  ചെയ്യേണ്ട വിധം  ഒരു  പാത്രം അടുപ്പില്‍  വച്ച്  രണ്ടു വലിയ സ്പൂണ്‍ നെയ്യൊഴിച്ച്  സവാള,പച്ചമുളക്,തക്കാളി,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞള്‍പ്പൊടി,ഇവ  വഴറ്റി മട്ടനും  വെള്ളവും  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക വെന്തു കഴിഞ്ഞാല്‍ ഇറച്ചി  മാറ്റിവയ്ക്കുക. ചുവടു കട്ടിയുള്ള വേറൊരു പാത്രം   എടുത്ത് കഴുകി വച്ചിരിക്കുന്ന  അരിയിടുക ഇതിലേക്ക്  ആവശ്യമുള്ള  വെള്ളവും(ഇറച്ചി വെന്ത വെള്ളം ഉപയോഗിച്ചാൽ രുചി കൂടും) ഉണക്ക നാരങ്ങയും,കറുവപ്പട്ടയും..ഗ്രാമ്പൂവും,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത്  നന്നായി ഇളക്കുക  തിളച്ചാലുടന്‍ തീ കുറച്ച്,ചെറിയ തീയില്‍  വേവ...

Chicken Kondattam recipe | chicken recipes in malayalam

ചിക്കൻ കൊണ്ടാട്ടം  ചേരുവകൾ  ചിക്കൻ -250gm(എല്ലില്ലാത്ത ) ഉള്ളി -1(ചെറുതായി മുറിച്ചത്‌ ) പച്ചമുളക് -4(ചെറുതായി മുറിച്ചത്‌ ) കാപ്സികം -1(ചെറുതായി മുറിച്ചത്‌ ) ഇഞ്ചി -1tsp ഗ്രേറ്റ് ചെയ്തത് വെളുത്തുള്ളി -5 അല്ലി (ചെറുതായി മുറിച്ചത്‌ ) ചുവന്ന മുളക് -5 ചുവന്ന മുളക് പൊടിച്ചത് -3Tsp തേങ്ങ ചിരവിയത് -5Tsp വിനാഗിരി -1Tsp മുളക് പൊടി -1Tsp മഞ ൾ പൊടി -2Tsp കുരുമുളക പൊടി -1Tsp മല്ലി പൊടി -1Tsp ഗരം മസാല -1/2 Tsp കൊണ്ഫ്ലോർ -3Tsp ടൊമാറ്റൊ സോസ് -2Tsp സോയ്‌ സോസ് -1 Tsp കറിവേപ്പില കുറച് എണ്ണ ഉപ്പ് അവിശ്യത്തി ന്  തയ്യാറാകുന്ന  വിധം  ചിക്കെനിൽ മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും കോൺഫ്ലോർ ഉം ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് മാറ്റിവെക്കുക.തേങ്ങ ചിരവിയതും ചുവന്ന മുളക് പൊടിച്ചതും യോജിപ്പിച് വെക്കുക .ചുവന്ന മുളകും വിനാഗിരി യും മിക്സ്‌ ചെയ്ത് അരച് വെക്കുക. എണ്ണ ചൂടാകി ചിക്കൻ ഫ്രൈ ചെയ്യത് മാറ്റി വെക്കണം. ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച് ഉള്ളിയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ഇട്ട് വരട്ടണം. ഇതിലേക് മുറിച് വെച്ചിരിക്കുന്ന കാപ്സികം ഇട്ട് വഴറ്റണം . ശേഷം മുളക് മഞ്ഞൾ മല്ലി ഗരം മസാല പൊടികൾ ചില്ലി പേസ്റ്റും ഇ...

Kerala food: Kudampuli Fish Curry Recipe

മീൻ കറി  വേണ്ട ചേരുവകൾ  മീൻ                                                 അര കിലോ കാശ്മീരി മുളകുപൊടി                          2 ടേബിൾ സ്പൂൺ മുളക് പൊടി                                            അര സ്പൂൺ അല്പം മഞ്ഞൾ പൊടി                            ഒരു നുള്ള് കുടം പുളി                                                ഒരു ചെറിയ കഷ്ണം ഇഞ്ചി                                              ...

fish Pacha Kurumulakittu varuthathu||Green Pepper

പച്ചകുരുമുളക്‌ അരച്ച കൂടുത ഫിഷ് ഫ്രൈ.  എല്ലാവർക്കും ഇഷ്ടപെടുന്ന ഫിഷ് ഫ്രൈ ഏതു മീനിലും അപ്ലൈ ചെയ്യാവുന്നതാണ്..  Ingredients  കൂടുത ഫിഷ് 1 kg പച്ചകുരുമുളക്‌ 2 tbsp കല്ലുപ്പ് 1 tbsp പച്ചമുളക് 2 nos വെളുത്തുള്ളി 8 nos മഞ്ഞൾ പോടീ 2tsp സവാള 2 എണ്ണം  കറിവേപ്പില 2 തണ്ട്  ചെറുനാരങ്ങാ 1/2 മുറി  മല്ലി പോടീ 3tbsp മുളക് പോടീ 3 tbsp വെളിച്ചെണ്ണ ആവശ്യത്തിന്  വെള്ളം 1 tbsp തയ്യാറാക്കിയ വിധം  ആദ്യം തന്നെ കഴുകി വൃത്തി യാക്കിയ മീനിലേക്കു പച്ചകുരുമുളക്‌ 2tbsp സവാള നീളൻ ആയി അറിഞ്ഞത് കല്ലുപ്പ് 1tbsp വെളുത്തുള്ളി പച്ചമുളക് എന്നിവ 1tbsp വെള്ളം ചേർത്തു അരച്ചത്   & പകുതി ചെറുനാരങ്ങാ നീരും കൂടി മിക്സ്‌ ചെയ്യുക അതിലേക്കു 3 tbsp മല്ലി പൊടി മുളക് പൊടി 1/2 tsp മഞ്ഞൾ പൊടിയും ചേർത്തു മിക്സ്‌ ചെയ്തു 1/2 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വക്കുക അതിനു ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു മീൻ ഇട്ടു കൊടുത്തു വറുത്തെടുക്കം.. ടേസ്റ്റി ഫിഷ് ഫ്രൈ റെഡി .  PC : Instagram.com/foodie_pandaaa

Kerala style Duck Roast, Kuttanadan Duck Roast,

താറാവ് റോസ്റ്റ്  താറാവ് റോസ്റ്റ് ഉണ്ടാക്കുന്നത്‌: 1. ഒരു കിലോ താറാവ് വൃത്തിയാക്കി കഷ്ണങ്ങൾ ( വൃത്തിയാക്കുമ്പോൾ മിണ്ടാൻ പാടില്ലെന്ന് ഇന്നലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ അല്ലേ?) – ഇത് ഉപ്പും മഞ്ഞളും കുരുമുളകുപൊടിയും ഒരു നുള്ള് മുളക് പൊടിയും തേച്ചു അര മുക്കാൽ മണിക്കൂറോളം വെയ്ക്കുക. 2. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്- ഇവ ചതച്ചെടുക്കുക 3. മസാലകൂട്ടു – മല്ലിപ്പൊടി 2-3 tbsp, മുളക് പൊടി 1/2 tbsp, മഞ്ഞൾ പൊടി 1 tsp, കുരുമുളക് പൊടി – 1 tbsp, ഗരം മസാല – 11/2 tsp ഇവ കുറച്ചു വെള്ളത്തിൽ കുറുകെ കലക്കി വെയ്ക്കുക. (ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഉപ്പും മഞ്ഞളും തേച്ചു വറുത്തത് , സവാള വഴറ്റിയത്) വറുക്കുന്തോറും തീരുകയും തീരുന്തോറും വറുക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് ഉരുളക്കിഴങ്ങ് അരിഞ്ഞു ഉപ്പും മഞ്ഞളും ചേർത്ത് വറുക്കുന്നത്‌ – അത് കൊണ്ട് ഒരു കണക്കു വെയ്ക്കാതെ അരിഞ്ഞങ്ങു വെച്ചോ, കേട്ടാ  പാകം ചെയ്യണ്ട വിധം  ഉള്ളി മുതലായവ ചതച്ചത് വഴറ്റി മസാലകൂട്ടു ചേർത്ത് എണ്ണ തെളിയുന്നത് വരെ മൂപ്പിക്കുക. ഇതിലേയ്ക്ക് താറാവ് കഷ്ണങ്ങൾ ചേർത്തിളക്കി നല്ല വണ്ണം മസാല തേച്ചു പിടിപ്പിക്കുക. ഇത് ഒരു പ്രഷർ കൂക്കറിലേക്ക് മാറ്റി 2 tbs...

Kerala Style Nadan Duck Kuruma |Tharavu Kuruma

താറാവ് കുറുമ  ചേരുവകൾ  താറാവ്     -  ഒരു കിലോഗ്രാം സവാള      - രണ്ടെണ്ണം വലുത് അരിഞ്ഞത്  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  -  രണ്ട് ടേബിൾസ്പൂൺ   തക്കാളി   - ഒന്ന്   പച്ചമുളക്     - 3  കുരുമുളക് ചതച്ചത്  - ഒരു ടേബിൾസ്പൂൺ  മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ  മല്ലിപ്പൊടി        - ഒരു ടേബിൾസ്പൂൺ ഉരുളക്കിഴങ്ങ്   - ഒന്ന് ചെറുത് തേങ്ങാപ്പാൽ  - 1 കപ്പ്‌ ഒന്നാം പാൽ  തേങ്ങാപ്പാൽ  -  2 കപ്പ്‌ രണ്ടാം പാൽ താളിക്കാൻ  പെരുംജീരകം, വറ്റൽ മുളക്, കടുക്, കറിവേപ്പില, എണ്ണ ആവശ്യത്തിന്  തയാറാക്കുന്ന വിധം  താറാവ് വിനാഗിരിയിൽ കഴുകിയെടുക്കുക. (താറാവിന്റെ ഉളുമ്പ് മണം മാറും) പ്രഷർ കുക്കറിൽ ഒരു ടേബിൾസ്പൂൺ ഇഞ്ചി, ഒരു സവാള അരിഞ്ഞത്, വെളുത്തുള്ളി പേസ്റ്റ്,  പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളക് ചതച്ചത്, ഉപ്പ്, തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് താറാവ് നല്ലതുപോലെ 3 വിസിൽ വരെ  വേവിച്ചെടുക്കണം.  ഒരു  പാനിൽ എണ്ണ  ഒഴിച്ച് ...

Chicken lollipop recipe | How to make chicken lollipop in malayalam

ചിക്കൻ ലോലിപോപ്  ചപ്പാത്തിക്കും നൈസ് പത്തിരിക്കുമൊപ്പം നല്ല കോമ്പിനേഷനാണ് ചിക്കന്‍ ലോലിപോപ്പ്.  കോഴിക്കാല്‍ 4 എണ്ണം എണ്ണ 150 എണ്ണം തൈര് 3 ടേബിള്‍ സ്പൂണ ഇഞ്ചി 5 എണ്ണം വെളുത്തുള്ളി 5 എണ്ണം കുരുമുളകുപൊടി അര സ്പൂണ ചില്ലി സോസ് അര സ്പൂണ സോയാസോസ് അര സ്പൂണ അജിനോമോട്ടോ 1 നുള്ള് ഓറഞ്ച് കളര്‍ 1 നുള്ള് ഉപ്പ് 2 നുള്ള് മുട്ട 1 എണ്ണം റൊട്ടിപ്പൊടി 1 കപ്പ്  തയ്യാറാക്കുന്ന വിധം:  ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിക്കാലില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക.  ചുവടുകട്ടിയുള്ള പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിക്കാല്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തു കോരുക. PC : Instagram.com/myculinaryvibes

Naadan koonthal roast(Kerala spicy squid fry)

കൂന്തൽ റോസ്റ്റ് ചേരുവകൾ : കൂന്തൽ -1/2 kg സവാള -നീളത്തിൽ അരിഞ്ഞത് 3എണ്ണം ഇഞ്ചി -ചെറിയ കഷ്ണം വെളുത്തുള്ളി -10അല്ലി ചതച്ചത് വേപ്പില -ഒരു തണ്ട് പച്ച മുളക് -3 മഞ്ഞൾ പൊടി. 1/4tsp മല്ലി പൊടി -3/4tsp മുളക് പൊടി -1.1/2 tsp ഗരം മസാല -1/2tsp പെരുംജീരക പൊടി -1/4tsp ഉപ്പ് -ആവശ്യത്തിന് തയാറാക്കുന്ന വിധം : 1.  കൂന്തൽ വട്ടത്തിൽ മുറിച്ച് വൃത്തിയാക്കി  വരട്ടി എടുക്കാൻ തയ്യാറാക്കി വയ്ക്കുക. 2. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സബോള ഇഞ്ചി ചതച്ചത്. പച്ചമുളക്. വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക. പച്ച മണം മാറി വന്നാൽ  മല്ലിപ്പൊടി. മുളകുപൊടി. പെരുംജീരകപ്പൊടി. മഞ്ഞൾപൊടി.ഗരംമസാല.  ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. പൊടികൾ മൂത്ത മണം വന്നാൽ തക്കാളി ചേർക്കാം. തക്കാളി നന്നായി ഉടഞ്ഞു വരണം.തക്കാളി നന്നായി വഴന്ന് ഉടഞ്ഞു വരണം. 3. അടുത്തതായി വൃത്തിയാക്കി വെച്ച് കൂന്തൽ  ചേർത്ത് മസാലയും ആയി നന്നായി യോജിപ്പിച്ചെടുക്കുക. വേവിക്കാൻ  കുറേ വെള്ളം വെക്കണം എന്നില്ല. എരിവ് കൂടുതൽ വേണമെങ്കിൽ കുറച്ച് കുരുമുളകുപൊടിയും ചേർക്കാം. ആ...

How To Make Kerala Style Chicken Biryani Recipe

ചിക്കന്‍ ബിരിയാണി  ചേരുവകള്‍ ബിരിയാണി അരി  -  2 കപ്പ് ഏലക്കായ്  -  3 എണ്ണം ഗ്രാമ്പൂ  -  6 എണ്ണം കറുവാപ്പട്ട   -     2 കഷ്ണം പെരുംജീരകം - 1 ടീസ്പൂണ്‍ ജാതിപത്രി  -  2 എണ്ണം തക്കോലം  - 3 എണ്ണം മല്ലിയില - ¼ കപ്പ് രംഭയില  -  2 പുതിനയില - ¼ കപ്പ് നെയ്യ്    - ¼  ടീസ്പൂണ്‍ എണ്ണ, ഉപ്പ് - ആവശ്യത്തിന്  മസാലയ്ക്കുവേണ്ടി ചിക്കന്‍ വലിയ കഷണങ്ങളാക്കിയത്  - 1 കിലോ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  - 2 ടീസ്പൂണ്‍ വീതം തക്കാളി  -  2 എണ്ണം സവാള ചെറുതായി അരിഞ്ഞത്  - 1½ കപ്പ് മുളകുപൊടി - 1 ടീസ്പൂണ്‍ പച്ചമുളക്  ചെറുതായി അരിഞ്ഞത്   -   3 എണ്ണം കറിവേപ്പില  - ½ ടീസ്പൂണ്‍ മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍ കുരുമുളക് പൊടി  - ¼ ടീസ്പൂണ്‍ മല്ലിപ്പൊടി -  3 ടീസ്പൂണ്‍ മല്ലയില തൈര്‍ -  ½ കപ്പ് നാരങ്ങാനീര്‍ - ½ നാരങ്ങയുടേത്  അലങ്കരിക്കാന്‍ അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി പിളര്‍ന്നത് സവാള നീളത്തിലാക്കിയത്  - ½ കപ്പ് നെയ്യ്  തയ്യാറാക്കുന്ന വിധം ആദ്യം ...

Chicken Momos Recipe in malayalam

ചിക്കൻ മോമോസ്  1. ചിക്കൻ വേവിച്ചു മിൻസ് ചെയ്തത് – 250 ഗ്രാം  2. മൈദ – 500 ഗ്രാം  എണ്ണ – ഒരു വലിയ സ്പൂൺ  ഉപ്പ് – പാകത്തിന്  3. പച്ചമുളക് – രണ്ട്  സവാള – രണ്ട്  ഇഞ്ചി – ഒരിഞ്ചു കഷണം  വെളുത്തുള്ളി – രണ്ട് അല്ലി  4. സോയാസോസ് – ഒരു ചെറിയ സ്പൂൺ  5. ഉപ്പ് – പാകത്തിന്  പാകം ചെയ്യുന്ന വിധം  ∙മൈദ, എണ്ണ, ഉപ്പ് എന്നിവ ഒരു ബൗളിലാക്കി പാകത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ചു കൊഴുക്കട്ടയ്ക്കെന്ന പോലെ മയമുള്ള മാവു തയാറാക്കുക.  ∙മൂന്നാമത്തെ ചേരുവ പൊടിയായി അരിഞ്ഞതിൽ ചിക്കനും സോയാസോസും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.  ∙മാവ് ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക. ഇതു കൈവെള്ളയിൽ വച്ചശേഷം നടുവിൽ ഓരോ ചെറിയ സ്പൂൺ ഫില്ലിങ് വച്ച്, മറ്റേ വശത്തേക്കു ചേർത്ത് ചന്ദ്രക്കല ആകൃതിയിലാക്കി അറ്റം ഒട്ടിക്കുക.  ∙അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തി, 20 മിനിറ്റ് ആവിയിൽ വേവിക്കുക. ടുമാറ്റോ–ഗാർലിക് സോസിനൊപ്പം വിളമ്പാം. PC : Instagram.com/feb_foodframes 

Tandoori Chicken Recipe in Malayalam

തന്തൂരി ചിക്കൻ  തന്തൂരി മസാല റെസിപ്പി _______________________ ചേരുവകൾ  1:മല്ലി മുഴുവനോടെ -2 ടേബിൾസ്പൂൺ 2:കുരുമുളക് -1 ടേബിൾസ്പൂൺ( നിങ്ങളുടെ എരുവിന് അനുസരിച്ച്) 3:പട്ട -3  എണ്ണം  4:ഗ്രാമ്പൂ- 6 എണ്ണം 5:ഏലക്ക -5 എണ്ണം ഏലയ്ക്ക - കറുത്ത ഏലയ്ക്കാ-3 എണ്ണം. 6:ചെറിയ ജീരകം -1 ടേബിൾ സ്പൂൺ 7: വലിയ ജീരകം-1/2 ടേബിൾ സ്പൂൺ 8: ജാതിപത്രി-കുറച്ച് 9: ഉണക്കമുളക്-12 എണ്ണം 10: ഉണങ്ങിയ ഇഞ്ചി -2 ചെറിയ പീസ്  11: തക്കോലം-1  12: കസ്തൂരി മേത്തി-1 1/2 ടേബിൾ സ്പൂൺ  തയ്യാറാക്കുന്ന വിധം _____________________ 1 മുതൽ 12 വരെയുള്ള ചേരുവകൾ നന്നായി  ഒന്ന് ചൂടാക്കിയെടുക്കുക ശേഷം പൊടിച്ചെടുക്കുക.  തണുത്തശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കുക  ആവശ്യാനുസരണം എടുക്കാം.  തന്തൂരി മസാല റെഡിയായി കഴിഞ്ഞു.  തന്തൂരി ചിക്കൻ ചേരുവകൾ ______________________________ 1: ചിക്കൻ-1എണ്ണം ചെറിയ ചിക്കൻ ആണ് ഞാൻ എടുത്തിരിക്കുന്നത്.(ചിക്കൻ   വൃത്തിയാക്കി നന്നായി വെള്ളം കളഞ്ഞു വയ്ക്കുക .)(   അല്ലെങ്കിൽ മീഡിയം വലിപ്പമുള്ള ചിക്കൻ കഷണങ്ങൾ എടുക്കുക.അത് നിങ്ങളുടെ ഇഷ്ടമനുസരിച്ച് നിങ്...

Thalassery Chicken dum Biriyani –Dum BiryaniRecipes are Simple

തലശ്ശേരി ചിക്കൻ ദം'ബിരിയാണി . 1. ബിരിയാണി അരി 1 Kg 2. ചിക്കൻ 1 kg 3. oil 1/3 cup 4. നെയ് 1 tsp 5. അണ്ടിപരിപ്പ് ,കിസ്മിസ് 100 g വീതം 6. ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 2 tbsp  7. മുളക് പൊടി 1tsp 8. മല്ലി പൊടി 1 tsp 9. മഞ്ഞൾ പൊടി 1 tsp 10. ചിക്കൻ മസാല 1 tsp 11. ഗരമസാല 1 tsp 12. കുരുമുളക് പൊടി 1tsp 13. 3 തക്കാളി  14.8 പച്ചമുളക് ചതച്ചത് 15.1 ചെറുനാരങ്ങയുടെ നീര് 16. ഏലക്ക ,ഗ്രാമ്പു ,പട്ട - കുറച്ച് 17 .മല്ലിയില ,പുതിനയില ,കറിവേപ്പില - ആവിശ്യത്തിന് 18.1/3 cup തൈര്  19. ഉപ്പ് ആവിശ്യത്തിന്  തയ്യാറാകുന്ന വിധം .ആദ്യം തന്നെ കിസ്മിസും സവാളയും ഒന്ന് വർത്ത് കോ രാം ഇനി മസാല നയ്യാറാക്കാൻ വേണ്ടി ഒരു പാനിലേക്ക് Oil ഒഴിച്ച് കൊടുക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവ വയറ്റിയ ശേഷം 7 മുതൽ 12 വരെയുള്ള ചേരുവകൾ ചേർത്ത് വയറ്റി എടുക്കാം ശേഷം ചിക്കൻ ഇട്ട് കൊടുത്ത് തൈരും ഉപ്പും മല്ലിയില ,പൊതിന", കറിവേപ്പില ഇട്ട് കൊടുത്ത് മിക്സ് പെയ്തേന് ശേഷം ലോ flame ൽ കുറുകി വരുന്നത് വരെ വേവിച്ച് എടുക്കാം ആ സമയം കൊണ്ട് ചോറ് തയ്യാറാക്കാം അതിന് വേണ്ടി ചൂടായ ഒരു പാത്രത്തിലേക്ക് ഓയിലും നെയ്യും ഒഴിച്ച് ഒ...

Kerala Beef Stew | Nadan Beef Stew | Beef Stew Recipe in malayalam

ബീഫ് സ്റ്റു  ചേരുവകള്‍  ബീഫ് -1 കിലോ  ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് -2 ടീസ്പൂണ്‍  സബോള -4 എണ്ണം  പൊട്ടറ്റോ -2 എണ്ണം  ക്യാരറ്റ് -2 എണ്ണം  ഗ്രീന്‍ പീസ് -100 ഗ്രാം  ബീന്‍സ് -100 ഗ്രാം  കറിവേപ്പില -2 തണ്ട്  ക്യാഷുനട്ട് -50 ഗ്രാം (തേങ്ങാപ്പാലില്‍ കുതിര്‍ത്തു അരക്കാന്‍)  ക്യാഷുനട്ട്, കിസ്മിസ് -10-12 എണ്ണം വീതം നെയ്യില്‍ വറുത്തത്  ഏലക്ക -5 എണ്ണം  ഗ്രാമ്പൂ –5 എണ്ണം  പട്ട -ഒരു ചെറിയ കഷണം  തക്കോലം -2 എണ്ണം  വഴനയില -2 -3 എണ്ണം  കുരുമുളകുപൊടി -2 ടീസ്പൂണ്‍  തേങ്ങാപ്പാല്‍ (ഒന്നാം പാല്‍ )100 ML  തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ )200 ML  ഓയില്‍ -ആവശ്യത്തിന്  ഉപ്പ് -ആവശ്യത്തിന്  നെയ്യ് -2 ടീസ്പൂണ്‍  പാചകം ചെയ്യുന്ന വിധം  ബീഫ് കഴുകി മീഡിയം തരത്തില്‍ കട്ട് ചെയ്‌തെടുത്തു ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും കൂട്ടി മിക്‌സ് ചെയ്തത് ഒരു മുക്കാല്‍ വേവില്‍ ആക്കി വെക്കുക. ക്യാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ആവിയില്‍ വേവിച്ചെടുക്കുക കളര്‍ പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാഷുനട്ട്, കിസ്മിസ് എന്...

karimeen pollichathu in malayalam

കരിമീൻ പൊള്ളിച്ചത്  ഇപ്പൊ കാണുന്നില്ലല്ലോന്ന്  ഉള്ള പരാതികൾക്ക് ഒടുവിൽ ദാ വീണ്ടും വന്നിട്ടുണ്ടെ... ഇന്നൊരു കരിമീൻ പൊള്ളിച്ചതിൽ തുടങ്ങാമല്ലേ...  ഒരു കിലോ കിലോ ഉള്ള കരിമീൻ വൃത്തിയാക്കി രണ്ടു വശവും നന്നായി ചരിച്ചു വരഞ്ഞു വെക്കാം...  1 സ്പൂണ്‍ കുരുമുളകുപൊടി, 1/2 സ്പൂൺ മുളകുപൊടി 1/4  സ്പൂണ്‍ മഞ്ഞള്‍പൊടിയും ഉപ്പും മീനില്‍ പുരട്ടി അതികം മൂത്ത് പോകാതെ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം...  2 സ്പൂൺ മല്ലിപൊടി, 1 സ്പൂൺ കുരുമുളക് പൊടി, 1 സ്പൂൺ മുളകുപൊടി , 1/4  സ്പൂണ്‍ മഞ്ഞള്‍പൊടിയും നന്നായൊന്നു അരച്ചെടുക്കാം...  ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് 1 കപ്പ് കൊച്ചുള്ളി നന്നായി വഴറ്റി എടുക്കാം.. ഇതിലേക്ക് ചെറിയ കഷ്ണം ഇഞ്ചിയും രണ്ടു കുടം വെളുത്തുള്ളിയും, 4 പച്ചമുളകും ചതച്ചതും കറി വേപ്പിലയും ഉപ്പും ചേർത്ത് വഴറ്റാം... 1 തക്കാളി പഴം അരിഞ്ഞതും ചേർത്ത് നന്നായി വഴന്നാൽ അരച്ച് വച്ച അരപ്പും ചേർത്ത് 2 കുടം പുളി പിച്ചി കീറിയതുമിട്ടു വീണ്ടും വഴറ്റാം...  തീ കുറച്ചു തേങ്ങാ പാൽ ചേർക്കാം... ഇനി മീൻ കൂടെ ചേർത്ത് അടച്ചു വച്ച് അരപ്പ് കുറുകി വറ്റുമ്പോൾ മാറ്റി വെക്കാം...  ഇനി വാട്...

Shappile Kariyum Navile Ruchiyum

ഷാപ്പിലെ കോഴി കറി  ഫൈവ്സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ ഷാപ്പിലെ ഭക്ഷണത്തിനാണ് ഇപ്പോൾ കൂടുതൽ ഡിമാൻഡ്. നല്ല എരിവും പുളിയും ചേർന്ന ഷാപ്പിലെ കറികൾക്ക് ഒരു പ്രത്യേക സ്വാദാണ്. ഷാപ്പിലെ കോഴിക്കറിക്കും മീൻ കറികൾക്കുമാണ് ആവശ്യക്കാർ ഏറെ. ഷാപ്പിലെ കറികൾ ഇനി വീട്ടിലും ഒന്നു പരീക്ഷിച്ചു നോക്കിയാലോ. ഷാപ്പിലെ കുരുമുളക് ചതച്ച നാടൻ കോഴിക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.  ചേരുവകൾ  കോഴിയിറച്ചി - 1 കിലോ  കുരുമുളക് (ചതച്ചത്) - 2 ടേബിൾസ്പൂൺ  നാരങ്ങ നീര് - 2 ടേബിൾസ്പൂൺ  സവാള - 3 എണ്ണം  തക്കാളി - ഒന്ന്  പച്ചമുളക് - 2 എണ്ണം  ഇഞ്ചി - ഒരു ചെറിയ കഷണം  വെളുത്തുള്ളി - 5 എണ്ണം  കറിവേപ്പില - രണ്ട് തണ്ട്  മഞ്ഞൾപ്പൊടി - അര ടേബിൾസ്പൂൺ  ഗരംമസാല / ചിക്കൻ മസാല - ഒരു ടേബിൾസ്പൂൺ  മല്ലി പൊടി - 2 ടേബിൾസ്പൂൺ  പെരുംജീരകം - കാൽ ടേബിൾസ്പൂൺ  എണ്ണ - 4 ടേബിൾസ്പൂൺ  ഉപ്പ് - ആവശ്യത്തിന്  തയ്യാറാക്കുന്ന വിധം  കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കുക. ഈ കഷണങ്ങളിലേക്ക് കുരുമുളക് ചതച്ചത്, മഞ്ഞൾപ്പൊടി, നാരങ്ങ നീര് എന്നി...

Kannur Kozhi Biriyani | Kannur Style Chicken Biriyani recipe in malayalam

കണ്ണൂർ ബിരിയാണി  അരി കൈമ- 2 കപ്പ് വെള്ളം - 3 കപ്പ് നെയ്യ് - 3 ടേ.സ്പൂൺ ഉപ്പ് - പാകത്തീന് സവാള - 2 എണ്ണം ഗരം മസാല -1 ടീ.സ്പൂൺ (പൊടിക്കാതെ)  ചിക്കൻ മസാല  ചിക്കൻ - 1 കിലോ സവാള - 6 റ്റുമാറ്റൊ - 3 ഇഞ്ചിവെളുത്തുള്ളി - 2 ടേ.സ്പൂൺ (അരച്ചത്) പച്ചമുളക് - 10 മല്ലിയില/പുതിന ഇല ആവശ്യത്തിന് നാരങ്ങ - 1 ഗരംമസാല - 2 ടേ.സ്പൂൺ ഉപ്പ് പാകത്തിന് റോസ് വാട്ടർ/കുങ്കുമപ്പൂവ് - 2 ടേ.സ്പൂൺ (റോസ് വാട്ടറിൽ1 ടീ.സ്പൂൺ കുങ്കുമപ്പൂവ് കലക്കിവെക്കുക. സവാള അരിഞ്ഞതിൽ നിന്ന് ഒരു പിടി എടുത്ത്, വറുത്ത് മാറ്റിവെക്കുക. ബിരിയാണിക്കുമുകളിൽ വിതറാനായി.)  ഒരു കടായിയിൽ നെയ്യ് ചൂടാക്കി, ആദ്യം മുഴുവനെയുള്ള ഗരം മസാലകൾ വഴറ്റി അതിലേക്ക് സവാളയും ഇട്ട് വഴറ്റുക. 5 മിനിട്ടുകഴിഞ്ഞ് കഴുകിവച്ചിരിക്കുന്ന അരിയും ചേർത്ത്, ചെറിയതീയിൽ വഴറ്റുക. അതേസമയം, തിളക്കുന്ന 3 കപ്പ് വെള്ളവും ഉപ്പും ചേർത്ത് ഏറ്റവും ചെറിയ തീയിൽ വേകാൻ വെക്കുക. വെന്തു പാകമായൽ ഇറക്കി അടച്ചുവെക്കുക.  ചിക്കൻ മസാല  ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച്, സവാള കനംകുറച്ചരിഞ്ഞത് ബ്രൗൺ നിറം ആകുന്നിടം വരെ വഴറ്റുക. അതിലേക്ക് പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക. അതിലേക്ക് എ...

KFC Chicken Recipe Malayalam | Easy Recipe

കെ എഫ് സി ചിക്കൻ  Step - 1  ചിക്കൻ -250gm മുളകുപൊടി രണ്ടു സ്പൂൺ കുരുമുളകുപൊടി-2 സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-2 സ്പൂൺ നാരങ്ങാനീര്-3സ്പൂൺ എന്നിവ ചേർത്ത് ചിക്കൻ നന്നായി തിരുമ്പി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.  Step - 2  മൈദ അര കപ്പ് കോൺഫ്ളോർ നാല് സ്പൂൺ ഇഞ്ചി പൊടി ഒരു സ്പൂൺ വെളുത്തുള്ളി പൊടി ഒന്നര സ്പൂൺ നല്ല ജീരകം പൊടി ഒരു സ്പൂൺ കുരുമുളകുപൊടി ഒരു സ്പൂൺ ഗരംമസാലപ്പൊടി ഒരു സ്പൂൺ ഉപ്പ് ആവശ്യത്തിന് ഈ പൊടികൾ എല്ലാം നന്നായി മിക്സ് ചെയ്തു ഫ്രിഡ്ജിൽ നിന്ന് എടുത്ത ചിക്കൻ ഇതിൽ പുരട്ടി വയ്ക്കുക. ഇത് വീണ്ടും രണ്ടു മണിക്കൂർ വയ്ക്കണം. എന്നാലേ പൊടികൾ എല്ലാം ഇതിൽ നന്നായി പിടിക്കുകയുള്ളൂ.  Step - 3  പാൽ അരക്കപ്പ് മുട്ട ഒരെണ്ണം ഉപ്പ് ആവശ്യത്തിന് ഓട്സ് 250 ഗ്രാം പാലിൽ മുട്ട ഉപ്പുചേർത്ത് നന്നായി കലക്കുക. ചിക്കൻ കഷണങ്ങൾ ആദ്യം പാൽ മുട്ട മിശ്രിതത്തിൽ നന്നായി മുക്കുക. അതിനുശേഷം ഓട്സിൽ പൊതിയുക. ഓട്സിൽ പൊതിഞ്ഞ ശേഷം വീണ്ടും ചിക്കൻ ഒരു 10 മിനിറ്റ് വയ്ക്കുക. എന്നിട്ട് സൺ ഫ്ലവർ ഓയിൽ പൊരിച്ചെടുക്കുക. ഇതിനെ വെളിച്ചെണ്ണ ഉപയോഗിക്കാൻ പാടില്ല. നമ്മൾ ഷോപ്പിൽ നിന്ന് വാങ്ങു...

Malabar Style Beef Biriyani Recipe in malayalam

മലബാർ ബീഫ് ബിരിയാണി  ചേരുവകൾ ———- മസാല: ബീഫ് – 1 കിലോ  ഓയിൽ – 3 ടേബിൾസ്പൂൺ  ഉള്ളി – 5  തക്കാളി – 3  ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 4 ടേബിൾസ്പൂൺ  ചില്ലി പേസ്റ്റ് – 1 ടേബിൾടസ്പൂൺ  നാരങ്ങാനീര് – 1 ടിസ്പൂൺ  മഞ്ഞൾപൊടി – അര ടിസ്പൂൺ  കുരുമുളക്പൊടി – ഒന്നര ടിസ്പൂൺ  ഗരം മസാല – 1 ടിസ്പൂൺ  കറിവേപ്പില  മല്ലി-പൊതിന ഇല  ഉപ്പ്  ചോറിനു:  ജീരകശാല റൈസ് – 4ഗ്ലാസ്‌  വെള്ളം – 6 ഗ്ലാസ്‌  നെയ്യ് – 6 ടേബിൾസ്പൂൺ  ലൈംജ്യൂസ്‌ – 1 ടിസ്പൂൺ  കാരറ്റ് – 1 ചെറുത്  ഏലക്ക – 2  പട്ട -1  ഗ്രാമ്പു – 6-7  ബേലീഫ് – 1  ഉപ്പ്  ദം ഇടാൻ:  ഉള്ളി – 1  അണ്ടിപ്പരിപ്പ്, മുന്ദിരി  നാരങ്ങാനീര് – 2 ടേബിൾസ്പൂൺ  മഞ്ഞൾപൊടി – അര ടീസ്പൂൺ  മല്ലി – പോതിനാ ഇല  തയാറാക്കുന്ന വിധം ——————————– ബീഫ് 1 ടിസ്പൂൺ കുരുമുളക് പൊടി, കാൽ ടിസ്പൂൺ മഞ്ഞൾ പൊടി എന്നിവയും, ഉപ്പും ചേർത്ത് വേവിച്ചു വെക്കുക.  എണ്ണ ചുടാക്കി ഉള്ളി വഴറ്റുക.നന്നായി വഴന്നു വന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചില്ലി പേസ്റ്റ് ,തക്കാളി എ...

BEEF LIVER FRY KERALA STYLE |

ലിവർ പെപ്പർ ഫ്രൈ  ആവശ്യമായവ:  ബീഫ് ലിവർ- അര കിലോ ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള) ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ tbsp വീതം പച്ചമുളക്, കറിവേപ്പില കുരുമുളക് പൊടി - 1 or 1.5 tbsp (എരിവിനു അനുസ്സരിച്ച്) മഞ്ഞൾ പൊടി - 1/4 tsp ഇറച്ചി മസാല - 1/2 tsp ഉപ്പു, എണ്ണ [മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]  ഉണ്ടാക്കുന്ന വിധം:  ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.  ഇതിലേയ്ക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും.  കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പ...

Arabian Style Alfaham Chicken Recipe in malayalam

അൽഫഹം എങ്ങനെ രുചികരമായി വീട്ടില്‍ ഉണ്ടാക്കാം  ചുട്ടെടുത്ത ചിക്കൻ കഴിച്ചിട്ടുണ്ടോ..? നാട്ടിൽ തന്തൂരി,കെബാബ്,ബാർബിക്യൂ,ടിക്കാ എന്ന പല തരത്തിലുള്ള വെറൈറ്റികളുണ്ടങ്കിലും ഇപ്പോൾ ജനകീയമായിരിക്കുന്നത് അറബി നാട്ടിൽ നിന്നും കുടിയേറിയ അൽഫഹം തന്നെ. മലബാറിലെ ഹോട്ടലുകളിൽ യഥേഷ്ടം ലഭിക്കുന്ന ഈ വിഭവം ഒരു ഗ്രില്ലും അൽപ്പം ചിരട്ടയുമുണ്ടങ്കിൽ വീടുകളിൽ വളരെ ഈസി ആയി ഉണ്ടാക്കാവുന്നതാണ്. നാട്ടിലെ ഫ്രീക്കൻമാർ വൈകുന്നേരങ്ങളിൽ വീടിനു പുറകിലും ഒഴിഞ്ഞ പറമ്പുകളിലും മറ്റും ചിരട്ടക്കനലിൽ അൽഫഹം ചുട്ടെടുക്കുന്നതിൽ പങ്കാളികളാകാൻ ഒരു പാട് കഴിഞ്ഞിട്ടുണ്ട്.എന്നാൽ തെക്കൻ കേരളത്തിൽ ഇത് അത്രയ്ക്ക് സജീവമായ ഒരു വിഭവമല്ല എന്ന് തോന്നുന്നു.  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പുതിനയില ,തൈര് ,മഞ്ഞള്‍പ്പൊടി ,മുളക് പൊടി ,ചിക്കന്‍ മസാല ,വിനാഗിരി ,കുരുമുളക് പൊടി ,ഉപ്പ് . എല്ലാം കൂടി മിക്സ്  ചൈയ്ത മസാല കൂട്ടിൽ ചിത്രത്തിൽ കാണുന്ന രീതിയിൽ മുറിച്ചെടുത്ത (ചെറുതാക്കുന്നതിൽ കുഴപ്പമില്ല) ചിക്കനിൽ മാരിനേറ്റ് ചൈയ്ത് വെക്കുക.  അരമണിക്കൂറിനു ശേഷം ചിക്കൻ ഗ്രില്ലിൽ ഫോൾട് ചൈയ്ത് കനലിൽ ചുട്ടെടുക്കാം. ഇത് നമ്മുടെ കേരള സ്റ്റയില്‍ ആയതുകൊണ്ട...

Kozhiyum Pidiyum, Roasted Coconut Chicken Curry with Rice Dumpling recipe in malayalam

പാരമ്പര്യത്തിന്റെ മണമുള്ള പിടിയും കോഴിയും  ക്രിസ്മസ് സ്‌പെഷ്യലായി ക്രിസ്തീയ ഭവനങ്ങളില്‍ പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പിടിയും കോഴിയും. ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും കോഴിയും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പാത്രത്തില്‍ എത്തണമെങ്കില്‍. പിടിയും കോഴിയും ഉണ്ടാക്കുന്നത് പഠിച്ചാലോ.  പിടിയും കോഴിക്കറിയും പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍അരിപൊടി-ഒരു കിലോതേങ്ങ ചിരകിയത്- ഒരു കപ്പുജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )വെളുത്തുള്ളി- പത്തെണ്ണംഉപ്പു-പാകത്തിന്പിടി തയ്യാറാക്കുന്ന വിധംഅരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. ( അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക. )ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ...

KIZHI PAROTTA | Beef with Parotta Specially Rosted In malayalam

ബീഫ് കിഴി പൊറോട്ട  ചേരുവകൾ  ബീഫ്                              -1 കിലോ സവാള                            -5എണ്ണം  വെളുത്തുള്ളി ചതച്ചത്        -1ടീസ്പൂൺ  ഇഞ്ചി ചതച്ചത്                  -1ടീസ്പൂൺ പച്ചമുളക് ചതച്ചത്             -1ടീസ്പൂൺ തക്കാളി                           - 1വലുത്  കറിവേപ്പില                       - 3 തണ്ട്  മല്ലിയില                           - ഒരുപിടി പുതിനയില                      - 1 ടേബിൾസ്പൂൺ പെരുംജീരകം              ...

Kerala Style Beef Roast | Beef Varattiyathu in malayalam

നാടന്‍ ബീഫ് റോസ്റ്റ്  ചേരുവകൾ  1) ബീഫ് എല്ലോടു കൂടിയത് -1 കിലോ 2) വേവിക്കാനുള്ള മസാല പെരുംജീരകം, ഉലുവ-അര സ്പൂൺ വീതം പൊടിച്ചെടുത്തത്, ഗരം മസാല- 1 ടീസ്പൂൺ മല്ലിപ്പൊടി- 2 ടീസ്പൂൺ മുളക് പൊടി- 1 ടീസ്പൂൺ കുരുമുളക് പൊടി- 2 ടീസ്പൂൺ മഞ്ഞൾപ്പൊടി- അര ടീസ്പൂൺ 3) റോസ്റ്റ് ചെയ്യാൻ: ചെറിയ ഉള്ളി 6-8 എണ്ണം ഇഞ്ചി-വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂൺ, പച്ചമുളക്, കറിവേപ്പില- ആവശ്യത്തിന്  തയ്യാറാക്കുന്ന വിധം : ആദ്യം നുറുക്കിയ ബീഫ് കഷ്ണങ്ങൾ കഴുകി വെള്ളം വാർത്ത് വെയ്ക്കുക. രണ്ടാമത്തെ ചേരുവയിലുള്ള പൊടികളും പാകത്തിന് ഉപ്പും ബീഫ് കഷ്ണങ്ങളിൽ മിക്സ് ചെയ്ത് രണ്ടു മണിക്കൂറോളം മസാല പിടിക്കാൻ വേണ്ടി വെയ്ക്കുക (ഒരു പാത്രത്തിൽ മൂടി ഫ്രിഡ്ജിൽ വെയ്ക്കുന്നത് നന്നായിരിക്കും).  ശേഷം ഇത് പ്രഷർ കുക്കറിൽ 2 വിസിൽ (10 മിനിറ്റ്) വേവിക്കുക.  ഒരു ചട്ടിയിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഉള്ളി അരിഞ്ഞത്, കറിവേപ്പില, പച്ചമുളക് ഇവ നല്ലതു പോലെ വഴറ്റി അതിലേക്ക് വേവിച്ചു വെച്ച ബീഫ് ചേർക്കുക. ഇത് നന്നായി വറ്റിച്ചു വരട്ടി എടുത്ത് അടുപ്പിൽ നിന്നും വാങ്ങാൻ നേരം കുറച്ചു കുരുമുളക് പൊടി വിതറിയിടുക. നല്ല നാടൻ ബീഫ് റോസ്റ്റ് റെഡി. ...